Birth anniversary | സര്‍കസ് കുലപതി ജമിനി ശങ്കരന്റെ 100-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ സംഘാടക സമിതി രൂപവത്കരിച്ചു

 


തലശേരി: (www.kvartha.com) സര്‍കസ് കുലപതി ജമിനി ശങ്കരന്റെ നൂറാം ജന്മദിനം ജൂണ്‍ 13 ന് വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ സംഘാടക സമിതി രൂപവത്കരിച്ചു. എം വി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ വി സുമേഷ് എംഎല്‍എ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, വെള്ളോറ രാജന്‍, പി പി ദിവാകരന്‍, പി ഗോപാലകൃഷ്ണന്‍, ബാബു പണിക്കര്‍ തുടങ്ങിയര്‍ സംസാരിച്ചു. സര്‍കസ് കലാകാരന്‍മാരും, പൗരപ്രമുഖരും, ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും യോഗത്തില്‍ സന്നിഹിതരായിരുന്നു.

ജമിനി ശങ്കരന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നൂറാം ജന്മദിനം ആചരിക്കാന്‍ മക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും തീരുമാനിച്ചിരുന്നു. അതിന്റെ ആലോചനകള്‍ നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഏപ്രില്‍ 23 ന് ശങ്കരേട്ടന്‍ വിട്ടുപിരിഞ്ഞത്. ശങ്കരേട്ടന്റെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ചുള്ള എക്‌സിബിഷന്‍, അനുസ്മരണ സമ്മേളനം, സര്‍കസ് കലാകാരന്‍മാരെ ആദരിക്കല്‍, പുസ്തക പ്രകാശനം എന്നീ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം വി ജയരാജന്‍ വിശദീകരിച്ചു.

പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി രാമചന്ദ്രന്‍ കടന്നപ്പള്ളി (ചെയര്‍മാന്‍), എം വി ജയരാജന്‍(ജെനറല്‍ കണ്‍വീനര്‍), കെ വി സുമേഷ് എംഎല്‍എ, എം പ്രകാശന്‍ മാസ്റ്റര്‍, പി പി ദിവ്യ, കെ വി മോഹനന്‍(വൈസ് ചെയര്‍മാന്‍മാര്‍), താഹ മാടായി, സി പി സന്തോഷ് കുമാര്‍, സുരേഷ് ബാബു എളയാവൂര്‍, കെ ബാലകൃഷ്ണന്‍ (ജോ.കണ്‍വീനര്‍മാര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Birth anniversary | സര്‍കസ് കുലപതി ജമിനി ശങ്കരന്റെ 100-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ സംഘാടക സമിതി രൂപവത്കരിച്ചു

വിവിധ സബ് കമിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു. റിസപ്ഷന്‍ - കെവി കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), എകെ ശെറീഫ് (കണ്‍വീനര്‍), ഭക്ഷണം - പോത്തോടി സജീവന്‍(ചെയര്‍മാന്‍), കെ സി മിനീഷ്(കണ്‍വീനര്‍), സ്റ്റേജ് - വി പി കിഷോര്‍(ചെയര്‍മാന്‍), എംകെ. സലീം(കണ്‍വീനര്‍) പന്തല്‍, ലൈറ്റ് ആന്‍ഡ് ഡകറേഷന്‍ - വി പി പവിത്രന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), ഒ കെ വിനീഷ്(കണ്‍വീനര്‍), സൗന്‍ഡ് - അഡ്വ. പികെ അന്‍വര്‍(ചെയര്‍മാന്‍), കെ വി ദിനേശന്‍(കണ്‍വീനര്‍) എക്‌സിബിഷന്‍ - കെപി സുധാകരന്‍(ചെയര്‍മാന്‍), എന്‍ ടി സുധീന്ദ്രന്‍ മാസ്റ്റര്‍(കണ്‍വീനര്‍) എന്നിവരാണ് സബ് കമിറ്റി ഭാരവാഹികള്‍.

Keywords:  Circus patriarch Gemini Shankaran's 100th birth anniversary will be celebrated in a grand manner, Kannur, News, Gemini Shankaran, Birth anniversary, Celebration, Circus patriarch, Meeting, Family, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia