CM | കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

 


തലശ്ശേരി: (www.kvartha.com) ചികിത്സയില്‍ കഴിയുന്ന കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ സഹകരണ ആശുപത്രിയില്‍ എത്തിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

CM | കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ആരോഗ്യ വിവരം ചോദിച്ചറിഞ്ഞ് മുഖ്യമന്ത്രി മടങ്ങി. മൂത്രത്തിലെ പഴുപ്പും ചെവിയിലെ ബാലന്‍സ് നിയന്ത്രിക്കുന്ന അവയവത്തിന്റെ പ്രവര്‍ത്തന വൈകല്യം മൂലവും ഉണ്ടാകുന്ന തലകറക്കവും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡികല്‍ സംഘം പുഷ്പനെ പരിശോധിച്ചിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറി വികെ സനോജ് മുഖ്യമന്ത്രിയോടൊപ്പം എത്തിയിരുന്നു.

Keywords:  Chief Minister visited Pushpan, living martyr of Koothuparmapa firing, Thalassery, News, Politics, Visit, Chief Minister, Pinarayi-Vijayan, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia