Charity | നികിതയുടെ കണ്ണുകൾ മരണശേഷവും വെളിച്ചമേകും; 'മേരിക്കുണ്ടൊരു കുഞ്ഞാടി'ലെ ബാലതാരം 2 പേരിലൂടെ ജീവിക്കും 

 
Portrait of Nikitha Nayyar, Malayalam child actress.
Portrait of Nikitha Nayyar, Malayalam child actress.

Photo Credit: Facebook/ Sreejan Balakrishnan, RJ Shifin Thalasthani

● നികിത സെന്റ് തെരേസാസ് കോളജിലെ മുൻ ചെയർപേഴ്സൺ ആയിരുന്നു.
● വിൽസൺസ് ഡിസീസ് എന്ന രോഗമാണ് നികിതയ്ക്ക് ഉണ്ടായിരുന്നത്.
● രണ്ടുതവണ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു.
● കൊല്ലം കരുനാഗപ്പള്ളിയാണ് സ്വദേശം.

കൊച്ചി: (KVARTHA) സെന്റ് തെരേസാസ് കോളജ് മുൻ ചെയർപേഴ്സണും, ഷാഫി സംവിധാനം ചെയ്ത 'മേരിക്കുണ്ടൊരു കുഞ്ഞാടി'ലെ  ബാലതാരവുമായ നികിത നയ്യാറുടെ (21) കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചമേകും. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഞയാറാഴ്ച അന്ത്യം സംഭവിച്ചത്.

'എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ ശരീരത്തിലെ പ്രവർത്തനക്ഷമമായ അവയവങ്ങളെല്ലാം ദാനം ചെയ്യണം', എന്ന് ചികിത്സയ്ക്കിടെ നികിത ഡോക്ടർമാരോട് പറഞ്ഞിരുന്നു. നികിത വിധിക്ക് മുന്നിൽ കീഴടങ്ങിയെങ്കിലും, അവസാന ആഗ്രഹം പോലെ അവളുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ച നൽകുകയും അവരിലൂടെ ജീവിക്കുകയും ചെയ്യും.

രോഗം ബാധിച്ച ശേഷം രണ്ടുതവണ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നികിത വിധേയയായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് നികിതയുടെ ജീവൻ നഷ്ടപ്പെടുന്നത്. ചികിത്സയുടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ തീവ്രമായി ശ്രമിച്ചെങ്കിലും വിധി നികിതയെ കവർന്നെടുത്തു. 

ഡോണി തോമസ് (യുഎസ്എ) - നമിതാ മാധവൻകുട്ടി (കപ്പാ ടിവി) ദമ്പതികളുടെ മകളാണ്. പൊതുദർശനം തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ നടക്കും. കൊല്ലം കരുനാഗപ്പള്ളിയാണ് നികിതയുടെ സ്വദേശം. സംസ്കാരം കൊച്ചിയിൽ നടക്കും. നികിതയുടെ അകാല വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപാഠികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Former St. Teresa's College chairperson and child actress Nikitha Nayyar (21), known for her role in 'Meri Kundoru Kunjaadu', passed away due to Wilson's disease. Her eyes were donated, giving sight to two people.

#NikithaNayyar #OrganDonation #MeriKundoruKunjaadu #Obituary #Kerala #WilsonDisease

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia