തിരുവനന്തപുരം: (www.kvartha.com 15.11.2014) മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനു കത്തയച്ചു.
രണ്ടാഴ്ചയായി ജലനിരപ്പ് 136 അടിക്കു മുകളിലാണ്. അത് ഇപ്പോള്‍ 139.50 അടിയില്‍ എത്തിയിരിക്കുകയാണ്. പതിമ്മൂന്നു സ്പില്‍വെ ഗേറ്റുകളില്‍ ഒന്ന് ഇപ്പോള്‍ തകരാറിലാണ്. രണ്ടാഴ്ചയായി ഇതു നന്നാക്കാനുള്ള ജോലികള്‍ നടന്നുവരുന്നു. തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതോടുകൂടി ജലനിരപ്പ് വീണ്ടും ഉയരും. ഇതെല്ലാംമൂലം ജനങ്ങളില്‍ ആശങ്ക പടര്‍ന്നിരിക്കുന്നുവെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുന്‍വര്‍ഷങ്ങളില്‍ ചെയ്തതുപോലെ മുല്ലപ്പെരിയാര്‍, വൈഗ സംഭരണികളെ വിദഗ്ധമായി ഉപയോഗിച്ചാല്‍ ജലനിരപ്പ് കുറയ്ക്കാനാകും. വൈഗ സംഭരണിയില്‍ മൂന്നു ടിഎംസിയിലധികം വെള്ളം സംഭരിക്കാന്‍ കഴിയും. മുല്ലപ്പെരിയാറില്‍ നിന്ന് ടണല്‍ വഴി ഒഴുക്കുന്ന വെള്ളത്തിന്റെ തോത് പരമാവധിയാക്കിയാല്‍ ജലനിരപ്പ് കുറയ്ക്കാനാകും. ഇങ്ങനെ ചെയ്തതുകൊണ്ട് തമിഴ്‌നാടിന് ഒരു തുള്ളിവെള്ളംപോലും നഷ്ടപ്പെടില്ല. ഇക്കാര്യത്തില്‍ വ്യക്തിപരമായി ഇടപെടണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദേശം നല്കണമെന്നും പനീര്‍ശെല്‍വത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Also read:
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
Keywords: Chief Minister, Mullaperiyar Dam, Oommen Chandy, Letter, Tamilnadu, Kerala, Chief Minister writes to Tamil Nadu CM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.