Injured| കാറില്‍ 'ചാരിനിന്നതിന്' യുവാവ് ചവിട്ടിത്തെറിപ്പിച്ച ആറു വയസ്സുകാരന്റെ വാരിയെല്ലിന് ചതവ്, മുതുകില്‍ നീര്‍ക്കെട്ടും; 2 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്നതിന് യുവാവ് ചവിട്ടിത്തെറിപ്പിച്ച ആറു വയസ്സുകാരന്റെ വാരിയെല്ലിന് ചതവുണ്ടെന്ന് ഡോക്ടര്‍മാര്‍. ഇടത് വാരിയെല്ലിനാണ് ചതവുള്ളത്. മുതുകില്‍ നീര്‍ക്കെട്ടുമുണ്ടെന്നും എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് ദിവസം കൂടി കുട്ടിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Aster mims 04/11/2022

Injured| കാറില്‍ 'ചാരിനിന്നതിന്' യുവാവ് ചവിട്ടിത്തെറിപ്പിച്ച ആറു വയസ്സുകാരന്റെ വാരിയെല്ലിന് ചതവ്, മുതുകില്‍ നീര്‍ക്കെട്ടും; 2 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍

അതേസമയം, കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചതിന് അറസ്റ്റിലായ പൊന്ന്യം സ്വദേശി മുഹമ്മദ് ശിഹാദിനെ (20) തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ആദ്യം കസ്റ്റഡിയിലെടുത്ത യുവാവിനെ രാത്രിതന്നെ വിട്ടയച്ച നടപടി വിവാദമായതോടെ, പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുന്നുണ്ട്.

തലശ്ശേരി എ സി പിയാണ് ഇക്കാര്യം അന്വേഷിക്കുന്നത്. സംഭവം അന്വേഷിക്കുമെന്ന് ഡി ജി പി അനില്‍ കാന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്പീകര്‍ എഎന്‍ ശംസീറും വിവിധ രാഷ്ട്രീയ നേതാക്കളും കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. കെവി മനോജ് കുമാര്‍ പൊലീസ് മേധാവികളെ ബന്ധപ്പെട്ട് രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജും സംഭവത്തില്‍ റിപോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Child gets bruised ribs after being kicked for leaning on car at Thalassery, Kannur, News, Police, Hospital, Treatment, Child, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia