SWISS-TOWER 24/07/2023

Chief Minister | മുഖ്യമന്ത്രി പിണറായി വിജയന്‍ വോട് ചെയ്തത് 20 മിനുറ്റോളം വരിയില്‍ കാത്തുനിന്ന്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും രാവിലെ തന്നെ പിണറായിയിലെ അമല സ്‌കൂളില്‍ വോട് ചെയ്യാനെത്തി. എട്ടുമണിയോടെയാണ് അദ്ദേഹം എത്തിയത്. പതിവുപോലെ നടന്ന് എല്ലാവരുമായും കുശലാന്വേഷണം പറഞ്ഞാണ് അദ്ദേഹവും കുടുംബവും പോളിങ് സ്‌റ്റേഷനില്‍ എത്തിയത്. പിണറായി പാണ്ട്യാല മുക്കില്‍ നിന്നും എല്‍ഡിഎഫ് പ്രവര്‍ത്തകരും അദ്ദേഹത്തെ അനുഗമിച്ചു.

അദ്ദേഹം എത്തുമ്പോള്‍ നീണ്ട നിരയായിരുന്നു. എങ്കിലും സാധാരണ പൗരനെ പോലെ വരിനിന്ന് വളരെ ക്ഷമയോടെ കാത്തുനില്‍ക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന പേപറുകളും മറ്റും പരിശോധിച്ച് അദ്ദേഹം വിലയിരുത്തുകയുണ്ടായി. ഏകദേശം 20 മിനിറ്റോളം വരിനിന്നശേഷമാണ് അദ്ദേഹം വോട് ചെയ്തത്.
Aster mims 04/11/2022

Chief Minister | മുഖ്യമന്ത്രി പിണറായി വിജയന്‍ വോട് ചെയ്തത് 20 മിനുറ്റോളം വരിയില്‍ കാത്തുനിന്ന്

വോടു ചെയ്ത് ആര്‍സി അമല സ്‌കൂളില്‍ നിന്ന് ഇറങ്ങിയതിനു ശേഷം വോടര്‍മാരോട് കുശലം പറയുകയും തിരഞ്ഞെടുപ്പിനെ കുറിച്ചും സമകാലിക രാഷ്ട്രീയ വിവാദങ്ങളെ കുറിച്ചും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയും ചെയ്തു. അതിനു ശേഷമാണ് മടങ്ങിയത്.

സ്പീകര്‍ എഎന്‍ ശംസീര്‍ പാറാല്‍ എല്‍പി സ്‌കൂളിലെ 103 -ാം നമ്പര്‍ ബൂതില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. രാജ്യത്തെ നിലനിര്‍ത്താനുള്ള നിര്‍ണായകമായ തിരഞ്ഞടുപ്പാണ് ഇതെന്ന് സ്പീകര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വോടുചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. തലശേരി ചിന്തിക്കുന്നതു പോലെ വടകര ചിന്തിക്കുമെന്നും വടകര ചിന്തിക്കുന്നതു പോലെ കേരളം ചിന്തിക്കുമെന്നും സ്പീകര്‍ പറഞ്ഞു.

കടന്നപ്പളളി ചെറുവിച്ചേരി ഗവ. എല്‍പി സ്‌കൂളിലെ ബൂതില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി വോടു ചെയ്തു. ഇടതു പക്ഷം വന്‍വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വോടു ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മേലെ ചൊവ്വ ധര്‍മസമാജം യുപി സ്‌കൂളില്‍ വോടു ചെയ്യാനെത്തി.

സിപിഎം സംസ്ഥാന സെക്രടറിയും എംഎല്‍എയുമായ എംവി ഗോവിന്ദന്‍ മൊറാഴ സിഎച് കമ്മാരന്‍ സ്മാരക യുപി സ്‌കൂളിലെ നൂറ്റി എട്ടാം നമ്പര്‍ ബൂതില്‍ വോടു ചെയ്തു. കെപി മോഹനന്‍ എംഎല്‍എ പുത്തൂര്‍ എല്‍പി സ്‌കൂളിലെ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂതില്‍ വോടുരേഖപ്പെടുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അരോളി ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ അന്‍പത്തിയൊന്നാം നമ്പര്‍ ബൂതില്‍ വോടുരേഖപ്പെടുത്തി.

ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭന്‍ അഴീക്കോട് അക്ളിയത്ത് എല്‍പി സ്‌കൂളിലും ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി പളളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിലും വോടു രേഖപ്പെടുത്തി. സിപി സന്തോഷ് കുമാര്‍ എംപി കണ്ണൂര്‍ മണ്ഡലത്തിലെ 65-ാം നമ്പര്‍ ബൂതായ തുഞ്ചത്താചാര്യ നഴ്സറി സ്‌കൂളില്‍ വോടു ചെയ്തു. കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ചൊവ്വ ഹൈസ്‌കൂളിലെ 97-ാം നമ്പര്‍ ബൂതില്‍ സമ്മതിദാനവകാശം രേഖപ്പെടുത്തി.
ചെയ്തു.

കണ്ണൂരില്‍ വോടു ചെയ്തത് അഞ്ച് സ്ഥാനാര്‍ഥികള്‍; പന്ന്യനും ശൈലജയും അതിരാവിലെ വോട് ചെയ്തു സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇക്കുറി വോടു ചെയ്തത് അഞ്ച് സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ കിഴുന്ന സൗത് യുപി സ്‌കൂളില്‍ സമ്മതിദാനവകാശം രേഖപ്പെടുത്തി. 

Chief Minister | മുഖ്യമന്ത്രി പിണറായി വിജയന്‍ വോട് ചെയ്തത് 20 മിനുറ്റോളം വരിയില്‍ കാത്തുനിന്ന്

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജന്‍ ജന്മനാടായ പെരളശേരി എകെജി ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ എഴുപത്തിയെട്ടാം നമ്പര്‍ ബൂതില്‍ കുടുംബസമേതമെത്തി വോടു ചെയ്തു.

Chief Minister | മുഖ്യമന്ത്രി പിണറായി വിജയന്‍ വോട് ചെയ്തത് 20 മിനുറ്റോളം വരിയില്‍ കാത്തുനിന്ന്
 

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ ടീചര്‍ പഴശിവെസ്റ്റ് യുപി സ്‌കൂളിലെ 61-ാം നമ്പര്‍ ബൂതില്‍ വോടു ചെയ്തതിനു ശേഷമാണ് വടകര മണ്ഡലത്തിലെ ബൂതുകള്‍ സന്ദര്‍ശിക്കാന്‍ പോയത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് കണ്ണൂര്‍ സെന്റ് മൈകിള്‍സ് ആംഗ്ളോ ഇന്‍ഡ്യന്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിലെ 119-ാം നമ്പര്‍ ബൂതിലാണ് വോടു ചെയ്തത്.

Chief Minister | മുഖ്യമന്ത്രി പിണറായി വിജയന്‍ വോട് ചെയ്തത് 20 മിനുറ്റോളം വരിയില്‍ കാത്തുനിന്ന്

Chief Minister | മുഖ്യമന്ത്രി പിണറായി വിജയന്‍ വോട് ചെയ്തത് 20 മിനുറ്റോളം വരിയില്‍ കാത്തുനിന്ന്
 
തിരുവനന്തപുരം ലോക് സഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ കക്കാട് ഗവ. യുപി സ്‌കൂളില്‍ അതിരാവിലെ തന്നെ വോടു ചെയ്യാനെത്തി. ഇവിടെ വരിനിന്ന് വോടു ചെയ്തതിനു ശേഷം ഒന്‍പതുമണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വ്യോമമാര്‍ഗമാണ് പന്ന്യന്‍ തിരുവനന്തപുരത്തേക്ക് ബൂതുകള്‍ സന്ദര്‍ശിക്കുന്നതിനായി മടങ്ങിയത്.

Keywords: Chief Minister voted like a common citizen, Kannur, News, Chief Minister, Voted Common Citizen, Lok Sabha Election, Politics, School, Family, Kerala. 






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia