സംസ്ഥാനത്ത് വ്യാഴാഴ്ച 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇടുക്കിയില്‍ നാല്, കോഴിക്കോട്, കോട്ടയം രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം ഒന്നു വീതം

 


തിരുവനന്തപുരം: (www.kvartha.com 23.04.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാല്, കോഴിക്കോട്, കോട്ടയം രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം ഒന്നു വീതം കേസുകളാണുണ്ടായത്. എട്ടു പേര്‍ക്ക് രോഗം ഭേദമായി.

കാസര്‍കോട് 6, മലപ്പുറം, കണ്ണൂര്‍ ഓരോന്ന് വീതം കേസുകള്‍ നെഗറ്റീവ് ആയി. വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ച 10 പേരില്‍ നാല് പേര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. രണ്ടുപേര്‍ വിദേശത്തു നിന്നെത്തി. സമ്പര്‍ക്കം വഴി നാലു പേര്‍ക്കും രോഗം ബാധിച്ചു. 447 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 129 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് വ്യാഴാഴ്ച 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇടുക്കിയില്‍ നാല്, കോഴിക്കോട്, കോട്ടയം രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം ഒന്നു വീതം

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു. 23,876 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 23439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലുമാണ്. വ്യാഴാഴ്ച 148 പേര്‍ ആശുപത്രിയിലെത്തി. ഇതുവരെ 21,334 സാംപിളുകള്‍ പരിശോധിച്ചു. 20,326 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. കണ്ണൂരില്‍ നിരീക്ഷണത്തില്‍ 2,592 പേര്‍ ഉണ്ട്. കാസര്‍കോട് 3,126 പേര്‍ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് 2,770, മലപ്പുറം 2,465 എന്നിങ്ങനെയും ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ഈ നാലു ജില്ലകള്‍ ഒഴികെയുള്ള 10 ജില്ലകളും ഓറഞ്ച് സോണിലാകും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും ഇപ്പോഴുള്ള പോലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

നേരത്തേ പോസിറ്റീവ് കേസുകളില്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍പെടുത്തി ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഇവിടങ്ങളില്‍ പുതിയ കേസുകളുണ്ട്. അതുകൊണ്ടുതന്നെ അവരെ ഗ്രീന്‍ സോണുകളില്‍നിന്ന് മാറ്റി ഓറഞ്ച് സോണിലേക്കു മാറ്റി. ഓറഞ്ച് മേഖലയിലെ പത്ത് ജില്ലകളില്‍ ഹോട്‌സ്‌പോട്ടായ പഞ്ചായത്തുകള്‍ അടച്ചിടും. എന്നാല്‍ മുനിസിപ്പാലിറ്റി അതിര്‍ത്തിയിലാണെങ്കില്‍ വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഡിവിഷനുകളും അടച്ചിടും.

ഏതൊക്കെ പ്രദേശങ്ങളാണ് ഹോട്‌സ്‌പോട്ടായി വരികയെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കും. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെയും കോട്ടയം മെഡിക്കല്‍ കോളജിലെയും കൊവിഡ് ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിച്ചു.

കണ്ണൂരിലെ കൊവിഡ് ലാബില്‍ വെള്ളിയാഴ്ച മുതല്‍ കൊവിഡ് പരിശോധന ആരംഭിക്കും. നാല് റിയല്‍ ടൈം പിസിആര്‍ യന്ത്രങ്ങള്‍ ഇവിടെയുണ്ട്. ആദ്യ ഘട്ടത്തില്‍ 15ഉം പിന്നീട് 60 വരെയും പരിശോധന ദിവസേന നടത്താന്‍ സാധിക്കും. ഇതോടെ കേരളത്തില്‍ 14 സര്‍ക്കാര്‍ ലാബുകളിലാണ് കൊവിഡ് പരിശോധന നടത്തുന്നത്. രണ്ടു സ്വകാര്യ ലാബുകളിലും പരിശോധന നടക്കുന്നുണ്ട്.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ യന്ത്രങ്ങള്‍ വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി. എന്നാല്‍ ഒരു പ്രത്യേകത മൂന്നാം ഘട്ടം സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് അനുമാനിക്കാവുന്നത്. സാമൂഹ്യ വ്യാപനം ഇല്ല. എന്നാല്‍ അതിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകള്‍ ഇരുവശത്തേക്കും കടക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ യാത്രകള്‍ക്കായി ജില്ല കടക്കുന്നതിന് പൊലീസ് ആസ്ഥാനത്തുനിന്നു ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫിസുകളില്‍നിന്നും എമര്‍ജന്‍സി പാസ് വാങ്ങണം.

കളിയിക്കാവിളയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടറെയും അവരെ അതിര്‍ത്തി കടക്കാന്‍ സഹായിച്ച ഡോക്ടറായ ഭര്‍ത്താവിനെയും ക്വാറന്റീന്‍ ചെയ്തു. രണ്ടു പേര്‍ക്കുമെതിരെ കേസെടുത്തു.

വാഹനങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് കൊല്ലം ജില്ലയിലെ തെന്മല പൊലീസ് സ്റ്റേഷനില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. കേന്ദ്രീയ വിദ്യാലയം അധ്യാപിക വയനാട് അതിര്‍ത്തിയിലൂടെ കര്‍ണാടകയില്‍ പ്രവേശിച്ച സംഭവത്തില്‍ വൈത്തിരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

നിലവില്‍ അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കില്ല. പലര്‍ക്കും ആവശ്യമുണ്ട്. പക്ഷേ ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കാന്‍ സാധിക്കില്ല. കര്‍ക്കശമായി യാത്രകള്‍ തടയും. സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തില്‍ പ്രശ്‌നങ്ങളില്ല. പഴം, പച്ചക്കറി ഇനങ്ങളില്‍ വരവില്‍ പ്രശ്‌നങ്ങളില്ല. എല്ലാ ഇനത്തിന്റേയും സ്റ്റോക് പരിശോധിച്ച് സംഭരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords:  Chief Minister Press Meet, Thiruvananthapuram, News, Kottayam, Kozhikode, Kasaragod, Press meet, Kannur, Pinarayi vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia