KP Dandapani | യാത്രയായത് ഭരണഘടന, കംപനി, ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അഭിഭാഷകന്‍; 'സര്‍വതലസ്പര്‍ശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കി'; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) മുന്‍ അഡ്വകറ്റ് ജെനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ പി ദണ്ഡപാണി (79)യുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ഭരണഘടനയിലും കമ്പനി, ക്രിമിനല്‍ നിയമശാഖകളിലും  പ്രാഗത്ഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം. സര്‍വതലസ്പര്‍ശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ  കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Aster_MIMS

2011-16ല്‍ യുഡിഎഫ് ഭരണകാലത്താണ് കെ പി ദണ്ഡപാണി സംസ്ഥാന സര്‍കാരിന്റെ അഡ്വകറ്റ് ജെനറലായത്. ഭരണഘടന, കംപനി, ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണി ഹൈകോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. 

1968ല്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 1972ല്‍ ദണ്ഡപാണി അസോഷ്യേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനത്തിനു തുടക്കമിട്ടു. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവും ദക്ഷിണ റെയില്‍വേയുടെ മുന്‍ സീനിയര്‍ പാനല്‍ കൗണ്‍സല്‍ അംഗവുമായിരുന്നു. കേരള ഹൈകോടതി അഡ്വകറ്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്.

KP Dandapani | യാത്രയായത് ഭരണഘടന, കംപനി, ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അഭിഭാഷകന്‍; 'സര്‍വതലസ്പര്‍ശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കി'; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


അഭിഭാഷകരുടെ ലോഗോ രൂപകല്‍പന ചെയ്തത് അദ്ദേഹമാണ്. 1996 ഏപ്രില്‍ 11ന് ഹൈകോടതി ജഡ്ജിയായെങ്കിലും ഗുജറാതിലേക്ക് സ്ഥലംമാറ്റം വന്ന പശ്ചാത്തലത്തില്‍ ജഡ്ജി പദവി ഉപേക്ഷിച്ചു. 2006ല്‍ സീനിയര്‍ പദവി നല്‍കി ഹൈകോടതി ആദരിച്ചിരുന്നു.

ഹൈകോടതിയിലെ സീനിയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണ് ഭാര്യ. ദമ്പതികള്‍ ഒരേ സമയം ഹൈകോടതി സീനിയര്‍ അഭിഭാഷകരാകുന്നത് ആദ്യമാണ്. മക്കള്‍: മിട്ടു, മില്ലു.

Keywords: News, Kerala, State, Thiruvananthapuram, Death, Condolence, CM, Chief Minister, Pinarayi-Vijayan, Advocate, Judiciary, Judge, Chief Minister Pinarayi Vijayan Condoles Death of Former Advocate General of KP Dandapani 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia