Suspended | തൃക്കാക്കര കൂട്ടബലാത്സംഗ കേസ്: പി ആര്‍ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു

 


തിരുവനന്തപുരം: (www.kvartha.com) തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ മൂന്നാം പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ, പി ആര്‍ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി കമിഷണറുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് കമീഷണര്‍ ഉത്തരവിറക്കും. സുനുവിന് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപോര്‍ട്.

Suspended | തൃക്കാക്കര കൂട്ടബലാത്സംഗ കേസ്: പി ആര്‍ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു

തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി ആര്‍ സുനു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തെളിവില്ലെന്ന പേരില്‍ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സുനു ഞായറാഴ്ച രാവിലെ തിരികെ ഡ്യൂടിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ അവധിയില്‍ പോകാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ സുനുവിന് നിര്‍ദേശം നല്‍കി.

ആരോപണ വിധേയനായ വ്യക്തി സ്റ്റേഷന്‍ ചുമതല വഹിക്കുന്നത് കൂടുതല്‍ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലില്‍ ആണ് തീരുമാനം. താന്‍ നിരപരാധി എന്ന് ബോധ്യപ്പെട്ടതിനാലാണ് തിരികെ ഡ്യൂടിയില്‍ പ്രവേശിക്കാന്‍ മേലധികാരികള്‍ അനുവാദം തന്നതെന്നും ആരോപണം ഉന്നയിച്ച വ്യക്തിയെ അറിയില്ലെന്നും സുനു രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Keywords: CI PR Sunu involved in Thrikakkara gang molest case has been suspended, Thiruvananthapuram, News, Trending, Suspension, Police, Molestation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia