CM Pinarayi | ജെമിനി ശങ്കരന്റെ വിയോഗം സര്‍കസ് കലയ്ക്ക് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍
Apr 24, 2023, 18:37 IST
തലശേരി: (www.kvartha.com) സര്‍കസ് കുലപതിയും കമ്യൂനിസ്റ്റ് സഹയാത്രികനുമായ ജെമിനി ശങ്കരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്‍ഡ്യന്‍ സര്‍കസിനെ ലോകപ്രശസ്തമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരനെന്ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഒരേസമയം ശ്രദ്ധേയനായ സര്‍കസ് കലാകാരനും തുടര്‍ന്ന് വിവിധ സര്‍കസുകളുടെ ഉടമയുമായ അദ്ദേഹം ഇന്‍ഡ്യയ്ക്ക് പുറത്ത് വിവിധ സ്ഥലങ്ങളില്‍ തന്റെ സര്‍കസുമായി സഞ്ചരിച്ചിട്ടുണ്ട്. ഇന്‍ഡ്യയുടെ വിവിധ പ്രധാനമന്ത്രിമാര്‍, രാഷ്ട്രപതിമാര്‍, ലോക നേതാക്കള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുമായി അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.
സര്‍കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയിലൂടെ പരിശീലനം ആരംഭിച്ച അദ്ദേഹം സര്‍കസില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിദേശ കലാകാരന്മാരെയും അവരുടെ സര്‍കസ് കലകളെയും ഇന്‍ഡ്യന്‍ സര്‍കസില്‍ ഉള്‍പെടുത്തി സര്‍കസ് വികസിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. 99-ാം വയസിലും ആരോഗ്യപൂര്‍ണമായി സജീവ ജീവിതം നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ജെമിനി ശങ്കരനുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. പുരോഗമന രാഷ്ട്രീയത്തോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യം. ജെമിനി ശങ്കരന്റെ വിയോഗം സര്‍കസ് കലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: News, Kerala, Kerala-News, Kerala, Obituary-News, Chief Minister Pinarayi Vijayan condoled demise of Gemini Shankaran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.