എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു; ഇനി ചര്‍ച്ച മുഖ്യമന്ത്രി വി എസോ, പിണറായിയോ?
May 19, 2016, 14:05 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.05.2016) തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണമുറപ്പിച്ചതോടെ മുഖ്യമന്ത്രി ആരാകുമെന്നതിനെക്കുറിച്ച് സിപിഎമ്മില്‍ ചര്‍ച്ചകളാരംഭിച്ചു. പ്രതിപക്ഷനേതാവായ വി എസ് വീണ്ടും മുഖ്യമന്ത്രിയാകുമോ, തിരഞ്ഞെടുപ്പ് നയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമോ എന്നാണ് ചര്‍ച്ച.
മുഖ്യമന്ത്രി ആരാണെന്നുള്ളത് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയാകാമെന്നുമുള്ള വിഎസിന്റെ പ്രസ്താവന ചര്‍ച്ചകളെ കൂടുതല്‍ സജീവമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം തീരുമാനിക്കാമെന്നാണ് കേന്ദ്ര നിലപാട്.
മെയ് 20ന് പാര്‍ട്ടി നേതൃയോഗങ്ങള്‍ ചേരും. മുഖ്യമന്ത്രിയാരാകുമെന്നതാകും യോഗത്തിലെ പ്രധാന ചര്‍ച്ച. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചത് പിണറായിയാണെന്നും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നും പിണറായി അനുകൂലികളും വിഎസ് മത്സരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന് വിഎസ് അനുകൂലികളും വാദിക്കുന്നു.
മുഖ്യമന്ത്രിയാകാന്‍ തയാറെന്ന സൂചനയാണ് വിഎസ് നല്‍കുന്നത്. സീതാറാം യച്ചൂരിയടക്കമുള്ള നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. പിണറായി വിജയിന്‍ മുഖ്യമന്ത്രിയായാല്‍ വി എസിന് എന്ത് പദവി നല്‍കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രി ആരാണെന്നുള്ളത് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയാകാമെന്നുമുള്ള വിഎസിന്റെ പ്രസ്താവന ചര്‍ച്ചകളെ കൂടുതല്‍ സജീവമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം തീരുമാനിക്കാമെന്നാണ് കേന്ദ്ര നിലപാട്.
മുഖ്യമന്ത്രിയാകാന്‍ തയാറെന്ന സൂചനയാണ് വിഎസ് നല്‍കുന്നത്. സീതാറാം യച്ചൂരിയടക്കമുള്ള നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. പിണറായി വിജയിന്‍ മുഖ്യമന്ത്രിയായാല്‍ വി എസിന് എന്ത് പദവി നല്‍കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Keywords: V.S Achuthanandan, Pinarayi vijayan, Chief Minister, Kerala, Thiruvananthapuram, LDF, CPM, Assembly Election, Election-2016.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

