Fasting | വലിയ നോമ്പിൻ്റെ പുണ്യത്തിലേക്ക് ക്രൈസ്തവർ; ഇനി ആത്മീയാനുഭൂതിയുടെ 50 ദിനങ്ങൾ

 


ഇടുക്കി: (KVARTHA) ക്രൈസ്‌തവ ലോകം തിങ്കളാഴ്ച മുതൽ വലിയനോമ്പിന്റെ പുണ്യത്തിലേക്ക്. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണകളുണർത്തുന്ന അമ്പതു ദിനങ്ങളാണ് ഇനി കടന്നുവരിക. ദേവലായങ്ങളിൽ പ്രത്യേക തിരുകർമങ്ങളും കുരിശിന്റെ വഴികളുമായി ഈ ദിവസങ്ങൾ ആചരിക്കും.മീൻ, മാംസാദികൾ വർജിച്ച് ഭക്ഷണ ക്രമത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തുന്ന ദിവസങ്ങൾ കൂടിയാണിത്.

Fasting | വലിയ നോമ്പിൻ്റെ പുണ്യത്തിലേക്ക് ക്രൈസ്തവർ; ഇനി ആത്മീയാനുഭൂതിയുടെ 50 ദിനങ്ങൾ

സിറോ മലബാർ സഭയിൽ വിഭൂതി തിരുനാൾ ദിനത്തോടെ നോമ്പാചരണത്തിനു തുടക്കമാകും. തിങ്കളാഴ്ച രാവിലെ പ്രത്യേക തിരുകർമങ്ങൾ നടന്നു. ശുശ്രൂഷാമാധ്യേ കരികൊണ്ടുള്ള കുരിശ് നെറ്റിയിൽ വരയ്ക്കും. ലത്തീൻ സഭയിൽ ഇതു ക്ഷാര ബുധനായിട്ടാണ് ആചരിക്കുക. വിവിധ മലങ്കര സുറിയാനി സഭാ ദേവാലയങ്ങളിൽ നോമ്പിന്റെ പ്രാരംഭമായി ഞായറാഴ്ച സന്ധ്യയ്ക്കും തിങ്കളാഴ്ചയുമായി സമാധാനത്തിന്റെയും നിരപ്പിന്റെയും പ്രത്യേക ശുബ്കോനോ ശുശ്രൂഷ നടത്തും.

വലിയ നോമ്പിനു മുന്നോടിയായി ക്രൈസ്ത‌വ ഭവനങ്ങളിൽ പ്രേത്രത്തെയും ആചരിച്ചു. 50 നോമ്പാചരണത്തിനു മുന്നോടിയായാണ് തിരിഞ്ഞുനോട്ടം എന്നർഥമുള്ള പേത്രത്ത ആഘോഷം. പാപപങ്കിലമായ ജീവിതത്തോടു വിടപറഞ്ഞു നോമ്പുകാലത്തിന്റെ വിശുദ്ധിയിലേക്കു വഴിമാറുന്നു എന്ന അർഥത്തിലാണു പേത്രത്ത ആഘോഷിച്ചത്. നോമ്പുദിവസങ്ങളിൽ ഒഴിവാക്കേണ്ട ആഹാരപദാർഥങ്ങൾ മിച്ചം വരുത്താതെ ഭക്ഷിച്ചുതീർക്കുകയും അവ പാകം ചെയ്തിരുന്ന മൺപാത്രങ്ങൾ ഉടച്ചുകളഞ്ഞു വ്രതശുദ്ധിയോടെ നോമ്പിലേക്കു കടക്കുകയുമാണു പാരമ്പര്യം. വലിയ നോമ്പ് പെസഹ വ്യാഴം, ദുഖവെള്ളി എന്നിവയിലൂടെ കടന്ന് ഈസ്റ്റർ ആചരണത്തോടെ സമാപിക്കും.

Keywords: Kerala, Idukki, Christians, Fasting, Religion, Easter,   Christians 50 Days Fasting begins.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia