Onam celebration | മുഖ്യമന്ത്രി ഇക്കുറി തിരുവോണത്തിന് നാട്ടിലെത്തില്ല: എം വി ഗോവിന്ദനും നിയുക്ത സ്പീകറും ഓണാഘോഷത്തിന് കണ്ണൂരിലില്ല

 


കണ്ണൂര്‍: (www.kvartha.com) ഓണത്തിന് ഇത്തവണ മുഖ്യമന്ത്രി നാട്ടിലെത്തില്ല. പുതുതായി സ്ഥാനമേറ്റ സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും തിരുവോണത്തിന് ഇക്കുറി കണ്ണൂരിലെത്തില്ല.

മുഖ്യമന്ത്രി ഔദ്യോഗിക തിരക്കുകള്‍ കാരണം ഇക്കുറി ഓണത്തിന് പിണറായിയിലെ പാണ്ട്യാലമുക്കിലെ വീട്ടില്‍ കുടുംബാംഗങ്ങളുമായും നാട്ടുകാരുമൊത്ത് ഓണമാഘോഷിക്കാന്‍ എത്തില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിട്ടുണ്ട്.

Onam celebration | മുഖ്യമന്ത്രി ഇക്കുറി തിരുവോണത്തിന് നാട്ടിലെത്തില്ല: എം വി ഗോവിന്ദനും നിയുക്ത സ്പീകറും ഓണാഘോഷത്തിന് കണ്ണൂരിലില്ല

നിയുക്ത സ്പീകര്‍ എ എന്‍ ശംസീര്‍ ഓണമാഘോഷിക്കുന്നത് ഇക്കുറി കോഴിക്കോടുനിന്നാണ്. എന്നാല്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി, രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ എന്നിവര്‍ ഇക്കുറി കുടുംബാംഗങ്ങളുമൊന്നിച്ചു വീട്ടില്‍ നിന്നും ഓണമാഘോഷിക്കും. സി പി എം ജില്ലാ സെക്രടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ ഇക്കുറി തിരുവോണത്തിന് സി പി എം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും.

എം എല്‍ എമാരായ കെ വി സുമേഷ്, എം വിജിന്‍, കെ കെ ശൈലജ, ടി ഐ മധുസൂദനന്‍, സണ്ണി ജോസഫ്, സജി ജോസഫ് എന്നിവര്‍ മണ്ഡലത്തിലെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കും. കോവിഡിന് ശേഷം രണ്ടുവര്‍ഷമായി മുടങ്ങിയിരുന്ന ഓണാഘോഷത്തിന് ഇക്കുറി മഴയും വില്ലനായിട്ടുണ്ട്. ക്ലബുകളും സാംസ്‌കാരിക കേന്ദ്രങ്ങളും തിരുവോണദിവസം നടത്താനിരുന്ന പരിപാടികളില്‍ വെട്ടിചുരുക്കല്‍ നടത്തിയിട്ടുണ്ട്.

Keywords: Chief Minister will not arrive Kannur Onam celebration, Kannur, News, Chief Minister, Pinarayi Vijayan, Onam, Celebration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia