Chintha Jerome | ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ചിന്താ ജെറോം
Jul 17, 2023, 17:33 IST
കൊച്ചി: (www.kvartha.com) ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോം. സിനിമയില്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും ചിന്ത വ്യക്തമാക്കി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിന്ത ഇക്കാര്യം തുറന്നുപറഞ്ഞത്.
ആര്‍ക്കൊപ്പം അഭിനയിക്കാനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യമെന്ന ചോദ്യത്തിനായിരുന്നു ചിന്തയുടെ മറുപടി. എന്നാല്‍ താന്‍ ഇതുവരെ ദുല്‍ഖറിനെ നേരില്‍ കണ്ടിട്ടില്ലെന്നും ചിന്ത വ്യക്തമാക്കി.
ചിന്തയുടെ വാക്കുകള്‍:
ദുല്‍ഖറിനൊപ്പം അഭിനയിക്കാനാണ് താല്‍പര്യം. നായികയായി അഭിനയിക്കണമെന്നല്ല, ചിത്രത്തില്‍ അഭിനയിച്ചാല്‍ മതി. ദുല്‍ഖറിനെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. മമ്മൂക്കയെയാണ് നേരില്‍ കാണാറുള്ളത്. കൂടാതെ ദുല്‍ഖറിന്റെ സുഹൃത്തായ സണ്ണി വെയ്ന്‍ തന്റെ അടുത്ത സുഹൃത്താണ്.
നായികമാരില്‍ മഞ്ജു വാര്യര്‍, ശോഭന, റിമി, പാര്‍വതി, നിഖില വിമല്‍ എന്നിവരെ ഇഷ്ടമാണ്. ഓരോ കാലഘട്ടത്തില്‍ ഓരോരുത്തരെയാണ് ഇഷ്ടം. ഇവരുടെ നിലപാടുകള്‍ നോക്കാറുണ്ട്. സ്‌ട്രോങ്ങായി ബോള്‍ഡായി നിലപാടുകള്‍ പറയുന്ന പെണ്‍കുട്ടികള്‍ നമുക്ക് എപ്പോഴും ആവേശമാണ്. നിഖില ഇന്റര്‍വ്യൂവിലൊക്കെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്. നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്- എന്നും ചിന്ത പറഞ്ഞു.
ആര്‍ക്കൊപ്പം അഭിനയിക്കാനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യമെന്ന ചോദ്യത്തിനായിരുന്നു ചിന്തയുടെ മറുപടി. എന്നാല്‍ താന്‍ ഇതുവരെ ദുല്‍ഖറിനെ നേരില്‍ കണ്ടിട്ടില്ലെന്നും ചിന്ത വ്യക്തമാക്കി.
ചിന്തയുടെ വാക്കുകള്‍:
ദുല്‍ഖറിനൊപ്പം അഭിനയിക്കാനാണ് താല്‍പര്യം. നായികയായി അഭിനയിക്കണമെന്നല്ല, ചിത്രത്തില്‍ അഭിനയിച്ചാല്‍ മതി. ദുല്‍ഖറിനെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. മമ്മൂക്കയെയാണ് നേരില്‍ കാണാറുള്ളത്. കൂടാതെ ദുല്‍ഖറിന്റെ സുഹൃത്തായ സണ്ണി വെയ്ന്‍ തന്റെ അടുത്ത സുഹൃത്താണ്.
Keywords: Chintha Jerome Opens Up About She Like To Act Dulquer Salman Movie, Kochi, News, DYFI Leader, Chintha Jerome, Interview, Dulquer Salman, Politics, Acting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.