Submission | ജീവനക്കാരുടെ അവധി: ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തലവന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്; ഇ ചന്ദ്രശേഖരന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തലവന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇ ചന്ദ്രശേഖരന്റെ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. 

കാസര്‍കോട് ജില്ല ഉള്‍പെടെ ചില ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന ജീവനക്കാര്‍ അവധിയില്‍ പോകുന്നതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതുമൂലം അവശ്യ തസ്തികകളില്‍ ജീവനക്കാര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത് പദ്ധതി നിര്‍വഹണത്തിനും മറ്റും തടസ്സം സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ അതത് ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തലവന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 
Aster_MIMS

വിവിധ സര്‍കാര്‍ വകുപ്പുകളില്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം നിലവിലില്ലെന്നും എല്ലാ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം നികത്തുന്നതിന് സത്വരമായ നടപടികളാണ്  സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഴിവുകള്‍ ഉണ്ടാകുന്ന മുറയ്ക്ക് അവ പി എസ് സിക്ക് റിപോര്‍ട് ചെയ്യാന്‍ എല്ലാ നിയമനാധികാരികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി എസ് സി റാങ്ക് ലിസ്റ്റ് നിലവില്‍ ഇല്ലാത്തപക്ഷം അടിയന്തിര സാഹചര്യമുണ്ടെങ്കില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വ്യവസ്ഥയുണ്ട്. തസ്തികകള്‍ ഒഴിച്ചിടേണ്ട സാഹചര്യമില്ല.

Submission | ജീവനക്കാരുടെ അവധി: ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തലവന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്; ഇ ചന്ദ്രശേഖരന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി


കോവിഡ് വന്ന ഘട്ടത്തില്‍ വളരെയധികം ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പി എസ് സി ടെസ്റ്റുകള്‍ നടത്തുന്നതിന് പരിമിതി ഉണ്ടായിരുന്നു. അതിനാല്‍ ചുരുങ്ങിയ കാലയളവില്‍ ക്ലര്‍ക്, ലാസ്റ്റ് ഗ്രേഡ്, എല്‍ പി സ്‌കൂള്‍ അധ്യാപിക തുടങ്ങിയ തസ്തികകളുടെ പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലില്ലായിരുന്നു. ഇപ്പോള്‍ റാങ്ക് ലിസ്റ്റുകള്‍ പബ്ലിക് സര്‍വീസ് കമീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്‍ പി  സ്‌കൂള്‍ അധ്യാപിക 239 ഒഴിവുകളിലേക്ക് അഡൈ്വസ് നല്‍കിക്കഴിഞ്ഞു. ക്ലര്‍ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് ഉടനെ അഡൈ്വസ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Keywords:  News,Kerala,State,CM,Chief Minister,Pinarayi-Vijayan,Politics,Labours,Government-employees,Job,PSC,Top-Headlines, Chief Minister's reply to E Chandrasekaran's submission
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia