Strike | എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ സിഐടിയു ശുചീകരണ തൊഴിലാളികള്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ചു

 


കണ്ണൂര്‍: (www.kvartha.com) എല്‍ഡിഎഫ് ഭരിക്കുന്ന തലശേരി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ജില്ലാ മുനിസിപല്‍ കോര്‍പറേഷന്‍ വര്‍കേഴ്സ് യൂനിയന്‍ (സിഐടിയു) തലശേരി മുനിസിപല്‍ കമിറ്റി സെക്രടറി വി ശശീന്ദ്രനും പ്രസിഡണ്ട് വാഴയില്‍ വാസുവുമാണ് അടിയന്തിരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാര്‍ച് മൂന്നുമുതല്‍ മുഴുവന്‍ ശുചീകരണ തൊഴിലാളികളും പണിമുടക്കുകയാണെന്നറിയിച്ചത്.
         
Strike | എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ സിഐടിയു ശുചീകരണ തൊഴിലാളികള്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ചു

പണിമുടക്ക് സമരത്തില്‍ ഐഎന്‍ടിയുസി തൊഴിലാളികളും പങ്കെടുക്കുമെന്ന് ഇരുവരും പറഞ്ഞു. ജനസംഖ്യാനുപാതത്തില്‍ ആയിരം പേര്‍ക്ക് രണ്ട് ശുചീകരണ തൊഴിലാളികള്‍ വീതം ത്രിതല പഞ്ചായതുകളില്‍ ഉണ്ടാവണം. എന്നാല്‍ തലശേരി നഗരസഭയില്‍ 52 വാര്‍ഡുകളിലായി 103 തൊഴിലാളികള്‍ മാത്രമേ ഉള്ളൂ. കൂടുതല്‍ തൊഴിലാളികളെ നിയമിക്കാന്‍ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിനെതിരാണെന്നും ഇരുവരും കുറ്റപ്പെടുത്തി.

സ്വന്തം ആരോഗ്യത്തെ വിസ്മരിച്ച് പൊതുജന ആരോഗ്യം സംരക്ഷിക്കാന്‍ പാടുപെടുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് 2007 മുതല്‍ ലഭിക്കേണ്ട പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടതായും നേതാക്കള്‍ വിശദീകരിച്ചു. ഇ ശശീന്ദ്രന്‍, സി കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kannur, Municipality, Top-Headlines, LDF, Strike, Politics, Political-News, CITU sanitation workers announced strike in LDF-ruled municipality.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia