വീട്ടമ്മയോട് മോശമായി പെറുമാറിയ സർക്കിൾ ഇൻസ്പെക്ടർക്ക് ഇനി വീട്ടിലിരിക്കാം, വകുപ്പുതല അന്വേഷണവും തുടങ്ങി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.05.2020) വീട്ടമ്മയോട് മോശമായി പെറുമാറിയ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. അഴിരൂർ സി.എ രാജ്കുമാറിനെയാണ് വർക്കല സ്വദേശിനിയോട് ഫോണിൽ മോശമായ രീതിയിൽ സംസാരിച്ചതിന് സസ്പെൻഡ് ചെയ്തത്. രണ്ടു ദിവസം മുമ്പ് തച്ചോട് ഭാഗത്തുവച്ച്‌ ഹെല്‍മെറ്റില്ലാതെ വാഹനത്തില്‍ വന്ന യുവതിയെ തടഞ്ഞു നിറുത്തി ഫോണ്‍നമ്പർ വാങ്ങിയശേഷം സി ഐ പറഞ്ഞുവിട്ടു. പിന്നാലെ നിരന്തരം ഫോണ്‍ വിളിയായി. ഒടുവില്‍,​ ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്‌ക്കേണ്ടെന്നും കേസില്‍ നിന്നൊഴിവാക്കാന്‍ മുല്ലപ്പൂ വച്ച്‌ തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വന്നാല്‍ മതിയെന്നുമായി സി ഐയുടെ പിന്നീടുള്ള ആവശ്യം. എന്നാൽ യുവതി വഴങ്ങിയില്ല. ഇതോടെ ഇയാൾ യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.


വീട്ടമ്മയോട് മോശമായി പെറുമാറിയ സർക്കിൾ ഇൻസ്പെക്ടർക്ക് ഇനി വീട്ടിലിരിക്കാം, വകുപ്പുതല അന്വേഷണവും തുടങ്ങി

തുടർന്ന് യുവതി സിഐയുടെ ഫോൺകോളുകളെല്ലാം റെക്കോർഡ് ചെയ്തു. ശബ്ദരേഖ സഹിതം ദക്ഷിണമേഖല ഐ ജി ഹർഷിത അത്തല്ലൂരിക്ക് പരാതി നൽകി. അന്വേഷണത്തിൽ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് രാജ് കുമാറിനെ ഐ ജി സസ്പെന്‍റ് ചെയ്തത്. നേരത്തെ വെഞ്ഞാറമൂട് എസ് ഐ ആയിരിക്കെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിനും രാജ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.

Summary:  Circle inspector suspended for allegedly misbehaving housewife
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia