ദേശാഭിമാനി ന്യൂസ് എഡിറ്ററെ റോഡിലിട്ട് തല്ലിയ സംഭവത്തില്‍ സിഐയെ സ്ഥലം മാറ്റി
Apr 29, 2020, 16:14 IST
കണ്ണൂര്‍: (www.kvartha.com 29.04.2020) ലോക്ക് ഡൗണിന്റെ മറവില്‍ സന്നദ്ധ പ്രവര്‍ത്തകരെയും അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവരെയും യാതൊരു കാരണവുമില്ലാതെ തല്ലിച്ചതയ്ക്കുന്ന പൊലീസ് രാജിന് തിരിച്ചടി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്ററുമായ മനോഹരന്‍ മോറായിയെ റോഡിലിട്ട് മര്‍ദിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ചക്കരക്കല്‍ സി ഐ ദിനേശനെ വിജിലന്‍സിലേക്ക് മാറ്റി.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കെ വി പ്രമോദനാണ് പുതിയ ചക്കരക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. ദിവസങ്ങള്‍ക്കു മുന്‍പ് ഓഫീസിലേക്കു പോകുന്ന വഴി മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ കയറിയ മനോഹരനെ ചക്കരക്കല്‍ സിഐ എ വി ദിനേശനാണ് മര്‍ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന മുണ്ടയാട് ഹോട്ട്‌സ്‌പോട്ട് മേഖലയല്ല. എന്നിട്ടും വാഹനത്തില്‍നിന്ന് ചാടിയിറങ്ങി ആക്രോശിച്ചുകൊണ്ട് കടയിലേക്കു കയറിയ സിഐ സാധനങ്ങള്‍ വാങ്ങാന്‍ നിന്നവരെ അടിച്ചോടിച്ചു. ഓടാതെ മാറിനിന്ന മനോഹരനെ കൈയേറ്റം ചെയ്യുകയും ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞ് അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും ജീപ്പിനടുത്തേക്ക് വലിച്ചിഴച്ചു.
ഏതെങ്കിലും കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ ഫോട്ടോയും എടുത്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മനോഹരന്‍ മോറായി. മുണ്ടയാട് ജേണലിസ്റ്റ് കോളനിയിലെ വീട്ടില്‍നിന്ന് കണ്ണൂരിലെ ഓഫീസിലേക്കു വരുന്നതിനിടെയാണ് കടയില്‍ കയറിയത്. തികച്ചും അകാരണമായാണ് സിഐ തന്നെ മര്‍ദിച്ചതെന്ന് മനോഹരന്‍ മോറായി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സാമൂഹ്യഅകലം പാലിച്ചും മാസ്‌ക്കു ധരിച്ചുമാണ് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ എല്ലാവരും നിന്നിരുന്നതെന്നും പരാതിയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പത്രപ്രവര്‍ത്തക യുനിയന്‍ സംസ്ഥാന കമ്മിറ്റിയും വിവിധ രാഷ്ട്രീയ നേതാക്കളും പ്രതിഷേധിച്ചിരുന്നു.
Keywords: CI, who beat the Deshabhimani News Editor on the road, was transferred, Kannur, News, Police, Transfer, Attack, Chief Minister, Complaint, Politics, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.