Drowned | തൃപ്രയാറില്‍ ഒരു വയസുള്ള കുട്ടി വീട്ടിന് മുന്നിലുള്ള തോട്ടില്‍ വീണ് മരിച്ചു
ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം
വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള തോട്ടില്‍ വീണ് കിടക്കുന്നത് കണ്ടത്
മരിച്ചത് ബീച് സുല്‍ത്വാന്‍ പള്ളിക്ക് വടക്ക് ചക്കാലക്കല്‍ ജിഹാസ്- ശെനിജ ദമ്പതികളുടെ മകന്‍ മുഹമ്മദ് റയാന്‍
തൃശൂര്‍: (KVARTHA) തൃപ്രയാറില്‍ ഒന്നേകാല്‍ വയസുള്ള കുട്ടി വീട്ടിന് മുന്നിലുള്ള തോട്ടില്‍ വീണ് മരിച്ചു. ബീച് സുല്‍ത്വാന്‍ പള്ളിക്ക് വടക്ക് ചക്കാലക്കല്‍ ജിഹാസ്- ശെനിജ ദമ്പതികളുടെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള തോട്ടില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ തോട്ടില്‍ വീണതാകാം എന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. സഹോദരങ്ങള്‍: ഹയ ഫാത്വിമ, മുഹമ്മദ് അയാന്‍.