തിരുപ്പതി യാത്രക്കിടെ കാണാതായ മകനെ കണ്ടെത്താന്‍ അന്വേഷണം ആവശ്യപ്പെട്ട് അമ്മ അദാലത്തില്‍

 


ആലപ്പുഴ: (www.kvartha.com 31/10/2017) അഞ്ചു വര്‍ഷം മുമ്പ് തിരുപ്പതിയില്‍ നിന്നുള്ള ട്രെയിനില്‍ യാത്രക്കിടയില്‍ കാണാതായ മുപ്പത്തിയഞ്ചുകാരനായ മകനെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന പരാതിയുമായി അമ്മ ചേര്‍ത്തല മുനിസിപ്പാലിറ്റി 13ാം വാര്‍ഡ് ഇടനാട്ട് വീട്ടിലെ ചന്ദ്രിക ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്കില്‍ നടന്ന പരാതി പരിഹാര അദാലത്തിലെത്തി.

അമ്മയും മകനും കൂടിയുള്ള യാത്രയില്‍ സേലത്ത് വച്ചാണ് കാണാതായത്. സേലം പോലീസ് സ്‌റ്റേഷനിലും എറണാകുളം റെയില്‍വെ പോലീസിനും പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അമ്മയുടെ പരാതി. അന്വേഷണം സംബന്ധിച്ച ഒരു വിവരവും പോലീസ് അറിയിച്ചിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണം അടിയന്തരമായി നടത്തി റിപ്പോര്‍ട്ടു നല്‍കണമെന്ന് ചേര്‍ത്തല ഡിവൈഎസ്പിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

തിരുപ്പതി യാത്രക്കിടെ കാണാതായ മകനെ കണ്ടെത്താന്‍ അന്വേഷണം ആവശ്യപ്പെട്ട് അമ്മ അദാലത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Missing, Train, Police, Municipality, District Collector, Kerala, Complaint, Report, News, DYSP, Child missing case: Mother complaint to collector.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia