Chief Minister | കേരളത്തിലെ കോളജുകള്‍ വിദ്യാര്‍ഥികളുടെ ബഹുമുഖ കഴിവുകളെ വികസിപ്പിക്കാനുളള ഇടങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി

 


തലശേരി: (www.kvartha.com) കേവലം വിജ്ഞാന വിതരണ കേന്ദ്രങ്ങള്‍ എന്നതില്‍ നിന്ന് മാറി വിദ്യാര്‍ഥികളുടെ ബഹുമുഖ കഴിവുകളെ വികസിപ്പിക്കാനുള്ള ഇടമായി കേരളത്തിലെ കോളജുകള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശേരി ഗവ. ബ്രണന്‍ കോളജില്‍ നിര്‍മിച്ച സായ് ബ്രണന്‍ സിന്തറ്റിക് ട്രാകിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
  
Chief Minister | കേരളത്തിലെ കോളജുകള്‍ വിദ്യാര്‍ഥികളുടെ ബഹുമുഖ കഴിവുകളെ വികസിപ്പിക്കാനുളള ഇടങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി

ഏതെങ്കിലും പ്രത്യേക ജ്ഞാന ശാഖയെ മാത്രം പരിചയപ്പെട്ട് രൂപപ്പെട്ട് വരുന്ന സമൂഹം എന്നതിനപ്പുറം എല്ലാ ജ്ഞാന ശാഖകളിലും അറിവും നൈപുണ്യവുമുള്ള വ്യക്തികളുള്‍പെടുന്ന സമൂഹമാണ് ഉണ്ടാകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള ജ്ഞാന വൈവിധ്യമുള്ള സമൂഹ സൃഷ്ടിയാണ് ഉന്നത വിദ്യാഭ്യാസത്തിലൂടെ സംസ്ഥാന സര്‍കാര്‍ ലക്ഷ്യമിടുന്നത്. ശാസ്ത്രം, മാനവിക വിഷയങ്ങളിലും കലാ-കായിക രംഗങ്ങളിലും സംഭാവന നല്‍കാന്‍ കഴിയുന്ന തലമുറയാകും അതിലൂടെ സൃഷ്ടിക്കപ്പെടുക.

അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഇന്നിവിടെ ഒരുങ്ങിയ സിന്തറ്റിക് ട്രാക് പോലെയുള്ള സൗകര്യങ്ങള്‍. കേരളത്തിലെ 70 കോളേജുകളില്‍ ഇത്തരത്തില്‍ കായിക അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയായി.

ഡോ. വി ശിവദാസന്‍ എം പി, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ ഗോപിനാഥ് രവീന്ദ്രന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ബ്ലോക് പഞ്ചായത് പ്രസിഡണ്ട് സി പി അനിത, ധര്‍മ്മടം ഗ്രാമപഞ്ചായത് പ്രസിഡണ്ട് എന്‍ കെ രവി, തലശേരി ബ്ലോക് പഞ്ചായത്ത് അംഗം പി സീമ, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് അംഗം ദിവ്യ ചെള്ളത്ത്, സബ്കലക്ടര്‍ സന്ദീപ്കുമാര്‍, ഡോ. ജി കിഷോര്‍, കെ കെ പവിത്രന്‍, ഡോ. സി ബാബുരാജ്, പി പി രജത് എന്നിവര്‍ സംസാരിച്ചു.

Keywords: Chief Minister, Pinrayai Vijayan, Thalassery, Malayalam News, Kerala News, Kannur News, Kerala Education, Colleges and Universities of Kerala, Education, Chief Minister said that colleges in Kerala become places to develop multifaceted skills of students.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia