Muttathara Flat | മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
Feb 27, 2023, 15:36 IST
തിരുവനന്തപുരം: (www.kvartha.com) മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വിഴിഞ്ഞം പദ്ധതി ഒത്തുതീര്‍പ്പ് വ്യവസ്ഥ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട ഏഴ് തീരുമാനങ്ങളിലും നല്ല പുരോഗതിയുണ്ടെന്ന് യോഗം വിലയിരുത്തി. ജില്ലാ മോണിറ്ററിംഗ് സമിതികള്‍ കൃത്യമായി യോഗം ചേര്‍ന്ന് തീരുമാനങ്ങളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യണം. മണ്ണെണ്ണ എഞ്ചിന്‍ മാറ്റി എല്‍.പി.ജി, ഡീസല്‍ എഞ്ചിന്‍ ആക്കുന്നതിനുള്ള പ്രദര്‍ശനം തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നടത്തും. തുടര്‍ന്ന് മറ്റു ജില്ലകളില്‍ ഇത് നടത്തും.
യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Keywords: News,Kerala,State,Thiruvananthapuram,CM,Chief Minister,Pinarayi-Vijayan,Top-Headlines, Chief Minister's directive to complete the Muttathara flat project within 15 months
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.