Banned | 'ചിരാഗ് പ്യുവര്‍ കൗ ഗീ' നെയ്യ് നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പരിശോധനയില്‍ ലേബല്‍ ഇല്ലാതെ ടിന്നുകളില്‍ സൂക്ഷിച്ച നെയ്യ് പിടിച്ചെടുക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു
തൃശൂർ: (KVARTHA) കണ്ടണശ്ശേരി പഞ്ചായത്തിലെ ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ചിരാഗ് ഫുഡ് ആന്‍ഡ് ഡയറി പ്രൊഡക്‌സിന്റെ 'ചിരാഗ് പ്യുവര്‍ കൗ ഗീ' എന്ന ഉത്പ്പന്നത്തിന്റെ വില്‍പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു. മണലൂര്‍, ചേലക്കര ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ഈ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലേബല്‍ ഇല്ലാതെ ടിന്നുകളില്‍ സൂക്ഷിച്ച നെയ്യ് പിടിച്ചെടുക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.

സാമ്പിളുകളുടെ പരിശോധനയില്‍ നെയ്യോടൊപ്പം എണ്ണയും കലര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ വ്യക്തമാക്കി. സ്ഥാപനത്തില്‍ നിന്നും 77.6 കി.ഗ്രാം പാക്ക് ചെയ്ത ബോട്ടിലുകളും ടിന്നുകളില്‍ സൂക്ഷിച്ച 27.9 കി.ഗ്രാം നെയ്യും പിടിച്ചെടുത്തു. തുടര്‍നടപടിക്കായി സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു.
നെയ്യിനോടൊപ്പം എണ്ണ ചേര്‍ക്കുന്നത് നിരോധിച്ച സാഹചര്യത്തിലാണ് ഉത്പന്നത്തിന്റെ വില്‍പനയ്‌ക്കെതിരെ നടപടിയെടുത്തത്. പരിശോധനയില്‍ മണലൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അരുണ്‍ പി കാര്യാട്ട്, പി.വി ആസാദ്, ക്ലാര്‍ക്ക് മുഹമ്മദ് ഹാഷിഫ്, ഇ.എ രവി തുടങ്ങിയവര്‍ പങ്കെടുത്തു.