Chief Minister | രാജസ്താനിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; 'തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തത് കാണിക്കുന്നത് വിധേയത്വം'

 

കണ്ണൂർ: (KVARTHA) മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം തങ്ങൾ തന്നെ ഏറ്റെടുക്കുമെന്ന പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ മീറ്റ് ദ ലീഡർ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ ശക്തികൾക്കു മാത്രമേ രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister | രാജസ്താനിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; 'തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തത് കാണിക്കുന്നത് വിധേയത്വം'

കുഞ്ഞാലിക്കുട്ടി പരിണിത പ്രജ്ഞനായ നേതാവാണ്. അദ്ദേഹം അങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഇനി അഥവാ പറഞ്ഞിട്ടുണ്ടെങ്കിൽ സഖ്യകക്ഷിയായ കോൺഗ്രസിനെ തൃപ്തിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടി അങ്ങനെ പറഞ്ഞിട്ടുണ്ടാവുകയെന്നും പിണറായി പറഞ്ഞു. ന്യൂന പക്ഷത്തിൻ്റെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് പറയുന്നത് വർഗീയ ശക്തികളെ വളർത്തും. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിൻ്റെ കടമയാണ്. സുപ്രഭാതം പത്രം കത്തിച്ചത് ലീഗിൻ്റെ അസഹിഷ്ണുതയുടെ തെളിവാണെന്നും ഒരു പരസ്യം വന്നതിന് പത്രം കത്തിക്കണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടന്ന പ്രചാരണം വൃത്തികെട്ട രൂപത്തിലുള്ളതാണ്. നമ്മുടെ നാട്ടിൽ സാധാരണ രീതിയിൽ നടക്കാത്തതാണിത്. വടകരയിൽ ചിലർ വന്ന് സ്ഥാനാർത്ഥിയായി നിന്നപ്പോൾ അതിനെ ജനങ്ങൾ എതിർത്തപ്പോൾ എതിരെ നിൽക്കുന്ന സ്ഥാനാർത്ഥിക്കെതിരെ ഇച്ഛാഭംഗം കാരണം അപവാദ പ്രചരണം നടത്തുകയാണെന്നും വടകരയിൽ ശൈലജ ടീച്ചർ ഏറെ മുൻപിലാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്താനിൽ പ്രധാനമന്ത്രി ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെ കോടതിയെ സമീപിക്കും. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തത് അവരുടെ വിധേയത്വമാണ് കാണിക്കുന്നത്. രാജ്യത്തെ സ്വതന്ത്ര സംവിധാനങ്ങളെയെല്ലാം ബി.ജെ.പി അവർക്കനുകൂലമായി നിയന്ത്രിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതിനു ശേഷം ഏറെ മെച്ചപ്പെട്ടുവെന്നാണ് അവരുടെ പാർട്ടിയിലുള്ളവർ തന്നെ പറഞ്ഞിരുന്നത്. എന്നാൽ ഭാരത് ജോഡോ യാത്രയിൽ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചൊന്നും പറഞ്ഞില്ല. രാഹുൽ കേരളത്തിൽ വന്ന് സാധാരണ നിലയിലുള്ള പൊതു മര്യാദ പുലർത്താതെ പക്വതയില്ലാത്ത കാര്യങ്ങൾ പറഞ്ഞപ്പോഴാണ് പഴയ പേര് ഓർമ്മിപ്പിക്കരുതെന്ന് പറയേണ്ടി വന്നതെന്നും പറഞ്ഞാൽ തിരിച്ചു കിട്ടുമെന്നു രാഹുലേ മനസിലാക്കണമെന്നും പിണറായി പറഞ്ഞു.

കേരളത്തിൽ ഇക്കുറി ഇരുപത് സീറ്റുകളിൽ എൽഡിഎഫ് ജയിക്കും. സംസ്ഥാനത്ത് ത്രികോണ മത്സരമില്ല. ബി.ജെ.പി എല്ലായിടത്തും മൂന്നാം സ്ഥാനത്താണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് സിജി ഉലഹന്നാൻ അധ്യക്ഷനായി സെക്രട്ടറി കെ വിജേഷ് സ്വാഗതം പറഞ്ഞു.

Keywords: News, Kerala, Kannur, Lok Sabha Election, Congress, Politics, Chief Minister, CPM, Chief Minister to take legal action against Prime Minister's speech in Rajasthan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia