Attack | തലശ്ശേരിയില്‍ കുഞ്ഞിന് ചികിത്സ തേടിയെത്തിയ അമ്മയെ തളളിയിട്ടെന്ന സംഭവം, ഡോക്ടര്‍ക്കെതിരെയുളള കേസ് അന്വേഷണത്തില്‍ ഇടപെടലുമായി ബാലാവകാശ കമിഷന്‍ ചെയര്‍മാന്‍ അഡ്വ.കെ വി മനോജ് കുമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തിരുവങ്ങാട് കീഴന്തിമുക്കില്‍ കൈക്കുഞ്ഞുമായി ചികിത്സ തേടിയെത്തിയ യുവതിയെ അപമാനിക്കുകയും തളളിവീഴ്ത്തി കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ കീഴടങ്ങിയേക്കും. ഇയാള്‍ കോടതി മുഖേനെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.

Attack | തലശ്ശേരിയില്‍ കുഞ്ഞിന് ചികിത്സ തേടിയെത്തിയ അമ്മയെ തളളിയിട്ടെന്ന സംഭവം, ഡോക്ടര്‍ക്കെതിരെയുളള കേസ് അന്വേഷണത്തില്‍ ഇടപെടലുമായി ബാലാവകാശ കമിഷന്‍ ചെയര്‍മാന്‍ അഡ്വ.കെ വി മനോജ് കുമാര്‍

സംഭവത്തില്‍ ബാലവാകാശ കമിഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ് കുമാര്‍ വ്യാഴാഴ്ച തലശേരി ടൗണ്‍ പൊലീസിനോട് റിപോര്‍ട് തേടിയിട്ടുണ്ട്. കൈക്കുഞ്ഞിന്റെ മുന്‍പില്‍ വെച്ചു മാതാവിനെ തളളിയിടുകയും കുട്ടിക്ക് ചികിത്സ നിഷേധിക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ജെ ജെ ആക്ടുപ്രകാരം സ്വമേധയാ കേസെടുക്കുമെന്ന് ബാലവാകാശ കമിഷന്‍ ചെയര്‍മാന്‍ അഡ്വ.കെ വി മനോജ്കുമാര്‍ അറിയിച്ചു.

സംഭവം അതീവഗൗരവത്തോടെയാണ് കമിഷന്‍ കാണുന്നത്. സംഭവത്തെ കുറിച്ചു പൊലീസിനോട് വിശദമായ റിപോര്‍ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അക്രമത്തിനിരയായ യുവതിയില്‍ നിന്നും പൊലീസ് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി. തലശേരി ടൗണ്‍ പൊലീസ് കേസെടുത്തതിനു ശേഷം തിരുവങ്ങാട് കീഴന്തിമുക്കിലെ ഡോക്ടര്‍ ദേവാനന്ദിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്.

ഇയാള്‍ കീഴന്തിമുക്കിലെ വീട്ടില്‍ നിന്നാണ് ചികിത്സ നടത്തിയിരുന്നത്. ശിശുരോഗവിദഗ്ധനായ ഡോക്ടര്‍ ക്രൂരവിനോദങ്ങള്‍ ഇവിടെയെത്തുന്നവരോട് കാണിക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഡോക്ടറെ കാണാന്‍ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്കിടയില്‍ ടോകണുകള്‍ വലിച്ചെറിയുന്നതും നിലത്തിടുന്ന ടോകണ്‍ മത്സരിച്ചെടുക്കുന്നതിനിടയില്‍ പല സ്ത്രീകള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യത്തെ കുറിച്ചും അന്വേഷിച്ചുവരികയാണെന്നും കൂടുതല്‍ പരാതികളുണ്ടായാല്‍ വീണ്ടും ഡോക്ടര്‍ക്കെതിരെ കേസെടുക്കുമെന്നും തലശേരി ടൗണ്‍ പൊലീസ് അറിയിച്ചു.

Keywords: Child Rights Commission Chairman Adv. KV Manoj Kumar intervened woman attack case, Kannur, News, Attack, Complaint, Doctor, Police, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia