Chief Minister | അസൗകര്യം ആര്‍ക്കും ഉണ്ടാകാം, എന്നാല്‍ പല നല്ല കാര്യങ്ങളും ചിലര്‍ ഒഴിവാക്കുന്നു, ഇത് നാടിനോട് ചെയ്യുന്ന നീതികേടാണെന്ന് മുഖ്യമന്ത്രി
Oct 14, 2023, 17:43 IST
തൊടുപുഴ: (KVARTHA) ഇടുക്കിയിലെ കിന്‍ഫ്ര സ്‌പൈസസ് പാര്‍ക് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്ന ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെയും തൊടുപുഴ എംഎല്‍എ പിജെ ജോസഫിനെയും പരോക്ഷമായി
വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അസൗകര്യം ആര്‍ക്കും ഉണ്ടാകാം, എന്നാല്‍ പല നല്ല കാര്യങ്ങളും ചിലര്‍ ഒഴിവാക്കുകയാണ്. ഇതു നാടിനോടു ചെയ്യുന്ന നീതികേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുവരുടെയും പേര് പരാമര്‍ശിക്കാതെ ആയിരുന്നു വിമര്‍ശനം.
'അസൗകര്യം ആര്‍ക്കും സംഭവിക്കാം. എന്നാല്‍ ചിലര്‍ക്ക് അതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന വല്ലാത്ത നിര്‍ബന്ധബുദ്ധി അടുത്ത കാലത്തായി കാണുകയാണ്. അത് ആരോഗ്യകരമായ സമീപനമല്ല. അത്തരം ആളുകള്‍ അതു നാടിനോട് ചെയ്യുന്ന നീതികേടാണ് എന്നെങ്കിലും മനസ്സിലാക്കണം' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സംസ്ഥാന സര്‍കാരിന്റെ ആദ്യത്തെ സ്‌പൈസസ് പാര്‍കാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം മുട്ടത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇടുക്കിയിലെ പ്രധാന വികസന നേട്ടമായി സര്‍കാര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന പദ്ധതി കൂടിയാണിത്.
ഉദ് ഘാടനത്തില്‍ ഓദ്യോഗികമായി ക്ഷണിച്ചെങ്കിലും പ്രതിപക്ഷ എംഎല്‍എയും എംപിയും പങ്കെടുക്കാതിരുന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ആരോഗ്യ കാരണങ്ങളാലാണ് പിജെ ജോസഫ് വിട്ടുനിന്നതെന്നാണ് വിവരം. ഡീന്‍ കുര്യോക്കോസ് എംപി ഡെല്‍ഹിയിലാണ്.

Keywords: Chief Minister Pinarayi Vijayan Criticized Opposite Party MP and MLA, Idukki, News, Chief Minister, Pinarayi Vijayan, Inauguration, Criticism, Politics, Spices Park, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.