Inauguration | ചൊറുക്കള - നെടുമുണ്ട റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (KVARTHA) തളിപ്പറമ്പ് - ഇരട്ടി സംസ്ഥാന പാതയിലെ (എസ് എച് - 36 )ചൊറുക്കള - നെടുമുണ്ട പിഡബ്ല്യുഡി റോഡ് ബിസി ഓവര്‍ലേ ചെയ്ത് നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. പിഡബ്ല്യുഡി പ്ലാന്‍ തുകയില്‍ നിന്നും രണ്ട് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

Inauguration | ചൊറുക്കള - നെടുമുണ്ട റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ആകെ 46 കി മീ നീളമുള്ള ഈ റോഡ് തളിപ്പറമ്പ് ദേശീയപാതയിലെ ചിറവക്കില്‍ നിന്നും ആരംഭിച്ച് ഇരിട്ടി പാലത്തിനു സമീപം അവസാനിക്കുന്നതാണ്. തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡാണിത്. ഇതില്‍ 7.200 കിമീ മുതല്‍ 10 കിമീ വരെയുള്ള റോഡാണ് ഇപ്പോള്‍ നവീകരിക്കുന്നത്.

നാല് സെമീ കനത്തില്‍ നിലവിലുള്ള റോഡ് ബിറ്റുമിനസ് കോണ്‍ക്രീറ്റും (ബി സി) കുറുമാത്തൂര്‍ സ്‌കൂളിന് ഇരുവശത്തുമുള്ള താഴ്ന്ന ഭാഗങ്ങള്‍ 38 സെ മീ ഉയര്‍ത്തി ബിറ്റുമിനസ് മെകാഡവും (ബി എം) ബിറ്റുമിനസ് കോണ്‍ക്രീറ്റും (ബി സി) ചെയ്യും. കൂടാതെ ഈ ഭാഗത്ത് ആവശ്യമായ നീളത്തില്‍ ഡ്രെയിനേജുകള്‍ നിര്‍മിച്ച് റോഡ് മാര്‍കിങ്ങുകളും സ്റ്റഡുകളും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. ഒന്‍പതു മാസം കൊണ്ട് ഇവ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് എംഎല്‍എ പറഞ്ഞു.

പൊക്കുണ്ട് ടൗണില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിഎം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി റോഡ്സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂടീവ് എന്‍ജിനീയര്‍ കെ പ്രവീണ്‍ റിപോര്‍ട് അവതരിപ്പിച്ചു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് വിഎം സീന, വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍, സ്ഥിരം സമിതി അധ്യക്ഷരായ ടിപി പ്രസന്ന ടീചര്‍, പി ലക്ഷ്മണന്‍, സി അനിത, അംഗം കെ വി നാരായണന്‍ കുട്ടി, ബ്ലോക് പഞ്ചായത് അംഗം സി എം സവിത, സംഘാടക സമിതി കണ്‍വീനര്‍ പികെ കുഞ്ഞിരാമന്‍, ജോ. കണ്‍വീനര്‍ ടിടി സുനില്‍ കുമാര്‍, കെ വി ബാലകൃഷ്ണന്‍, പി എ ഇസ്മാഈല്‍, അഡ്വ പികെ മുജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Aster mims 04/11/2022

Keywords:  Chorukkala - Nedumunda road renovation work inaugurated, Kannur, News, Road, Renovation, Work, Inauguration, PWD, Fund, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia