Chief Minister | കേരളം നേടിയ നേട്ടങ്ങളില്‍ നിന്ന് ജനശ്രദ്ധ അകറ്റാന്‍ ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി
Sep 24, 2023, 23:05 IST
കണ്ണൂര്‍: (www.kvartha.com) കേരളം നേടിയ നേട്ടങ്ങളില്‍ നിന്നും ജനശ്രദ്ധയകറ്റാന്‍ ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ചിലരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂര്‍ താലൂക് ആശുപത്രിക്കായി കിഫ് ബി പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിച്ച പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും തുല്യമായി ലഭിക്കുന്ന നിലയില്‍ പൊതുജനാരോഗ്യ സംവിധാനമാകെ മാറി. സാമൂഹ്യനീതിയിലധിഷ്ഠിതമായ സാര്‍വത്രിക വികസനം എന്നതിലൂടെ നവകേരളം സൃഷ്ടിക്കാനാണ് സര്‍കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ച് വിടാനാണ് ചിലരുടെ ശ്രമം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് ആരും മറക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
നിപയടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പടരുന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തും. ഇതിനുള്ള പ്രൊപോസലുകള്‍ സമര്‍പ്പിക്കും. വൈറോളജി ഇന്‍സ്റ്റിറ്റിയൂടിന്റെ സഹായത്തോടെയാവും പഠനം. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശൈലി ആപിന് രൂപം നല്‍കിക്കഴിഞ്ഞു. കേരളീയ ആരോഗ്യ രംഗത്തിന്റെ ജനകീയ സ്വഭാവം കൊണ്ടാണ് നിപയുടെ രണ്ടാം വരവിനെ പ്രതിരോധിക്കാനായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ സര്‍കാരിന്റെ ആരോഗ്യ നയങ്ങളാണ് കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളീയ ആരോഗ്യമേഖലയിലുണ്ടായ മുന്നേറ്റങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ സൂചികയില്‍ മുന്നിട്ട് നില്‍ക്കുമ്പോഴും ജീവിത ശൈലി രോഗങ്ങള്‍ കേരളത്തിന് വെല്ലുവിളിയാണെന്നും അവ നേരിടുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ കെ ജെ റീന റിപോര്‍ട് അവതരിപ്പിച്ചു. മുന്‍ എം എല്‍ എ സി കൃഷ്ണന്‍ മുഖ്യാതിഥിയായി. ടി ഐ മധുസൂദനന്‍ എം എല്‍ എ, പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ കെ വി ലളിത, പയ്യന്നൂര്‍ ബ്ലോക് പഞ്ചായത്തത് പ്രസിഡണ്ടന്റ് പി വി വത്സല, നഗരസഭാ വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വി സജിത, ടി വിശ്വനാഥന്‍, ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ എംപി ജീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ പി കെ അനില്‍കുമാര്‍, മുന്‍ എം എല്‍ എ മാരായ ടി വി രാജേഷ്, എം വി ജയരാജന്‍, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ സികെ ജീവന്‍ ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Chief Minister says some people creating controversies to divert public attention from the achievements of Kerala, Kannur, News, Chief Minister, Politics, Public Attention, Health Minister, Veena George, Achievements, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.