Happy new year | ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com) ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദവും പുരോഗതിയും പുലരുന്ന പുതുവര്‍ഷത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ വേളയില്‍ പങ്കുവെയ്ക്കാം.

ഐക്യവും സമാധാനവും നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതല്‍ കരുത്തോടെ ഒരുമിച്ച് നീങ്ങാം.

Happy new year | ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയര്‍ത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായുള്ള ആഘോഷങ്ങള്‍ക്കിടയിലും രോഗപ്പകര്‍ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലര്‍ത്തണം . കരുതലോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.

Keywords: Chief Minister wishes happy new year, Thiruvananthapuram, News, Politics, New Year, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia