Chief Minister Says | 'സുരക്ഷയെ പ്രതികൂലമായി ബാധിക്കും'; സുരക്ഷാ ചിലവ് അടക്കമുള്ളവ പരസ്യപ്പെടുത്താനാവില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി; പ്രധാനമന്ത്രിയുടെ കണക്കുകൾ ചൂണ്ടിക്കാട്ടി വാദം തള്ളി നെറ്റിസൻസ്

 


തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിയുടെ സുരക്ഷാ ചിലവ് അടക്കമുള്ളവ പരസ്യപ്പെടുത്താനാവില്ലെന്ന് നിയമസഭയില്‍ പിണറായി വിജയന്റെ മറുപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാഫി പറമ്പിൽ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
  
Chief Minister Says | 'സുരക്ഷയെ പ്രതികൂലമായി ബാധിക്കും'; സുരക്ഷാ ചിലവ് അടക്കമുള്ളവ പരസ്യപ്പെടുത്താനാവില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി; പ്രധാനമന്ത്രിയുടെ കണക്കുകൾ ചൂണ്ടിക്കാട്ടി വാദം തള്ളി നെറ്റിസൻസ്

'ഇസെഡ് പ്ലസ് ഉള്‍പ്പെട്ട മുഖ്യമന്ത്രി ഉള്‍പെടെയുള്ള സംരക്ഷിത വ്യക്തികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷയാണ് നല്‍കി വരുന്നത്. ഇതുപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പരസ്യമാക്കുന്നത് അത്തരം സുരക്ഷയുള്ള വ്യക്തികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇത്തരം വിവരണങ്ങൾ പരസ്യപ്പെടുത്താൻ നിർവാഹമില്ല', മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ഉള്‍പെടെയുള്ള ആനുകൂല്യങ്ങളെത്രയാണ്, നാളിതുവരെ സര്‍കാറിന് എത്രരൂപ ചിലവായി എന്ന ചോദ്യത്തിനും ഇതേ മറുപടിയാണ് നല്‍കിയിരിക്കുന്നത്.

അതേസമയം ഈ വാദത്തെ ചോദ്യം ചെയ്ത് കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഒരുവിഭാഗം രംഗത്തെത്തി.
പ്രധാനമന്ത്രിക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി ചിലവഴിക്കുന്നത് പ്രതിദിനം 1.62 കോടി രൂപയാണെന്ന് രേഖകൾ ഉദ്ധരിച്ച് ഇൻഡ്യ ടുഡേ 2020 ഫെബ്രുവരി 12ന് റിപോർട് ചെയ്തിരുന്നു. ഒരു വർഷത്തേക്ക് 592.5 കോടി രൂപയാണ് ബജറ്റിൽ ഇതിനായി വകയിരുത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം ലോക്സഭയെ അറിയിയിക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാണിച്ച് യുഡിഎഫ് അനുകൂല പ്രൊഫൈലുകൾ മുഖ്യമന്ത്രിയുടെ വാദത്തെ തള്ളുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia