MVD | ചൊക്ലിയില്‍ ഇരുചക്രവാഹനങ്ങളുമായി റോഡിലിറങ്ങിയ മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മോടോര്‍ വാഹനവകുപ്പ് രംഗത്തെത്തുമ്പോഴും ഇരുചക്രവാഹനങ്ങളുമായി റോഡിലിറങ്ങിയ കുട്ടി ഡ്രൈവര്‍മാര്‍ ചൊക്ലി പൊലീസിന്റെ പിടിയിലായി.

MVD | ചൊക്ലിയില്‍ ഇരുചക്രവാഹനങ്ങളുമായി റോഡിലിറങ്ങിയ മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍

ചൊക്ലി പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയിലായത്. ഇവരുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പതിനാറുവയസുകാരന് മോടോര്‍ ബൈക് ഓടിക്കാന്‍ കൊടുത്ത ടിസി ജസീറ, പതിനേഴുവയസുകാരന് വാഹനം ഓടിക്കാന്‍ കൊടുത്തതിന് മാതാവായ കെ സഫീറ, മറ്റൊരു സംഭവത്തില്‍ മോടോര്‍ ബൈക് ഓടിച്ച പതിനാറുവയസുകാരന്റെ മാതാവായ കമരിയ അശ്റഫ് എന്നിവരുടെ പേരിലാണ് കേസെടുത്തത്.

Keywords:  Chokli: Three child drivers caught on the road with two-wheelers, Kannur, News, Two-Wheelers, MVD, Child Drivers, Case, Inspection, Police, Kerala News.  
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia