IT Secretary | യൂട്യൂബ് പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രടറിയെ നോഡല്‍ ഓഫീസര്‍ ആയി നിയമിച്ചതായി മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) യൂട്യൂബ് പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രടറിയെ നോഡല്‍ ഓഫീസര്‍ ആയി നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പിവി അന്‍വറിന്റെ
സബ് മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക് ചെയ്യുന്നതിനായി ഡെസിഗ് നേറ്റഡ് ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കുന്നതിനാണ് സംസ്ഥാന ഐടി വകുപ്പ് സെക്രടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചത്. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്.

യൂട്യൂബില്‍ ഉള്‍പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എതിക്സ് കോഡ്) റൂള്‍സ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ട്.

IT Secretary | യൂട്യൂബ് പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രടറിയെ നോഡല്‍ ഓഫീസര്‍ ആയി നിയമിച്ചതായി മുഖ്യമന്ത്രി

ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ബ്ലോക് ചെയ്യുന്നതിനായി Information Technology (Procedure and Safeguards for Blocking for Access of Information by Public) Rules, 2009 പ്രകാരം കേന്ദ്ര സര്‍കാര്‍ ഡെസിഗ് നേറ്റഡ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫീസര്‍ക്കാണ് പരാതികളിന്മേല്‍ നോഡല്‍ ഓഫീസര്‍ ശുപാര്‍ശ നല്‍കുക.

വളരെ കാലിക പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണിതെന്ന് പറഞ്ഞ മുഖ്യമന്ത്രി സമഗ്രമായ ഒരു നിയമനിര്‍മാണത്തിന്റെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും അറിയിച്ചു.

Keywords:  Chief Minister says IT Secretary appointed as Nodal Officer to resolve YouTube complaints, Thiruvananthapuram, News, Politics, Chief Minister,  IT Secretary, Nodal Officer, , Niyama Sabha, PV Anwar, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia