മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി വിഡി സതീശൻ; പിണറായി വിജയൻ ഡല്‍ഹിയില്‍ പോയത് കുഴല്‍പ്പണക്കേസിൽ വിലപേശലിനെന്ന് പ്രതിപക്ഷനേതാവ്

 


കാസർകോട്: (www.kvartha.com 16.07.2021) കൊടകര കുഴല്‍പ്പണക്കേസും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും വെച്ചു കൊണ്ട് വിലപേശൽ നടത്തുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഡൽഹിയിൽ പ്രധാനമന്ത്രിയെ കാണാൻ പോയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി വിഡി സതീശൻ; പിണറായി വിജയൻ ഡല്‍ഹിയില്‍ പോയത് കുഴല്‍പ്പണക്കേസിൽ വിലപേശലിനെന്ന് പ്രതിപക്ഷനേതാവ്



കുഴല്‍പ്പണക്കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈകോടതി പറയാതെ പറഞ്ഞു. ആ നിഗൂഢതകള്‍ എന്തൊക്കെയാണെന്ന് പൊലീസിന്‍റെ പക്കലും സര്‍കാരിന്‍റെ പക്കലും വിവരമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാൻ മൂന്ന് മാസം എടുത്തു. പണമോ എവിടെനിന്നുവന്നുവെന്നോ പിന്നിലാരെന്നോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയില്ല.

ഡല്‍ഹിയില്‍ പോയ മുഖ്യമന്ത്രി വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടില്ല. കോവിഡ് ബാധിച്ച്‌ മരണപ്പെട്ട പ്രവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. കേരളം നേരിടുന്ന ജി എസ് ടി ഉള്‍പെടെയുളള പ്രശ്‌നങ്ങളും ചർച ചെയ്തില്ല.

കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രയസത്തിനിടെയുള്ള ബാങ്കുകളുടെ റികവറി നടപടികൾ അടിയന്തിരമായി നിർത്തിവെക്കണം. പതിനായിരക്കണക്കിന് പേർക്ക് ബാങ്കുകൾ നോടീസുകൾ അയച്ചു
തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും കോവിഡ് ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള സർകാരിന്റെ സമീപനം രണ്ടുതരത്തിലാണ്. മൂന്ന് മാസം പണം അടച്ചില്ലെങ്കിൽ സിവിൽ റേറ്റിംഗിൽ പിറകിൽ പോകുകയും പിന്നെ ലോൺ ലഭിക്കാത്ത സ്ഥിയുണ്ടാവും.

ടി പി ആർ നിരക്കിലുള്ള നിയന്ത്രണങ്ങൾ അശാസ്ത്രീയമാണ്. ഇപ്പോൾ നടപ്പിലാക്കുന്ന നിർദേശങ്ങൾ ആൾകൂട്ടം വർധിക്കാനും രോഗ വ്യാപനത്തിനും ഇടയാക്കും. സർകാർ ദുരഭിമാനം വെടിയണം. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് വ്യാപാരികളോട് വിരട്ടലിന്റെ ഭാഷ മാറ്റി സംയനത്തിന്റെ ഭാഷയിലേക്ക് മുഖ്യമന്ത്രി വന്നത്. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതം പരിഹരിക്കുന്നതിന് കോവിഡ് ദുരന്ത നിവാരണ കമീഷൻ സ്ഥാപിക്കണം. ഓരോ മേഖലകളിലും ഉണ്ടായ തകർചകൾ പഠിച്ച് അവയുടെ നിലനിൽപിന് വേണ്ടിയുള്ള സ്കീമുകൾ നടപ്പിലാക്കണം.

80:20 വിഷയത്തിൽ സചാർ, പാലൊളി കമീഷൻ റിപോർടും ന്യൂനപക്ഷ സ്‌കോളർഷിപും രണ്ട് പദ്ധതികളായി നടപ്പിലാക്കണെമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യുഡിഎഫ് എംഎൽഎമാർ കൊടുത്ത പരാതിയുടെ പുറത്തല്ല കിറ്റെക്സിൽ ഉദ്യോഗസ്ഥ പരിശോധന നടന്നത്. സിപിഎമിന്റെ പ്രതികാരബുദ്ധിയോടെയുള്ള നടപടിയുടെ ഭാഗമായാണ് കേരളം വിടുന്ന സാഹചര്യം ഉണ്ടായതെന്നും വി ഡി സതീശൻ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം പി, ഡി സി സി പ്രസിഡന്റ് ഹകീം കുന്നിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Keywords:  Kasaragod, Kerala, News, Press meet, High Court, Police, Government, Top-Headlines, President, Investigates, Delhi, Pinarayi Vijayan, Vaccine, COVID-19, Bank, Loan, CPM, DCC, MP, Chief minister's visit to Delhi for bargain, says VD Satheesan.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia