പ്രശ്നങ്ങൾ കോൺഗ്രസിൽ സ്വാഭാവികമാണ്, ഓരോ ഘട്ടത്തിലും അത് തീക്ഷ്ണമാകും; പ്രതികരണവുമായി മുഖ്യമന്ത്രി
Sep 4, 2021, 21:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.09.2021) കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കിടയിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അത് ആർക്കും അംഗീകരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിലെ പ്രശ്നങ്ങൾ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും. കോൺഗ്രസിന് ഉള്ളിലുള്ളവർക്ക് മാത്രമല്ല, പുറത്തുള്ളവർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ പ്രശ്നങ്ങൾ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും. കോൺഗ്രസിന് ഉള്ളിലുള്ളവർക്ക് മാത്രമല്ല, പുറത്തുള്ളവർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സിപിഎമിനൊപ്പം പ്രവർത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് കെപിസിസി സെക്രടറിയായിരുന്ന പി എസ് പ്രശാന്ത് അറിയിച്ചത്. പൊതുപ്രവർത്തകർക്ക് മനസമാധാനമാണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസിൽ നിന്നാൽ മനസമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാൽ മതനിരപേക്ഷതയുടെ ഭാഗമായി പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസിലാക്കിയെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.
കോൺഗ്രസിന്റെ പ്രശ്നങ്ങൾ കോൺഗ്രസ് തന്നെ പരിഹരിക്കേണ്ടതാണ്. കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന കെ വി ഗോപിനാഥ് പറഞ്ഞത് കേട്ടതാണല്ലോ എന്ന് ചോദിച്ച മുഖ്യമന്ത്രി മറ്റ് കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഇല്ലെന്നും വ്യക്തമാക്കി.
Keywords: News, Thiruvananthapuram, Kerala, State, Congress, Chief Minister, Pinarayi vijayan, Top-Headlines, Politics, Chief Minister, Chief Minister Pinarayi Vijayan responds to conflict in Congress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

