SWISS-TOWER 24/07/2023

Chief Minister | യുവതലമുറയുടെ ശേഷി വികസനം ഉറപ്പാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) യുവതലമുറയുടെ ശേഷി വികസനം ഉറപ്പ് വരുത്തി സ്വന്തം നാട്ടില്‍ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ ഐ പി) 4.0 ഗ്രാന്റ് ഫിനാലെ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ട് അപ്, ഐ ടി, വ്യവസായ മേഖലകളില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായത്. സംരംഭക വര്‍ഷം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ഇതില്‍ ഉള്‍പെട്ട ആയിരം സംരംഭങ്ങളെ 100 കോടി രൂപ വിറ്റ് വരവുള്ള സ്ഥാപനങ്ങളാക്കി വളര്‍ത്താനുള്ള സഹായം സര്‍കാര്‍ നല്‍കും.

മിഷന്‍ 1000 ന്റെ ഭാഗമായാണിത്. ഇത് വഴി ഒരു ലക്ഷം കോടി രൂപയുടെ വിനിമയം വ്യവസായ രംഗത്ത് ഉണ്ടാവും. ഇങ്ങനെ വ്യവസായ രംഗത്ത് സുസ്ഥിരത ഉറപ്പ് വരുത്തി ഈ വര്‍ഷം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ വിജ്ഞാന സമൂഹമായും നൂതന ആശയങ്ങളുടെ കേന്ദ്രമായും വളര്‍ത്തുകയാണ് ലക്ഷ്യം. ഇങ്ങനെ സംസ്ഥാനത്തെ ഗവേഷണത്തിന്റെ ഹബാക്കി മാറ്റും. നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍കാറിന്റേത്. ഏഴ് വര്‍ഷത്തിനുള്ളില്‍ ഐ ടി മേഖലയിലും സമാനതകളില്ലാത്ത മുന്നേറ്റമാണുണ്ടായത്.

2016ല്‍ 9,753 കോടി രൂപയായിരുന്നു ഐ ടി രംഗത്തെ വിറ്റുവരവെങ്കില്‍ 2022ല്‍ അത് 17,636 കോടി രൂപയായി. ഐ ടി പാര്‍കില്‍ 2016-ല്‍ 78,068 ജീവനക്കാര്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് 135,288 പേര്‍ ജോലി ചെയ്യുന്നു. 2022-23ല്‍ 1,274 കോടി രൂപയുടെ വളര്‍ചയാണ് ഐടി ഉല്‍പന്ന കയറ്റുമതി രംഗത്ത് കേരളം നേടിയത്. വലിയ മുന്നേറ്റമാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സ്റ്റാര്‍ടപ് രംഗത്തുമുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജില്ല പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ആര്‍ ചന്ദ്രശേഖര്‍ സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, ആര്‍ ഡി ഡി മണികണ്ഠന്‍, ആര്‍ ഉഷാ നന്ദിനി, കെ ശശിധരന്‍, കെ കെ രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

Chief Minister | യുവതലമുറയുടെ ശേഷി വികസനം ഉറപ്പാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

വിദ്യാര്‍ഥികള്‍ക്കിടയില്‍ നൂതനാശയ രൂപീകരണത്തിന്റെ പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍കാര്‍ ആരംഭിച്ച പദ്ധതിയാണ് യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (YIP). കെ ഡിസ്‌കിന്റെ നേതൃത്വത്തിലാണ് വൈ ഐ പി സംഘടിപ്പിക്കുന്നത്. 

വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ നൂതനാശയങ്ങള്‍ വികസിപ്പിക്കുന്നതിനും അവ പ്രാവര്‍ത്തികമാക്കുന്നതിനും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. 2021 ഡിസംബര്‍ രണ്ടിന് ആരംഭിച്ച നാലാംപതിപ്പിന്റെ അവസാനഘട്ട വിജയികളെ തfരഞ്ഞെടുക്കുന്നതിനായുള്ള മത്സരത്തില്‍ 229 ടീമുകളില്‍ നിന്നായി 730 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Aster mims 04/11/2022

Keywords:  Chief Minister says employment opportunities will be created by ensuring capacity development of young generation, Kannur, News, CM Pinarayi Vijayan, Employment, Job Opportunities, Students, Inauguration, Collector, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia