Chief Minister | വീണാ ജോര്‍ജിനെതിരെയുളള ആരോപണം പൊട്ടിപ്പോയെന്ന് മുഖ്യമന്ത്രി
Oct 10, 2023, 20:04 IST
കണ്ണൂര്‍: (KVARTHA) ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിന് നേരെയുളള ആരോപണം പൊട്ടിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ് ലോകല്‍ കമിറ്റിയുടെ കുടുംബസംഗമം പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരോപണം ഉന്നയിച്ചവര്‍ക്ക് വല്ല ജാള്യതയുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇവര്‍ക്ക് വസ്തുതകളൊന്നും വേണ്ട വേറെ ചില കാര്യങ്ങള്‍ മതി. ഇതിനായി ഗൂഢാലോചനയ്ക്കു കുറച്ചാളുകളെ കയ്യിലെടുക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പരിപാടിയില്‍ സിപിഎം ജില്ലാസെക്രടറിയേറ്റംഗം എം സുരേന്ദ്രന്‍, സംസ്ഥാന കമിറ്റിയംഗം അഡ്വ പി ശശി, കെ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Chief Minister Slams Minister Veena George Office Issues, Kannur, News, Chief Minister, Pinarayi Vijayan, Criticism, Politics, Health Minister, Veena George, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.