SWISS-TOWER 24/07/2023

Cameras | കേടായിക്കിടക്കുന്ന നിരീക്ഷണ ക്യാമറകള്‍ നന്നാക്കുമെന്നും പഴകിയവ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവര്‍ത്തനക്ഷമമല്ലാത്ത ക്യാമറകള്‍ മാറ്റി ഏറ്റവും ആധുനികമായവ വെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അമിത വേഗം, ട്രാഫിക് നിയമ ലംഘനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പൊലീസ് ക്യാമറകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്.
Aster mims 04/11/2022

Cameras | കേടായിക്കിടക്കുന്ന നിരീക്ഷണ ക്യാമറകള്‍ നന്നാക്കുമെന്നും പഴകിയവ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രധാന റോഡുകള്‍ നിര്‍മിക്കുമ്പോള്‍ ആസൂത്രണ ഘട്ടത്തില്‍ത്തന്നെ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതിയും ഉറപ്പാക്കണം. നിശ്ചിത എണ്ണത്തിന് മുകളില്‍ ഉപഭോക്താക്കള്‍ എത്തുന്ന എല്ലാ സ്ഥാപനങ്ങളും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളും ചുരുങ്ങിയത് ഒരു മാസം സംഭരണ ശേഷിയുള്ള സിസിടിവി സ്ഥാപിക്കണം.

ഇതിനാവശ്യമായ രീതിയില്‍ പഞ്ചായത്, മുനിസിപല്‍, പൊലീസ് ആക്ടുകളില്‍ ഭേദഗതി വരുത്തും. എംപി, എംഎല്‍എ പ്രാദേശിക വികസനഫണ്ടുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ട് എന്നിവ ഉപയോഗിച്ച് ക്യാമറകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളിലും പൊതു സ്ഥലങ്ങളിലും വെക്കുന്ന സിസിടിവികളില്‍ നിന്നുള്ള ഫൂടേജുകള്‍ ആവശ്യം വന്നാല്‍ പൊലീസിന് നല്‍കാനുള്ള സന്നദ്ധത വളര്‍ത്താനായി ബോധവല്‍കരണം നടത്തുമെന്നും മുഖ്യമന്ത്രി പരഞ്ഞു.

പൊലീസ്, മോടോര്‍ വാഹന വകുപ്പുകളിലെയും നാറ്റ് പാകിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.

Keywords: Chief Minister Pinarayi Vijayan says damaged surveillance cameras will be repaired, Thiruvananthapuram, News, CCTV, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia