അമിതവേഗത്തിന് പെറ്റി അടയ്ക്കാത്തതിന് 3 വയസുകാരിയായ മകളെ പൊലീസ് കാറില്‍ പൂട്ടിയിട്ടു; പരാതിയുമായി ദമ്പതികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.09.2021) അമിതവേഗത്തിന് പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസുകാരിയായ മകളെ പൊലീസ് കാറില്‍ പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികള്‍ രംഗത്ത്. തിരുവനന്തപുരം ബാലരാമപുരം പൊലീസിനെതിരെയാണ് നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയും പരാതിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 23 ന് ആണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കലാപ്രവര്‍ത്തകര്‍ കൂടിയായ ദമ്പതികളെ ബാലരാമപുരത്ത് വെച്ച് പൊലീസ് തടയുകയും അമിതവേഗത്തിന് 1500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കൈയില്‍ പണമില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് കൂട്ടാക്കിയില്ല.
Aster mims 04/11/2022

അമിതവേഗത്തിന് പെറ്റി അടയ്ക്കാത്തതിന് 3 വയസുകാരിയായ മകളെ പൊലീസ് കാറില്‍ പൂട്ടിയിട്ടു; പരാതിയുമായി ദമ്പതികള്‍

അതിനിടെ അതിവേഗതയില്‍ പോകുന്ന മറ്റ് വാഹനങ്ങളെ എന്തുകൊണ്ട് തടയുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഷിബുകുമാറിനെ പൊലീസ് മര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അഞ്ജന ഈ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കാറില്‍ കയറി താകോലെടുത്ത് ലോക് ചെയ്ത് പുറത്തിറങ്ങി.

പിന്‍സീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടുകൂടി ഒന്ന് തിരിഞ്ഞുനോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടംവാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാന്‍ അനുവദിച്ചതെന്നും പരാതിക്കാര്‍ പറയുന്നു.

പൊലീസിന്റെ മോശം പെരുമാറ്റത്തിന് ഇരയായ ദമ്പതികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന്റെ വി
ഡിയോ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

Keywords:  Child locked in Car over fine issues; Parents allegations against Balaramapuram Police, Thiruvananthapuram, News, Complaint, Vehicles, Allegation, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia