Event | മന്ത്രിയുടെ ഓഫീസിലെത്തി കളിചിരിയുമായി ശിശു വിഹാറിലെ കുഞ്ഞുങ്ങള്‍

 
Children from Shishu Vihar Visit Minister Veena George's Office

Photo Credit: Health Ministers Office

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കുട്ടികള്‍ക്കൊപ്പമിരുന്ന് അവര്‍ പറയുന്നത് കേട്ട് അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് മന്ത്രി
● എല്ലാ കുഞ്ഞുങ്ങള്‍ക്കും മന്ത്രി ശിശുദിന ആശംസകള്‍ നേര്‍ന്ന് മധുരവും നല്‍കിയാണ് യാത്രയാക്കിയത്

തിരുവനന്തപുരം: (KVARTHA) ശിശു ദിനത്തോടനുബന്ധിച്ച് കേരള സെക്രട്ടറിയേറ്റ് വിമണ്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശിശു വിഹാറിലെ കുട്ടികളും അധ്യാപകരും കമ്മിറ്റി അംഗങ്ങളും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. 

മന്ത്രി അവര്‍ക്കൊപ്പമിരുന്ന് അവര്‍ പറയുന്നത് കേട്ട് അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. ശിശുദിനത്തെ കുറിച്ചുള്ള പാട്ടുകള്‍ പാടിയും ചിരിച്ചും കളിച്ചുമാണ് കുഞ്ഞുങ്ങള്‍ ഓഫീസില്‍ സമയം ചെലവഴിച്ചത്. എല്ലാ കുഞ്ഞുങ്ങള്‍ക്കും മന്ത്രി ശിശുദിന ആശംസകള്‍ നേര്‍ന്ന് മധുരവും നല്‍കിയാണ് യാത്രയാക്കിയത്. ഒരു വര്‍ഷം മുമ്പാണ് മോഡല്‍ ക്രഷ് മന്ത്രി വീണാ ജോര്‍ജ് ഉദ് ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് ശിശു വിഹാര്‍ മോഡല്‍ ക്രഷ് ആക്കിയത്.

Aster mims 04/11/2022

#ChildrensDay, #KeralaNews, #VeenaGeorge, #ShishuVihar, #Welfare, #ModelCreche

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia