Kaliyattam | 45 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ചിറക്കല്‍ കോവിലകം കളിയാട്ടത്തിന് കൊടിയിറങ്ങി
Apr 9, 2023, 21:46 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) 45 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ചിറക്കല്‍ ചാമുണ്ഡി കോട്ടം പെരുങ്കളിയാട്ടം ജന സാഗരത്തെ സാക്ഷിയാക്കി കൊടിയിറങ്ങി. കഴിഞ്ഞ അഞ്ചു ദിവസമായി നടന്നു വരുന്ന പെരുങ്കളിയാട്ടം സന്നിധിയിലേക്ക് വടക്കന്‍ കേരളത്തില്‍ നിന്നും ജനലക്ഷങ്ങളാണ് എത്തിച്ചേര്‍ന്നത്.
വ്യത്യസ്തമായ തെയ്യങ്ങള്‍ സംഗമിക്കുന്ന വേദിയായി തിരുസന്നിധി മാറുകയായിരുന്നു. വടക്കെ മലബാറിലെ കാവുകളില്‍ അപൂര്‍വമായി കണ്ടുവരുന്ന 35 തെയ്യങ്ങളാണ് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് കെട്ടിയാടിയത്. ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടം പെരും കളിയാട്ടത്തില്‍ മുഖ്യ ദേവതയായ കോലസ്വരൂപത്തിന് തായ് പരദേവതയുടെ തിരുമുടി കോവിലകത്തെ തലമുതിര്‍ന്ന രണ്ടാംകൂര്‍ ചന്ദ്രമതി തമ്പുരാട്ടിയും കുടുംബാംഗങ്ങളും ദര്‍ശിച്ചു.
അപൂര്‍വ തെയ്യങ്ങളായ പുലിച്ചാമുണ്ഡിയും അവസാന ദിവസം കെട്ടിയാടി. തോട്ടുങ്കര ഭഗവതി തെയ്യം, കരുവാള് ഭഗവതി തെയ്യം. പുലിച്ചാമുണ്ഡി എന്നിവയൊക്കെ അവസാന ദിനങ്ങളില്‍ നിറഞ്ഞാടി. വൈകുന്നേരം നാലു മണിക്ക് ഭക്തിനിര്‍ഭരവും ശ്ലോക സമ്പുഷ്ടവുമായ വലിയ വട്ടളം ഗുരുതി സമര്‍പ്പണം എന്നിവയും അതിഗംഭീര വെടിക്കെട്ടും നടന്നു.
വ്യത്യസ്തമായ തെയ്യങ്ങള്‍ സംഗമിക്കുന്ന വേദിയായി തിരുസന്നിധി മാറുകയായിരുന്നു. വടക്കെ മലബാറിലെ കാവുകളില്‍ അപൂര്‍വമായി കണ്ടുവരുന്ന 35 തെയ്യങ്ങളാണ് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് കെട്ടിയാടിയത്. ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടം പെരും കളിയാട്ടത്തില്‍ മുഖ്യ ദേവതയായ കോലസ്വരൂപത്തിന് തായ് പരദേവതയുടെ തിരുമുടി കോവിലകത്തെ തലമുതിര്‍ന്ന രണ്ടാംകൂര്‍ ചന്ദ്രമതി തമ്പുരാട്ടിയും കുടുംബാംഗങ്ങളും ദര്‍ശിച്ചു.
Keywords: Chirakkal Kovilakam Kaliyattam ends, Theyyam, Kannur, Perum Kaliyattam, Pilgrims, North Kerala, Utsavam, Family, Kovilakam, News, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.