സുപ്രീം കോടതിയെ സമീപിച്ചത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനു വേണ്ടി; കേന്ദ്ര നിയമങ്ങള്‍ക്കെതിരെ ഇതിനു മുമ്പും കോടതിയെ സമീപിച്ചിട്ടുണ്ട്; അടച്ചിട്ട മുറിയില്‍ 20മിനുട്ടോളം നടത്തിയ കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി ചീഫ് സെക്രട്ടറി
Jan 20, 2020, 13:32 IST
തിരുവനന്തപുരം: (www.kvartha.com 20.01.2020) വിവാദങ്ങള്‍ക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയില്‍ 20 മിനുട്ടോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ വാക്കാലുള്ള മറുപടിയാണ് ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് നല്‍കിയതെന്നാണ് സൂചന.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ ഗവര്‍ണര്‍ കഴിഞ്ഞദിവസം സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാജ്ഭവനിലെ അടച്ചിട്ട മുറിയില്‍ ചീഫ് സെക്രട്ടറി-ഗവര്‍ണര്‍ കൂടിക്കാഴ്ച നടന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ മാത്രമല്ല തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലവിലുണ്ട്.
തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ 20 ദിവസമായിട്ടും ഗവര്‍ണര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ . ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
മാത്രമല്ല ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന നയപരമായ തീരുമാനവും മന്ത്രിസഭാ യോഗം കൈക്കൊണ്ടിരുന്നു. നിര്‍ണായക മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് എത്തിയിട്ടുള്ളത്.
സുപ്രീം കോടതിയെ സമീപിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗവര്‍ണറെ അവഗണിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്
സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനു വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിക്കുന്ന നടപടികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാരെ അറിയിച്ചിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഗവര്‍ണര്‍ വിശദീകരണത്തില്‍ തൃപ്തനാണെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chief secretary gives explanation to governor over CAA plea, Thiruvananthapuram, News, Politics, Supreme Court of India, Governor, Cabinet, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.