Inauguration | ഇ നാരായണന്‍ മെമോറിയല്‍ റബ് കോ പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (www.kvartha.com) ഇ നാരായണന്‍ മെമോറിയല്‍ റബ് കോ പവലിയന്‍ ഉദ്ഘാടനം ജൂലൈ 29 ന് രാവിലെ 12 മണിക്ക് തലശേരി ചേനാടം റബ് കോ ഫാക്ടറിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് റബ് കോ ചെയര്‍മാന്‍ കാരായി രാജന്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്പീകര്‍ എഎന്‍ ശംസീര്‍ അധ്യക്ഷനാകും.

ആഗോള പ്രശസ്ത ബ്രാന്‍ഡായ റബ് കോ ഉല്‍പന്നങ്ങള്‍ ഒരു കുടകീഴില്‍ പ്രദര്‍ശിപ്പിക്കാനും വിപണനം ചെയ്യാനും പാകത്തില്‍ വിശാലമായ ഷോറും ഹു ആട് ഫര്‍ണിചര്‍ ഫാക്ടറിയില്‍ ഇരുനിലകളിലായി സജ്ജീകരിച്ചിട്ടുണ്ട്. റബ് കോ സ്ഥാപക ചെയര്‍മാന്‍ ഇ നാരായണന്റെ സ്മരണയ്ക്കായി കെട്ടിടം ഇ നാരായണന്‍ മെമോറിയല്‍ റബ് കോ പവലിയന്‍ എന്ന പേരില്‍ അറിയപ്പെടും.

Inauguration | ഇ നാരായണന്‍ മെമോറിയല്‍ റബ് കോ പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇരുന്നൂറില്‍പ്പരം റബ് കോ ഫര്‍ണിചറുകളും കിടക്കകളും മറ്റ് ഉല്‍പന്നങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ദിവസം ഇ നാരായണന്റെ ഫോടോ അനാച്ഛാദനം മുന്‍ എം എല്‍ എ എംവി ജയരാജന്‍ നിര്‍വഹിക്കും. റബ് കോ- കുടുംബശ്രീ വിപണന പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കീഴല്ലൂര്‍ പഞ്ചായതിന് റബ് കോ ഏര്‍പ്പെടുത്തിയ റബ് ശ്രീ അവാര്‍ഡ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ പിവി ഹരിദാസ്, ജെനറല്‍ കണ്‍വീനര്‍ സികെ രമേശന്‍ എന്നിവരും പങ്കെടുത്തു.

Keywords:  Chief Minister will inaugurate the E Narayanan Memorial Rub Co Pavilion, Kannur, News, Chief Minister, Pinarayi Vijayan, Inauguration, E Narayanan Memorial Rub Co Pavilion, Photo, Products, Kudumbashree, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia