Booked | 'കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മകനോട് ചോദ്യങ്ങള്‍ ചോദിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തു'; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമിഷന്‍
'മഴവില്‍ കേരളം' എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അര്‍ജുന്റെ മകനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ച സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം: (KVARTHA) കര്‍ണാടകയിലെ (Karnataka) ഷിരൂരിലുണ്ടായ (Shiroor) മണ്ണിടിച്ചിലില്‍ (Landslides) കാണാതായ (Missing) കോഴിക്കോട് സ്വദേശി അര്‍ജുന്റെ (Arjun) മകനോട് ചോദ്യങ്ങള്‍ ചോദിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തുവെന്ന സംഭവത്തില്‍ യൂട്യൂബ് ചാനലിന് (Youtube Channel) എതിരെ കേസെടുത്ത് ബാലാവകാശ കമിഷന്‍ (Child Rights Commission) .
'മഴവില്‍ കേരളം' എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അര്‍ജുന്റെ രണ്ട് വയസ്സുള്ള മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങള്‍ ചോദിച്ചതില്‍ കേസെടുക്കണമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പാലക്കാട് അലനല്ലൂര്‍ സ്വദേശി പി ഡി സിനില്‍ ദാസാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. അര്‍ജുന്റെ മകനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ച സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിനിടെ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതില്‍ കേരളം പ്രതിഷേധം അറിയിച്ചു. തിരച്ചില്‍ നിര്‍ത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയെന്ന് മന്ത്രി റിയാസ് കുറ്റപ്പെടുത്തി. ശനിയാഴ്ച നടത്തിയ ചര്‍ചയില്‍ രക്ഷാദൗത്യം തുടരുമെന്നാണ് അറിയിച്ചിരുന്നതെന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
രക്ഷാദൗത്യവുമായി മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് എംഎല്‍എ പറഞ്ഞതായുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അര്‍ജുന്റെ കുടുംബം ഇക്കാര്യം അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇരുന്നപ്പോള്‍ പറയാത്ത കാര്യമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എല്ലാ കാര്യങ്ങളും സംസാരിച്ചതാണ്. അവിടെയുള്ള ജില്ലാ കലക്ടറെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച കാലാവസ്ഥ ഇതിലും പ്രതികൂലമായിട്ടും തിരച്ചില്‍ തുടര്‍ന്നിരുന്നു. കര്‍ണാടക മന്ത്രി സ്ഥലത്തെത്തുമെന്നാണ് പറയുന്നത്. അതിന് യോഗം ഒരുവഴിക്ക് നടത്താവുന്നതേ ഉള്ളൂ. അതിനുവേണ്ടി തിരച്ചില്‍ നിര്‍ത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
വൈകിട്ടത്തെ യോഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്ന് എം വിജിന്‍ എംഎല്‍എയും അറിയിച്ചു. 'നമ്മളോട് ചര്‍ച ചെയ്യാതെയാണ് എംഎല്‍എയും കലക്ടറും തീരുമാനം പറഞ്ഞത്. നാല് ദിവസത്തേക്കാണ് തിരച്ചില്‍ നിര്‍ത്തുന്നതെന്നാണ് പറയുന്നത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് വിദഗ്ധസംഘവും യന്ത്രങ്ങളും എത്തിക്കുന്നതിന് വേണ്ടിയാണ് നിര്‍ത്തിയതെന്നാണ് അവര്‍ പറയുന്നത്. നമ്മളെ അറിയിക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്', എന്നും വിജിന്‍ പറഞ്ഞു.