Fisheries college | വടക്കെ മലബാറിന് സ്വപ്നസാഫല്യം; സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളജിന്റെ ഉദ്ഘാടനം പയ്യന്നൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

 


കണ്ണൂര്‍: (www.kvartha.com) വടക്കെ മലബാറിലെ ജനങ്ങളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പയ്യന്നൂര്‍ ഫിഷറീസ് കോളജ് യാഥാര്‍ഥ്യമാവുന്നു. ഇതോാടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മീന്‍ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല മീന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും മക്കള്‍ക്ക് ഫിഷറീസ് കോളജില്‍ പഠിക്കുന്നതിനായ പ്രത്യേക ആനുകൂലങ്ങള്‍ നല്‍കിവരുന്നുണ്ട്. വടക്കെമലബാറിലെ സമുദ്രഗവേഷണ രംഗത്തും മീന്‍ സമ്പത്തിന്റെ വ്യതിയാനങ്ങളെ കുറിച്ചുളള പഠനവും ഫിഷറീസ് കോളജിന്റെ ഭാഗമായി നടക്കും.
             
Fisheries college | വടക്കെ മലബാറിന് സ്വപ്നസാഫല്യം; സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളജിന്റെ ഉദ്ഘാടനം പയ്യന്നൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

കൊച്ചി പനങ്ങാട് മാത്രമാണ് നിലവില്‍ കേരളത്തില്‍ ഫിഷറീസ് കോളജ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ സംരംഭമാണ് കേരള ഫിഷറീസ് കോളജെന്ന പേരില്‍ പയ്യന്നൂരില്‍ ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്. എറണാകുളം ജില്ലയിലെ പനങ്ങാട് ഫിഷറീസ് കോളജ് സ്ഥാപിതമായിട്ട് 44 വര്‍ഷത്തിന് ശേഷമാണ് രണ്ടാമത്തെ ഫിഷറീസ് കോളജ് പയ്യന്നൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഫിഷറീസ് മേഖലയില്‍ പ്രത്യേകിച്ച് മീന്‍ കൃഷിരംഗത്ത് മലബാര്‍ ഇന്ന് അഭിമുഖീകരിക്കുന്ന പിന്നോക്കാവസ്ഥയ്ക്ക് ഇതോടെ വലിയ ഒരളവില്‍ പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. പയ്യന്നൂര്‍ ടെമ്പിള്‍ റോഡില്‍ ഫിഷറീസ് കോളജിന് സമീപമുള്ള സുബ്രമഹ്മണ്യസ്വാമി ക്ഷേത്ര മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മന്ത്രി സജി ചെറിയാന്‍ ചടങ്ങില്‍ അധ്യക്ഷനാകും. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. റോസലിന്റ് ജോര്‍ജ് റിപോര്‍ട് അവതരിപ്പിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ കെവി സുമേഷ്, ഇടി ടൈസണ്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. റോസ് ലിന്‍ ജോര്‍ജ്, ഡോ. ദിനേശ് കൈപ്പിള്ളി, രാജ്യ റാഫേല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  News, Kerala, Kannur, Top-Headlines, Press Meet, Farmers, Fishermen, Inauguration, Pinarayi-Vijayan, Fisheries College Payyannur, Chief Minister will inaugurate second fisheries college in the state at Payyannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia