Criticism | കേരളത്തെ, കേരളത്തിന്റെ താല്‍പര്യങ്ങളെ കേന്ദ്രവും പ്രതിപക്ഷവും ഒരുപോലെ കൈവിട്ടിരിക്കുന്നു; സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തില്‍ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: (KVARTHA) കേരളത്തെ, കേരളത്തിന്റെ താല്‍പര്യങ്ങളെ കേന്ദ്രവും പ്രതിപക്ഷവും ഒരുപോലെ കൈവിട്ടിരിക്കുന്നു. സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തില്‍ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു സവിശേഷ സാഹചര്യത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിലുള്ള ചര്‍ച നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം ഒറിജിനല്‍ സ്യൂട് ഫയല്‍ ചെയ്യാനും പൊതുമണ്ഡലത്തില്‍ ശബ്ദമുയര്‍ത്താനും നിര്‍ബന്ധിതരായിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Criticism | കേരളത്തെ, കേരളത്തിന്റെ താല്‍പര്യങ്ങളെ കേന്ദ്രവും പ്രതിപക്ഷവും ഒരുപോലെ കൈവിട്ടിരിക്കുന്നു; സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തില്‍ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍


നമ്മുടെ വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം മൂലധന ചിലവിനായി കിഫ്ബി മുഖാന്തിരം മാറ്റിവയ്ക്കാനും സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ കുടിശ്ശിക കൂടാതെ നല്‍കാന്‍ കെ എസ് എസ് പി എല്‍ കംപനി വഴി ധനസമാഹരണം നടത്തുവാനും സര്‍കാര്‍ നടത്തിയ സദുദ്ദേശപരമായ ശ്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കേരളത്തിന്റെ വായ്പാ പരിധി 2021 - 22 സാമ്പത്തിക വര്‍ഷം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേന്ദ്രസര്‍കാര്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. ഇത് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച പതിനഞ്ചാം ധനകാര്യ കമീഷന്റെ ശുപാര്‍ശകള്‍ക്ക് ഘടകവിരുദ്ധമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഭരണഘടനയുടെ അനുച്ഛേദം 281 പ്രകാരം പാര്‍ലമെന്റിന്റെ ഇരുസഭകളെയും അറിയിച്ച വ്യവസ്ഥകള്‍ മറികടന്നുകൊണ്ട് കേന്ദ്ര ധനമന്ത്രാലയം ഏകപക്ഷീയമായി കേരളത്തില്‍ സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്ന ഭരണഘടനാ വിരുദ്ധമായ നടപടികളിലേക്കാണ് കടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ഞങ്ങളോടൊത്ത് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് കാണിക്കുന്ന വിമുഖത സംസ്ഥാന താത്പര്യങ്ങളോടുള്ള മുഖംതിരിഞ്ഞു നില്‍ക്കല്‍ എന്നതിനപ്പുറം ഫെഡറല്‍ വ്യവസ്ഥയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ ദേശീയ സാഹചര്യം

നമ്മുടെ രാജ്യം ഇന്ന് ഒരു ദശാസന്ധിയിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മതനിരപേക്ഷത, ജനാധിപത്യം, നമ്മുടെ സംസ്‌കാരത്തില്‍ അന്തര്‍ലീനമായ ബഹുസ്വരത ഇവയെല്ലാം അധികാരം കയ്യാളുന്നവരുടെ പക്കല്‍ നിന്നും കനത്ത വെല്ലുവിളി നേരിടുകയാണെന്നും അഭിപ്രായപ്പെട്ടു. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ അടിവേരറുക്കുന്ന നയപരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. നമ്മുടെ ജനത അവര്‍ക്കുവേണ്ടി നല്‍കിയ മഹത്തായ ഭരണഘടനയുടെ അന്തഃസത്ത ഏതെല്ലാം വിധത്തില്‍ ചോര്‍ത്താമോ, അതെല്ലാം തകൃതിയായി നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നത്.

ചില വിഭാഗങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ ജനിച്ചുവളര്‍ന്ന ദേശത്തുതന്നെ അന്യരാണെന്ന് പ്രഖ്യാപിക്കുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവാഹകനായിരുന്ന മഹാത്മാഗാന്ധിക്കു നേരെ വെടിയുതിര്‍ത്ത പ്രത്യയശാസ്ത്രത്തിന്റെ പിന്‍ഗാമികള്‍ മതത്തെ രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ടാണ് നമ്മുടെ പൊതുമണ്ഡലത്തില്‍ പ്രദൂഷണം സൃഷ്ടിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യം ഇന്ന് 18-ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലിലാണ്.

കഴിഞ്ഞ പത്തുവര്‍ഷക്കാലം തുടര്‍ചയായി ഇന്‍ഡ്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ടിയായ ബി ജെ പി നേതൃത്വം നല്‍കുന്ന സര്‍കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും എന്തെല്ലാം വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ട് എന്ന് വിശകലനം ചെയ്തുമാണ് തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ ന്യായയുക്തമായ തീരുമാനമെടുക്കേണ്ടത്. എന്നാല്‍, ഭരിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കാന്‍ സാധ്യമാകാത്തതുകൊണ്ട് ഈ രാജ്യത്തെ ജനകോടികള്‍ ആരാധിക്കുന്ന ചില ദൈവങ്ങളുടെ പേരില്‍ വോട്ട് ചോദിക്കുകയാണ്.

മതവിശ്വാസവും ഈശ്വരാരാധനയും ഏത് മതത്തില്‍പ്പെട്ട ഒരാളുടെയും വ്യക്തിപരമായ അവകാശങ്ങളില്‍ പെട്ടതാണ്. അതിനെ ഹനിക്കുവാന്‍ ആര്‍ക്കും ഒരവകാശവുമില്ല. പക്ഷെ, ദൈവങ്ങളെ തെരഞ്ഞെടുപ്പ് സമയത്ത് പ്രതിഷ്ഠിച്ച് മതവികാരത്തെ സങ്കുചിത രാഷ്ട്രീയത്തിനായി ചൂഷണം ചെയ്ത് വീണ്ടും ഒരിക്കല്‍ കൂടി ഭരണാധികാരത്തില്‍ കടന്നുകൂടാനാണ് സംഘപരിവാര്‍ ശക്തികള്‍ പരിശ്രമിക്കുന്നത്.

ഇവിടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വ്യത്യസ്തമായി നില്‍ക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങള്‍ക്കു മുമ്പാകെ വച്ച പ്രകടന പത്രികയിലെ വാഗ്ദനങ്ങള്‍ ഓരോ വര്‍ഷം കഴിയുമ്പോഴും എത്രത്തോളം നടപ്പാക്കിയെന്ന് ജനസമക്ഷം അവതരിപ്പിക്കുന്ന ഒരു നൂതന ജനാധിപത്യ രീതി ഞങ്ങള്‍ അവലംബിച്ചു വരികയാണ്. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സമ്മതിദായകരുടെ അംഗീകാരം തേടുന്നത്. വര്‍ഗ്ഗീയതയും വിഭാഗീയതയും ആളിക്കത്തിച്ചുകൊണ്ടല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷ പൊതുമണ്ഡലത്തെ കാത്തുസൂക്ഷിച്ചിരുന്ന നമ്മുടെ രാജ്യത്ത് ഇത് മേല്‍പറഞ്ഞതുപോലെ ഒരു കനത്ത വെല്ലുവിളിയാണ്. ഈ രാജ്യത്തെ നാനാജാതി മതസ്ഥരെയും പ്രതിനിധാനം ചെയ്യുന്ന ഭരണാധികാരികള്‍ മതചടങ്ങുകളിലെ പുരോഹിതരായി അവതരിക്കുന്നത് മതനിരപേക്ഷ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകള്‍ക്ക് ഇളക്കമുണ്ടാക്കുന്ന പ്രവൃത്തിയാണ്.

ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍

ഇതിനു മുമ്പ് ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ തിരിച്ചടി 1975 ജൂണ്‍ 25-ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയാണ്. 19 മാസക്കാലം ഭരണകൂടത്തെ വിമര്‍ശിക്കാനോ സ്വതന്ത്രമായി അഭിപ്രായം പറയുവാനോ നിയമസഭാ പ്രസംഗങ്ങള്‍ പോലും പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുവാനോ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. മൂന്നുലക്ഷത്തില്‍പ്പരം ആളുകള്‍ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കപ്പെട്ടു.

ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമാകുന്ന ഏതൊരാളും തുറുങ്കിലടയ്ക്കപ്പെടുകയും കൊടിയ മര്‍ദനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്തിരുന്ന 19 മാസക്കാലത്തെ കാളരാത്രിയായിരുന്നു അടിയന്തരാവസ്ഥ. ഭരണഘടനയുടെ അനുച്ഛേദം 352 പ്രയോഗിച്ചുകൊണ്ട് ഭരണഘടനാ മൂല്യങ്ങളെ കീറി കാറ്റില്‍പറത്തിയ ഭരണകൂട നടപടികള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. എന്നാല്‍, ഇന്ത്യയിലെ സാമാന്യജനങ്ങള്‍ 1977 ലെ തെരഞ്ഞെടുപ്പിലൂടെ അന്നത്തെ ഭരണകൂടത്തെ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പരാജയപ്പെടുത്തി.

ഇന്ന് ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥ നമ്മുടെ രാജ്യത്ത് നിലവിലില്ല. എന്നാല്‍, കേന്ദ്ര ഭരണകൂടം അതിന്റെ ഓരോ നടപടികളിലൂടെയും ഭരണഘടനയെ പേരിന് നിലനിര്‍ത്തിക്കൊണ്ട് അതിന്റെ എല്ലാ മൂല്യങ്ങളുടെയും അന്തഃസത്ത ചോര്‍ത്തുകയാണ്. നമ്മുടെ ഭരണഘടനയ്ക്ക് അടിസ്ഥാന ഘടനയുണ്ടെന്നും അതിനെ പാര്‍ലമെന്റിലെ കേവല ഭൂരിപക്ഷം കൊണ്ട് മാറ്റിമറിക്കാന്‍ കഴിയില്ലെന്നും വിഖ്യാതമായ കേശവാനന്ദ ഭാരതി കേസില്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.

ആ വിധിയുടെ 50-ാം വാര്‍ഷികമാണ് കഴിഞ്ഞ വര്‍ഷം നിയമവൃത്തങ്ങള്‍ മുന്‍കൈയെടുത്ത് ആചരിച്ചത്. ആ അവസരത്തില്‍ തന്നെ അടിസ്ഥാന ഘടന (Basic Structure) എന്ന ആശയത്തിന് പ്രസക്തിയുണ്ടോ എന്ന് കേന്ദ്ര ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന ചിലരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇത് ജനാധിപത്യ-മതനിരപേക്ഷ-സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ഭാരതത്തില്‍ വിശ്വസിക്കുന്ന ഏവരെയും അലോസരപ്പെടുത്തുന്ന ഒന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഫെഡറല്‍ സംവിധാനം നേരിടുന്ന സമസ്യകള്‍


ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ അവിഭാജ്യ ഘടകമാണ് ഫെഡറലിസം. യൂണിയന്‍ ഗവണ്‍മെന്റിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഭരണഘടന അനുച്ഛേദം 246 ലെ 7-ാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേകം പ്രത്യേകം അധികാരം നല്‍കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ പരമാധികാരികളായ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകളാണ് യൂണിയന്‍ സര്‍ക്കാരുകളും സംസ്ഥാന സര്‍ക്കാരുകളും. സംസ്ഥാന സര്‍ക്കാരുകള്‍ യൂണിയന്‍ സര്‍ക്കാരിന്റെ കീഴ്ഘടകങ്ങളല്ല.

എന്നാല്‍, ഈ അടിസ്ഥാന തത്വത്തെ അട്ടിമറിക്കുന്ന നടപടികള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ കടന്നുകയറിക്കൊണ്ട് യൂണിയന്‍ സര്‍ക്കാര്‍ നടത്തുന്ന നിയമനിര്‍മ്മാണങ്ങള്‍, കൃഷി, മൈനര്‍ പോര്‍ട്ടുകള്‍, ഡാമുകള്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിക്കുള്ളില്‍ കടന്നുകയറിയാണ് കേന്ദ്രം നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളത്. കര്‍ഷക സമരത്തിന്റെ വേലിയേറ്റത്തില്‍ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടതായി വന്നതും സമീപകാല ഭാവിയിലാണ്. വൈദ്യുതി മേഖലയെ നിയന്ത്രിക്കുന്ന കാര്യത്തിലും ഇത്തരം കേന്ദ്രീകൃത പ്രവണതകള്‍ ദൃശ്യമാണ്. മറ്റ് അനവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്.

ഫെഡറലിസത്തിന്റെ മാത്രമല്ല, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ കൂടി ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ് സംസ്ഥാന നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ കാലവിളംബമില്ലാതെ നിയമമാകാന്‍ കഴിയാത്ത അവസ്ഥ. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമസഭയുടെ നിയമനിര്‍മ്മാണം നടത്താനുള്ള അവകാശം ഹനിക്കപ്പെടുന്നു എന്നു വരുന്നത് ജനാധിപത്യത്തെ ഫലത്തില്‍ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാണ്.

നിയമനിര്‍മ്മാണ സഭകളുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ

പ്രഗത്ഭ നിയമവിദഗ്ധനും കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ നിയമമന്ത്രിയും നമ്മുടെ പരമോന്നത നീതിപീഠത്തില ജഡ്ജിയുമായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ അദ്ദേഹത്തിന്റെ ദി കോണ്‍സ്റ്റിറ്റിയൂഷണല്‍ മിസലേനി എന്ന പുസ്തകത്തില്‍ ശ്രദ്ധേയമായ ഒരു കാര്യം പറയുന്നുണ്ട്. നിയമനിര്‍മ്മാണ സഭ പാസ്സാക്കുന്ന ബില്ലുകള്‍ക്ക് എന്തിനാണ് ഒരു പ്രത്യേക അനുമതിയുടെ ആവശ്യം. ബില്ല് പാസ്സാക്കിയെന്ന് സ്പീക്കര്‍ അംഗീകരിച്ചാല്‍ തന്നെ ബില്ലുകള്‍ നിയമമാകേണ്ടതല്ലേ എന്നാണ് ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ച് നല്ല അവഗാഹമുള്ള ജസ്റ്റിസ് കൃഷ്ണയ്യര്‍ ചോദിക്കുന്നത്.

ഈ ചോദ്യം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇന്ന് ഏറെ പ്രസക്തമാകുന്നുണ്ട് എന്നുകൂടി പറയേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞത് ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

നിയമസഭയും പാര്‍ലമെന്റും പാസാക്കിയ ബില്ലുകള്‍ നിയമമാകണമെങ്കില്‍ രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും അനുമതി അനിവാര്യമാണെന്ന ഭരണഘടനാ വ്യവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകളില്‍ താഴെപറയും പ്രകാരമാണ്:

....It is a ritual, but some rituals can have potential for mischief. The Rajamannar Committee recommended repeal of the provision for Presidential assent. I am inclined to agree with it. In deed, I am for a legislation becoming valid once the Speaker certifies that it has been passed. The Governor's assent or reference to Presidential assent is a super - arrogation fraught with danger.

ബില്ലുകള്‍ നിയമമാകാന്‍ ആവശ്യമായ അനുമതി അനന്തമായി നീളുന്ന അവസ്ഥയ്ക്ക് പ്രതിവിധി തേടിക്കൊണ്ട് കേരളം ഉള്‍പ്പെടെയുള്ള ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എങ്കിലും ഇക്കാര്യത്തില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ ജനാധിപത്യമൂല്യങ്ങള്‍ 1975-ല്‍ കശാപ്പ് നേരിട്ടപ്പോള്‍ മതനിരപേക്ഷതയ്ക്ക് കാര്യമായ ക്ഷതമൊന്നും ഏറ്റില്ല. പക്ഷെ, ഇന്നത്തെ സാഹചര്യത്തില്‍ മതനിരപേക്ഷതയും ബഹുസ്വരതയും വലിയ ഭീഷണിയാണ് നേരിടുന്നത്. പൗരത്വത്തിലുള്‍പ്പെടെ മതം ഒരു ഘടകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള നിയമനിര്‍മ്മാണത്തിനെതിരെയും കേരളം സുപ്രീംകോടതിക്കു മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

സംഘപരിവാര്‍ ശക്തികളുടെ നീരാളിപ്പിടുത്തം

നമ്മുടെ രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന പ്രവണതകള്‍ കേവലം ഭരണതലത്തിലോ രാഷ്ട്രീയതലത്തിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ചരിത്രം, സാംസ്‌കാരിക വിഷയങ്ങള്‍, ശാസ്ത്രം എന്നിവയിലെല്ലാം തന്നെ ഒരു പിന്തിരിപ്പന്‍ സമീപനത്തിന്റെ പ്രാമുഖ്യം ഇന്ന് അനുഭവപ്പെടുന്നുണ്ട്. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളുടെ ഭാഗമാണ് പൗരന്‍മാര്‍ക്കിടയില്‍ ശാസ്ത്ര അവബോധം വളര്‍ത്തുക എന്നത്. 

ഇതിന് കടകവിരുദ്ധമായി അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരണം നല്‍കുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ രാജ്യത്തെ ചിലര്‍ തള്ളിവിടുകയാണ്. സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും എന്തുതരം വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ജനാധിപത്യ സമൂഹത്തില്‍ ഏതൊരു വ്യക്തിക്കും അവകാശമുള്ളപ്പോള്‍ തന്നെ ഭരണകൂടം സംഘടിതമായി അന്ധവിശ്വാസങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നത് രാജ്യപുരോഗതിക്ക് കനത്ത തിരിച്ചടിയുണ്ടാക്കും.

ചരിത്രപഠനം

നമ്മുടെ പുതുതലമുറ രാജ്യത്തിന്റെ ചരിത്രം സമഗ്രമായി മനസ്സിലാക്കണം എന്നത് ഒരു ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇതിനെയാണ് എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്നും സംഘപരിവാര്‍ ശക്തികള്‍ക്ക് ഇഷ്ടമില്ലാത്ത ഗാന്ധിവധം, മുഗള്‍ ചരിത്രം, അടിയന്തരവാസ്ഥ എന്നീ ഭാഗങ്ങള്‍ വെട്ടിമാറ്റിയത്. ഇക്കാര്യത്തില്‍ കേരളം ഒരു തിരുത്തല്‍ ശക്തിയായി നിലകൊണ്ടു എന്നത് നമുക്കേവര്‍ക്കു അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്.

ഈ പാഠഭാഗങ്ങള്‍ നമ്മുടെ പാഠ്യക്രമത്തിലൂടെ പഠിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്ത് നടപ്പാക്കിവരികയാണ്. ഇന്ത്യയുടെ ചരിത്രം ബഹുസ്വരതയുടെ ചരിത്രമാണ്. വിവിധ ആശയങ്ങളും വിശ്വാസങ്ങളും ഒത്തുചേര്‍ന്ന് രൂപപ്പെട്ടിട്ടുള്ള ഒരു ദേശീയ സംസ്‌കാരത്തിന്റെ ചരിത്രമാണ്. ഇതിനെ തമസ്‌ക്കരിച്ചുകൊണ്ട് മതചിഹ്നങ്ങളും അക്രമത്തിനുള്ള ആഹ്വാനങ്ങളും ഇളംമനസ്സുകളില്‍ എത്രവേഗം കടത്തിവിടാമെന്ന ചിന്ത ഹിംസാത്മക രാഷ്ട്രീയത്തിന്റെ ഹീനമായ ഉദാഹരണങ്ങളാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വര്‍ഗ്ഗീയവത്ക്കരണം

നമ്മുടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നേരിടുന്ന വര്‍ഗ്ഗീയവത്ക്കരണ ഭീഷണി കുറച്ചുകാണുന്ന സമീപനം കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഇവിടെ കെ പി സി സിയുടെ അധ്യക്ഷന്‍ പറഞ്ഞത് സര്‍വകലാശാലകളുടെ നയരൂപീകരണ സ്ഥാനങ്ങളില്‍ കാവിവത്ക്കരണത്തില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടാല്‍ എന്താണ് തകരാറ് എന്നാണ്. അവരിലും നല്ലവരില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.

ഈ രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങളും ഉന്നതവിദ്യാഭ്യാസത്തിന്റെ അന്തസത്തയും നേരിടുന്ന വലിയ ഭീഷണയെ ഇത്രകണ്ട് ഒരു ദേശീയപാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം നിസ്സാരവത്ക്കരിക്കാമോ? ബി ജെ പിയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നു വീമ്പിളക്കുന്നവര്‍ ഇത്തരം സമീപനം കൈക്കൊണ്ടാല്‍ അവരും ബി ജെ പിയും തമ്മില്‍ എന്ത് വ്യത്യാസം എന്നു ചോദിക്കേണ്ടി വരും.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മുന്നോട്ടുള്ള കുതിപ്പിന്റെ പാതയിലാണ്. ഈയവസരത്തിലാണ് തിരഞ്ഞെടുപ്പിലൂടെ കടന്നുവരാന്‍ കഴിയാത്ത വര്‍ഗ്ഗീയവത്ക്കരണത്തിന്റെ വക്താക്കളെ നാമനിര്‍ദ്ദേശത്തിലൂടെ തിരുകി കയറ്റാന്‍ ചാന്‍സലര്‍ സ്ഥാനം വഹിക്കുന്ന ബഹുമാന്യന്‍ തുനിഞ്ഞത്. ഇതിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും പ്രതിഷേധിച്ചപ്പോള്‍ അതിനോട് ഒരുമിച്ച് ചേരാന്‍ നിങ്ങള്‍ക്ക് എന്താണ് മടി? സ്വന്തമായിട്ടെങ്കിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ നിങ്ങള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നും മുഖ്യമന്ത്രി ചോദിച്ചു.

ശാസ്ത്ര സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ശാസ്ത്രീയമായ ഗവേഷണ രീതി ഉപേക്ഷിച്ച് സര്‍വകലാശാലകളിലെ ഗവേഷണത്തെ മൂഢവിശ്വാസങ്ങളുടെ മാറാലകളില്‍ പൊതിഞ്ഞുകെട്ടുന്ന പിന്തിരിപ്പന്‍ ആശയക്കാരെ നാമനിര്‍ദ്ദേശത്തിലൂടെ തിരികി കയറ്റുന്നത് കേരളത്തില്‍ സ്വീകാര്യമല്ലായെന്ന് ഉറക്കെ പ്രഖ്യാപിക്കുവാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമേ ഉള്ളൂ എന്നതുകൂടി നമ്മുടെ പൊതുസമൂഹം കാണുന്നുണ്ട്.

സംഘപരിവാര്‍ ശക്തികളുടെ ന്യൂനപക്ഷ വിരുദ്ധ മതനിരപേക്ഷത വിരുദ്ധ സമീപനങ്ങളെ സര്‍വകലാശാലകളില്‍ കൂടി കടത്തിവിട്ട് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തെ കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ നിങ്ങള്‍ പറയുന്ന ന്യായം ചുവപ്പുവത്ക്കരണവും കാവിവത്ക്കരണവും ഒന്നാണ് എന്നാണ്. തിരഞ്ഞെടുപ്പുകളിലൂടെയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ സര്‍വകലാശാലകളുടെ വിവിധ സ്ഥാനങ്ങളില്‍ അംഗങ്ങളായിട്ടുള്ളത്. അല്ലാതെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തികള്‍ ആരുടെയോ സമ്മര്‍ദ്ദത്തിനു വഴങ്ങി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് വന്നിട്ടുള്ളവരല്ല ഇടതുപക്ഷ പ്രതിനിധികള്‍.

നാക് അക്രഡിറ്റേഷന്റെ കാര്യത്തിലും എന്‍ ഐ ആര്‍ എഫ് റാങ്കിംഗിലും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗണനീയമായ സ്ഥാനമുണ്ട്. അതെല്ലാം മറച്ചുവെച്ചുകൊണ്ട് ഇവിടുത്തെ വിദ്യാഭ്യാസമാകെ കുഴപ്പത്തിലാണെന്ന് നാഴികയ്ക്കു നാല്‍പ്പതു വട്ടം ചാന്‍സലറും കോണ്‍ഗ്രസും പോഷക സംഘടനകളും ബി ജെ പിയും ഒരുമിച്ചു പറഞ്ഞാല്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ ദൂരത്തുതന്നെയായിരിക്കും.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം

മേല്‍ സൂചിപ്പിച്ച ചുരുക്കം ചില കാര്യങ്ങള്‍ നമ്മുടെ രാജ്യം എത്ര അപകടകരമായ സ്ഥിതിവിശേഷത്തില്‍ എത്തിനില്‍ക്കുന്നു എന്ന കാര്യത്തില്‍ വ്യക്തമാക്കുന്നു. ഇത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ വളരെയേറെ വര്‍ദ്ധിപ്പിക്കുന്നു. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ വ്യക്തമായി തിരിച്ചറിയുന്നുണ്ട്. നമ്മുടെ സമ്പന്നവും വൈവിധ്യവുമായ ജനാധിപത്യ പാരമ്പര്യം നിലനില്‍ക്കണമെങ്കില്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വരരുത് എന്ന തിരിച്ചറിവാണിത്.

ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഒരു സമീപനം അനിവാര്യമാണ്. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും മതാധിഷ്ഠിത രാഷ്ട്രീയത്തെ മതത്തെ മുന്‍നിര്‍ത്തി ഓരോ പ്രദേശത്തും വിവിധതരം ചെപ്പടിവിദ്യകള്‍ കാട്ടിയാല്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധ്യമല്ല. ഇത് മറ്റാരെക്കാളും മനസ്സിലാക്കേണ്ടത് കോണ്‍ഗ്രസ്സിലെ സുഹൃത്തുക്കളാണ്.

കേരളത്തിലെങ്കിലും അവര്‍ക്കിന്നും ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം പാര്‍ലമെന്റില്‍ എത്ര കണ്ട് കുറയ്ക്കാം എന്ന ലക്ഷ്യമാണ്. അവരുടെ രാഷ്ട്രീയ ലക്ഷ്യം അതായിക്കൊള്ളട്ടെ. ഞങ്ങള്‍ക്ക് ഈ നാട്ടിലെ ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കാനുള്ള രാഷ്ട്രീയം ദശാസന്ധിയിലെത്തി നില്‍ക്കുന്ന നമ്മുടെ രാജ്യത്തെ മതനിരപേക്ഷ-ബഹുസ്വര ജനാധിപത്യത്തിന്റെ പാതയില്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ സംഘപരിവാര്‍ ശക്തികള്‍ ഭരണത്തില്‍ നിന്ന് പുറത്തുപോകണമെന്നതാണ്.

ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള തിടുക്കത്തിലുള്ള നീക്കങ്ങള്‍ രാജ്യം ഭരിക്കുന്നവരുടെ ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. മതന്യൂനപക്ഷങ്ങള്‍ക്ക് ഒരിക്കലും ഒരു അരക്ഷിതബോധം ഉണ്ടാകാന്‍ പാടില്ലായെന്ന് നമ്മുടെ രാജ്യത്തെ ദേശീയ നേതൃത്വത്തിന് ഉണ്ടായിരുന്നത് ഇന്നത്തെ ഭരണാധികാരികള്‍ മറന്നുപോയിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് ഊന്നിപ്പറയാന്‍ ആഗ്രഹിക്കുകയാണ്.

പാര്‍ലമെന്റില്‍ എത്തുന്ന ഓരോ ഇടതുപക്ഷ പ്രതിനിധിയും സംഘപരിവാറിന്റെ ഭരണമോഹങ്ങളെ ഏറ്റവും ഉറച്ച രീതിയില്‍ ചെറുത്തുനില്‍ക്കുന്ന വ്യക്തികളായിരിക്കുമെന്ന കാര്യത്തില്‍ ഈ നാട്ടിലെ ജനാധിപത്യവിശ്വാസികള്‍ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ വിലമതിക്കുന്നവര്‍ക്കും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഉറച്ചുവിശ്വസിക്കാവുന്നതാണ്.

ഇടതുപക്ഷം താരതമ്യേന ദുര്‍ബലമായ പ്രദേശങ്ങളില്‍ സംഘപരിവാറിനെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിന് സഹായിക്കില്ല എന്നുള്ള പിടിവാശി ഞങ്ങള്‍ക്കില്ല. പക്ഷെ, ബി.ജെ.പിയുമായിട്ടുള്ള യുദ്ധത്തിന്റെ തേര് ഗംഗാസമതലമാകുന്ന യുദ്ധഭൂമിയില്‍ ഉപേക്ഷിച്ച്, മതനിരപേക്ഷ കേരളത്തില്‍ വന്ന് ഇടതുപക്ഷത്തെ എങ്ങനെ തളര്‍ത്താമെന്ന് 2019 ല്‍ ആലോചിച്ചതുപോലുള്ള സങ്കുചിത ചിന്തകള്‍ നമ്മുടെ രാജ്യം നേരിടുന്ന ഈ അപകട സന്ധിയില്‍ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ പുനഃപരിശോധിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും അവരെ തുല്യാവകാശമുള്ള ഇന്ത്യന്‍ പൗരരായി കാണണമെന്നുള്ള കാര്യത്തിലും എക്കാലവും ഉറച്ചുവിശ്വസിക്കുകയും പോരാടുകയും ചെയ്തിട്ടുള്ളവരാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍.

പൊതുമേഖലാ സംരക്ഷണം - ഇടതുപക്ഷ സമീപനം


ഇന്ത്യന്‍ സമ്പദ്ഘടനയുടെ നെടുംതൂണുകളാകണം പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സങ്കല്‍പ്പത്തെ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ഉപേക്ഷിക്കുകയും ആ ഉപേക്ഷയെ പിന്തുടരുന്ന ബി ജെ പി സര്‍ക്കാര്‍ പൊതുമേഖല എന്ന സങ്കല്‍പ്പത്തെ തന്നെ വില്‍പ്പനച്ചരക്കാക്കി മാറ്റിയിരിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ പരിമിതമായ സാമ്പത്തികാധികാരങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വഹിക്കാവുന്ന പങ്ക് വളരെ പരിമിതമാണ്. എന്നാല്‍, ആ പരിമിതികളെക്കുറിച്ച് വേവലാതിപ്പെട്ട് കയ്യുംകെട്ടി നോക്കിയിരിക്കുന്ന സമീപനമല്ല കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാന്‍ വച്ച പൊതുമേഖലാ സ്ഥാപനങ്ങളായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി, കാസര്‍ഗോഡ് ബി എം എല്ലും കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിവരികയാണ്.

ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഷ്യലിസം എന്ന ആശയത്തെ തീര്‍ത്തും പുറംതള്ളുന്ന ബി ജെ പി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ സമ്പദ്ഘടനയ്ക്കുണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ എന്താണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യത്തില്‍ ചാഞ്ചാട്ട സമീപനം ഉപേക്ഷിച്ച് നെഹ്‌റുവിയന്‍ ആശയത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കണമെന്നാണ് ഈയവസരത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. ഇക്കാര്യത്തിലും അതിശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെങ്കില്‍ അവിടെ മതിയായ പ്രാതിനിധ്യം ഉണ്ടാകണമെന്ന കാര്യം നിസ്ത്തര്‍ക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ - ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും സമീപനം

പേരിനെങ്കിലും നമ്മുടെ രാജ്യത്ത് ഇന്നും ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, യൂണിയന്‍ സര്‍ക്കാരിനെ നയിക്കുന്ന കക്ഷിക്ക് ഇഷ്ടപ്പെടാത്ത പല സംസ്ഥാന സര്‍ക്കാരുകളും ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീഴുന്ന കാഴ്ച ഈ അടുത്ത ദിവസം വരെ നമ്മള്‍ കാണുന്നുണ്ട്. ഇത്തരമൊരു ചീട്ടുകൊട്ടാരമല്ല ഇടതുപക്ഷ ജനാധിപത്യമുന്നണി നയിക്കുന്ന സര്‍ക്കാര്‍.

ഐക്യകേരളം രൂപീകൃതമായതിനുശേഷമാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി സര്‍ക്കാര്‍ രൂപീകരിച്ചത്. സ്പീക്കറെ മാറ്റിനിര്‍ത്തിയാല്‍ ഒരാളുടെ ഭൂരിപക്ഷമായിരുന്നു. ആ സര്‍ക്കാരിനുണ്ടായിരുന്നത്. നമ്മുടെ നാട്ടിലെ സ്ഥാപിതതാല്‍പ്പര്യക്കാരും പണച്ചാക്കുകളും കേന്ദ്രം ഭരിക്കുന്നവരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരാളെപ്പോലും അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ല. ആ പാരമ്പര്യമാണ് ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും അതിന്റെ സര്‍ക്കാരിനുമുള്ളത്.

ഈ സര്‍ക്കാരിനെ എങ്ങനെയെല്ലാം ദുര്‍ബലപ്പെടുത്താമെന്നാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഒരു പ്രതിപക്ഷത്തിന് സര്‍ക്കാരിനെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കാന്‍ ബാധ്യതയുണ്ടെന്ന വാദമൊന്നും ഞാന്‍ ഉന്നയിക്കുന്നില്ല.
ഞങ്ങളെ വിമര്‍ശിക്കാനും ഞങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുമുള്ള നിങ്ങളുടെ അവകാശത്തെ ഞങ്ങള്‍ മാനിക്കുകയാണ്.

പക്ഷെ, വാലുംതലയുമില്ലാത്ത ആരോപണങ്ങളുമായി, അസത്യങ്ങളുടെ ഘോഷയാത്രയുമായി ഞങ്ങള്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന പടപ്പുറപ്പാട് ആരെ തൃപ്തിപ്പെടുത്താനാണ്?

സംസ്ഥാനത്തിനു നേരെയുള്ള സാമ്പത്തിക ഉപരോധം

നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ അവിഭാജ്യഘടകമായ ഫെഡറലിസം നേരിടുന്ന ഭീഷണികളെക്കുറിച്ച് പ്രസംഗത്തിന്റെ ആദ്യഭാഗത്തില്‍ പ്രതിപാദിച്ചുകഴിഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും പശ്ചാത്തല സൗകര്യത്തിനും പണം നീക്കിവയ്ക്കാന്‍ മുന്‍കൈയെടുക്കുന്ന കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കേരള ജനത നേരില്‍ കാണുകയാണ്.

നമ്മുടെ നികുതി വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം മൂലധന ചെലവിനും പശ്ചാത്തല സൗകര്യ വികസനത്തിനും നീക്കിവയ്ക്കുക എന്ന ആശയം 2016-ല്‍ കേരളം മുന്നോട്ടുവച്ച് നടപ്പാക്കി.

പിന്നീട് യൂണിയന്‍ സര്‍ക്കാരും ഇത്തരം മാതൃക പിന്തുടര്‍ന്നിട്ടുണ്ട്. എന്നാല്‍, കേരളത്തെ ഇക്കാരണം പറഞ്ഞുകൊണ്ട് സാമ്പത്തിക ഉപരോധത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നത്.

15-ാം ധനകാര്യ കമ്മീഷന്റെ അംഗീകരിക്കപ്പെട്ട ശിപാര്‍ശകള്‍ പ്രകാരം സംസ്ഥാനത്തിന് ആഭ്യന്തര വരുമാനത്തിന്റെ 3 മുതല്‍ 3.5 ശതമാനം വരെ വായ്പാ പരിധിയുണ്ട്. എന്നാല്‍, കിഫ്ബിയും സാമൂഹ്യക്ഷേമ പെന്‍ഷന്‍ കമ്പനി വായ്പകളെ സംസ്ഥാന സര്‍ക്കാര്‍ വായ്പയായി പരിഗണിച്ചുകൊണ്ട് കേരളത്തിന്റെ കമ്പോള വായ്പാ പരിധിയെ 2021-22 മുതല്‍ മുന്‍കാല പ്രാബ്യലത്തോടെ വെട്ടിച്ചുരുക്കുന്ന ഒരു സാമ്പത്തിക അടിച്ചമര്‍ത്തല്‍ നയമാണ് കേന്ദ്ര ധനമന്ത്രാലയം കൈക്കൊണ്ടിരിക്കുകയാണ്.

ഇതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ച് ഒരു നിയമ പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കേരളം ഇത്തരമൊരു വിഷമസന്ധിയിലെത്തി നില്‍ക്കുമ്പോള്‍ ഇവിടെ കെടുകാര്യസ്ഥതയാണ്, ധൂര്‍ത്താണ് എന്നൊക്കെയാണ് ബഹു. പ്രതിപക്ഷ നേതാവും അദ്ദേഹത്തിനോടൊപ്പമുള്ളവരും പ്രചരിപ്പിക്കുന്നത്. കടക്കെണിയെന്നും സൗകര്യം പോലെ പറയുന്നുണ്ട്. എന്താണ് ഇവിടെ യാഥാര്‍ത്ഥ്യം? ഞാനോ പ്രതിപക്ഷ നേതാവോ പറയുന്നതല്ല, കണക്കുകള്‍ എന്തു സംസാരിക്കുന്നു എന്നുള്ളതാണ് പ്രധാനം. 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ നമ്മുടെ തനത് നികുതി വരുമാനം 22 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. 2013-14 നുശേഷം ഇതാദ്യമായാണ് ഇത്തരം ശ്രദ്ധേയമായ വളര്‍ച്ചാനിരക്ക് തനത് നികുതി വരുമാനത്തില്‍ ഉണ്ടാകുന്നത്.

2016-17 മുതല്‍ 2020-21 വരെ കേരളത്തില്‍ നിലനിന്നിരുന്ന അസാധാരണ സാഹചര്യങ്ങള്‍ നമ്മുടെ നികുതി വരുമാന വളര്‍ച്ചയെ പിന്നോട്ടുവലിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവയെല്ലാം മറികടന്നുകൊണ്ട് നമ്മുടെ നികുതി പരിശ്രമം വിജയകരമായി മുന്നേറുകയാണ്.

കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ജി.എസ്.ടി ഇന്റലിജന്റ്‌സ് വിഭാഗം 2000 കോടിയില്‍പ്പരം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി അത് ഖജനാവിലേക്ക് അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.89 ശതമാനമുണ്‍ണ്ടായിരുന്ന സംസ്ഥാന വിഹിതം 15-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് 1.92 ശതമാനമായി കുറച്ചു. ഇതുമൂലമുണ്‍ണ്ടാവുന്ന കുറവ് 18,000 കോടി രൂപയാണ്. ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തിയതു കൊണ്ടുണ്ടായ കുറവ് 12,000 കോടി രൂപയാണ്. റവന്യൂ കമ്മി ഗ്രാന്റില്‍ 8,400 കോടി രൂപയുടെ കുറവുണ്ടായി. വായ്പാ അനുമതി നിഷേധിച്ചതുമൂലം 19,600 കോടി രൂപയാണ് കുറവ് വന്നത്. അങ്ങനെ വരുമാനത്തില്‍ 57,000 കോടി രൂപയിലധികം കുറവുണ്ടായിരിക്കുകയാണ്.

മിക്ക കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രസഹായവിഹിതം 75 ശതമാനത്തില്‍ നിന്നും 2015-16 മുതല്‍ 60 ശതമാനമായി കുറച്ചിട്ടുണ്ട്. ഇതിലുപരി സംസ്ഥാന സര്‍ക്കാര്‍കൂടി നടത്തിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന പേരിലും ബ്രാന്‍ഡിംഗ് നടത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുകയാണ്. ഇത് ചെയ്തില്ലായെങ്കില്‍ ധനസഹായം നല്‍കില്ലായെന്നാണ് പറയുന്നത്. ഇത് ഫെഡറല്‍ സംവിധാനത്തിന് തികച്ചും അന്യമാണ്.

കാര്യക്ഷമവും സമഗ്രവുമായി പ്രവര്‍ത്തിക്കുന്ന ജി.എസ്.ടി വിഭാഗമാണ് കേരളത്തിലുള്ളത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇത്ര സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ പുനഃസംഘടനയെക്കുറിച്ച് പഠിക്കുവാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ചെലവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മിതവ്യയം പാലിക്കുന്നുമുണ്ട്.

പൊതുമേഖലാ സംരക്ഷണം - ഇടതുപക്ഷ സമീപനം


ഇന്ത്യന്‍ സമ്പദ്ഘടനയുടെ നെടുംതൂണുകളാകണം പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സങ്കല്‍പ്പത്തെ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ഉപേക്ഷിക്കുകയും ആ ഉപേക്ഷയെ പിന്തുടരുന്ന ബി ജെ പി സര്‍ക്കാര്‍ പൊതുമേഖല എന്ന സങ്കല്‍പ്പത്തെ തന്നെ വില്‍പ്പനച്ചരക്കാക്കി മാറ്റിയിരിക്കുകയാണ്. 

ഫെഡറല്‍ സംവിധാനത്തില്‍ പരിമിതമായ സാമ്പത്തികാധികാരങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വഹിക്കാവുന്ന പങ്ക് വളരെ പരിമിതമാണ്. എന്നാല്‍, ആ പരിമിതികളെക്കുറിച്ച് വേവലാതിപ്പെട്ട് കയ്യുംകെട്ടി നോക്കിയിരിക്കുന്ന സമീപനമല്ല കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാന്‍ വച്ച പൊതുമേഖലാ സ്ഥാപനങ്ങളായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി, കാസര്‍ഗോഡ് ബി എം എല്ലും കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിവരികയാണ്.

ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഷ്യലിസം എന്ന ആശയത്തെ തീര്‍ത്തും പുറംതള്ളുന്ന ബി ജെ പി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ സമ്പദ്ഘടനയ്ക്കുണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ എന്താണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യത്തില്‍ ചാഞ്ചാട്ട സമീപനം ഉപേക്ഷിച്ച് നെഹ്‌റുവിയന്‍ ആശയത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കണമെന്നാണ് ഈയവസരത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. ഇക്കാര്യത്തിലും അതിശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെങ്കില്‍ അവിടെ മതിയായ പ്രാതിനിധ്യം ഉണ്ടാകണമെന്ന കാര്യം നിസ്ത്തര്‍ക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ - ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും സമീപനം

പേരിനെങ്കിലും നമ്മുടെ രാജ്യത്ത് ഇന്നും ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, യൂണിയന്‍ സര്‍ക്കാരിനെ നയിക്കുന്ന കക്ഷിക്ക് ഇഷ്ടപ്പെടാത്ത പല സംസ്ഥാന സര്‍ക്കാരുകളും ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീഴുന്ന കാഴ്ച ഈ അടുത്ത ദിവസം വരെ നമ്മള്‍ കാണുന്നുണ്ട്. ഇത്തരമൊരു ചീട്ടുകൊട്ടാരമല്ല ഇടതുപക്ഷ ജനാധിപത്യമുന്നണി നയിക്കുന്ന സര്‍ക്കാര്‍.

ഐക്യകേരളം രൂപീകൃതമായതിനുശേഷമാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി സര്‍ക്കാര്‍ രൂപീകരിച്ചത്. സ്പീക്കറെ മാറ്റിനിര്‍ത്തിയാല്‍ ഒരാളുടെ ഭൂരിപക്ഷമായിരുന്നു. ആ സര്‍ക്കാരിനുണ്ടായിരുന്നത്. നമ്മുടെ നാട്ടിലെ സ്ഥാപിതതാല്‍പ്പര്യക്കാരും പണച്ചാക്കുകളും കേന്ദ്രം ഭരിക്കുന്നവരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരാളെപ്പോലും അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ല. ആ പാരമ്പര്യമാണ് ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും അതിന്റെ സര്‍ക്കാരിനുമുള്ളത്.

ഈ സര്‍ക്കാരിനെ എങ്ങനെയെല്ലാം ദുര്‍ബലപ്പെടുത്താമെന്നാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഒരു പ്രതിപക്ഷത്തിന് സര്‍ക്കാരിനെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കാന്‍ ബാധ്യതയുണ്ടെന്ന വാദമൊന്നും ഞാന്‍ ഉന്നയിക്കുന്നില്ല.
ഞങ്ങളെ വിമര്‍ശിക്കാനും ഞങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുമുള്ള നിങ്ങളുടെ അവകാശത്തെ ഞങ്ങള്‍ മാനിക്കുകയാണ്.

പക്ഷെ, വാലുംതലയുമില്ലാത്ത ആരോപണങ്ങളുമായി, അസത്യങ്ങളുടെ ഘോഷയാത്രയുമായി ഞങ്ങള്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന പടപ്പുറപ്പാട് ആരെ തൃപ്തിപ്പെടുത്താനാണ്?

സംസ്ഥാനത്തിനു നേരെയുള്ള സാമ്പത്തിക ഉപരോധം

നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ അവിഭാജ്യഘടകമായ ഫെഡറലിസം നേരിടുന്ന ഭീഷണികളെക്കുറിച്ച് പ്രസംഗത്തിന്റെ ആദ്യഭാഗത്തില്‍ പ്രതിപാദിച്ചുകഴിഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും പശ്ചാത്തല സൗകര്യത്തിനും പണം നീക്കിവയ്ക്കാന്‍ മുന്‍കൈയെടുക്കുന്ന കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കേരള ജനത നേരില്‍ കാണുകയാണ്.

നമ്മുടെ നികുതി വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം മൂലധന ചെലവിനും പശ്ചാത്തല സൗകര്യ വികസനത്തിനും നീക്കിവയ്ക്കുക എന്ന ആശയം 2016-ല്‍ കേരളം മുന്നോട്ടുവച്ച് നടപ്പാക്കി.

പിന്നീട് യൂണിയന്‍ സര്‍ക്കാരും ഇത്തരം മാതൃക പിന്തുടര്‍ന്നിട്ടുണ്ട്. എന്നാല്‍, കേരളത്തെ ഇക്കാരണം പറഞ്ഞുകൊണ്ട് സാമ്പത്തിക ഉപരോധത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നത്.

15-ാം ധനകാര്യ കമ്മീഷന്റെ അംഗീകരിക്കപ്പെട്ട ശിപാര്‍ശകള്‍ പ്രകാരം സംസ്ഥാനത്തിന് ആഭ്യന്തര വരുമാനത്തിന്റെ 3 മുതല്‍ 3.5 ശതമാനം വരെ വായ്പാ പരിധിയുണ്ട്. എന്നാല്‍, കിഫ്ബിയും സാമൂഹ്യക്ഷേമ പെന്‍ഷന്‍ കമ്പനി വായ്പകളെ സംസ്ഥാന സര്‍ക്കാര്‍ വായ്പയായി പരിഗണിച്ചുകൊണ്ട് കേരളത്തിന്റെ കമ്പോള വായ്പാ പരിധിയെ 2021-22 മുതല്‍ മുന്‍കാല പ്രാബ്യലത്തോടെ വെട്ടിച്ചുരുക്കുന്ന ഒരു സാമ്പത്തിക അടിച്ചമര്‍ത്തല്‍ നയമാണ് കേന്ദ്ര ധനമന്ത്രാലയം കൈക്കൊണ്ടിരിക്കുകയാണ്.

ഇതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ച് ഒരു നിയമ പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കേരളം ഇത്തരമൊരു വിഷമസന്ധിയിലെത്തി നില്‍ക്കുമ്പോള്‍ ഇവിടെ കെടുകാര്യസ്ഥതയാണ്, ധൂര്‍ത്താണ് എന്നൊക്കെയാണ് ബഹു. പ്രതിപക്ഷ നേതാവും അദ്ദേഹത്തിനോടൊപ്പമുള്ളവരും പ്രചരിപ്പിക്കുന്നത്. കടക്കെണിയെന്നും സൗകര്യം പോലെ പറയുന്നുണ്ട്. എന്താണ് ഇവിടെ യാഥാര്‍ത്ഥ്യം? ഞാനോ പ്രതിപക്ഷ നേതാവോ പറയുന്നതല്ല, കണക്കുകള്‍ എന്തു സംസാരിക്കുന്നു എന്നുള്ളതാണ് പ്രധാനം. 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ നമ്മുടെ തനത് നികുതി വരുമാനം 22 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. 2013-14 നുശേഷം ഇതാദ്യമായാണ് ഇത്തരം ശ്രദ്ധേയമായ വളര്‍ച്ചാനിരക്ക് തനത് നികുതി വരുമാനത്തില്‍ ഉണ്ടാകുന്നത്.

2016-17 മുതല്‍ 2020-21 വരെ കേരളത്തില്‍ നിലനിന്നിരുന്ന അസാധാരണ സാഹചര്യങ്ങള്‍ നമ്മുടെ നികുതി വരുമാന വളര്‍ച്ചയെ പിന്നോട്ടുവലിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവയെല്ലാം മറികടന്നുകൊണ്ട് നമ്മുടെ നികുതി പരിശ്രമം വിജയകരമായി മുന്നേറുകയാണ്.

കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ജി.എസ്.ടി ഇന്റലിജന്റ്‌സ് വിഭാഗം 2000 കോടിയില്‍പ്പരം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി അത് ഖജനാവിലേക്ക് അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.89 ശതമാനമുണ്‍ണ്ടായിരുന്ന സംസ്ഥാന വിഹിതം 15-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് 1.92 ശതമാനമായി കുറച്ചു. ഇതുമൂലമുണ്‍ണ്ടാവുന്ന കുറവ് 18,000 കോടി രൂപയാണ്. ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തിയതു കൊണ്ടുണ്ടായ കുറവ് 12,000 കോടി രൂപയാണ്. റവന്യൂ കമ്മി ഗ്രാന്റില്‍ 8,400 കോടി രൂപയുടെ കുറവുണ്ടായി. വായ്പാ അനുമതി നിഷേധിച്ചതുമൂലം 19,600 കോടി രൂപയാണ് കുറവ് വന്നത്. അങ്ങനെ വരുമാനത്തില്‍ 57,000 കോടി രൂപയിലധികം കുറവുണ്ടായിരിക്കുകയാണ്.

മിക്ക കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രസഹായവിഹിതം 75 ശതമാനത്തില്‍ നിന്നും 2015-16 മുതല്‍ 60 ശതമാനമായി കുറച്ചിട്ടുണ്ട്. ഇതിലുപരി സംസ്ഥാന സര്‍ക്കാര്‍കൂടി നടത്തിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന പേരിലും ബ്രാന്‍ഡിംഗ് നടത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുകയാണ്. ഇത് ചെയ്തില്ലായെങ്കില്‍ ധനസഹായം നല്‍കില്ലായെന്നാണ് പറയുന്നത്. ഇത് ഫെഡറല്‍ സംവിധാനത്തിന് തികച്ചും അന്യമാണ്.

കാര്യക്ഷമവും സമഗ്രവുമായി പ്രവര്‍ത്തിക്കുന്ന ജി.എസ്.ടി വിഭാഗമാണ് കേരളത്തിലുള്ളത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇത്ര സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ പുനഃസംഘടനയെക്കുറിച്ച് പഠിക്കുവാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ചെലവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മിതവ്യയം പാലിക്കുന്നുമുണ്ട്.

കുറയുന്ന കേന്ദ്ര നികുതി വിഹിതം - നേട്ടങ്ങള്‍ക്കായി ശിക്ഷിക്കപ്പെടുന്ന കേരളം

കേരളം ഉയര്‍ന്ന മാനവവിഭവ സൂചികകള്‍ കൈവരിച്ചത് പൊതുവിദ്യാലയങ്ങള്‍ക്കും പൊതുജനാരോഗ്യത്തിനും പ്രാബല്യം നല്‍കുന്ന നയങ്ങള്‍ കാലങ്ങളായി സ്വീകരിച്ചുപോന്നതുകൊണ്ടാണ്. ഇതിന് ഗണ്യമായ സാമ്പത്തിക ചെലവുകള്‍ സംസ്ഥാനത്തിന് വഹിക്കേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ ഫലമായി സാക്ഷരതയിലും, പ്രത്യേകിച്ച് സ്ത്രീ സാക്ഷരതയിലും ആയൂര്‍ ദൈര്‍ഘ്യത്തിലും കുറഞ്ഞ ശിശുമരണ നിരക്കിലും കേരളം ഇന്ത്യന്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെയേറെ മുന്നിലാണ്. തല്‍ഫലമായി നമ്മുടെ ജനസംഖ്യ നിയന്ത്രണത്തില്‍ വരികയും ചെയ്തു.

ഇപ്പോള്‍ അക്കാരണം പറഞ്ഞുകൊണ്ട് നമ്മുടെ നികുതി വിഹിതത്തില്‍ ക്രമാതീതമായ വെട്ടിക്കുറവ് ഉണ്ടാവുകയാണ്.
11-ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം നമുക്ക് ലഭ്യമായിരുന്ന നികുതി വിഹിതം 3.05 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 1.92 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്.

ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം കേന്ദ്രം പിരിക്കുന്ന നികുതികള്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷന്‍. കേന്ദ്ര സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ബി ബി ആര്‍ സുബ്രഹ്‌മണ്യന്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടല്‍ ഉളവാക്കുന്നതാണ്.

ധനകാര്യ കമ്മീഷന്റെ അധ്യക്ഷനായിരുന്ന ഡോ. വൈ.ബി റെഡ്ഡിയോട് സംസ്ഥാനങ്ങളുമായി പങ്ക് വയ്‌ക്കേണ്ട നികുതിയുടെ വിഹിതം 42 ശതമാനത്തില്‍ നിന്നും 33 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അത്യുന്നത തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് വെളിപ്പെടുത്തല്‍. ഭരണഘടനയ്ക്കും ഫെഡറല്‍ സംവിധാനത്തിനും നല്‍കുന്ന പരിഗണന ഇതാണെങ്കില്‍, ഇതിനെതിരെ, കേന്ദ്രസമീപനത്തിനെതിരെ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ ഒരുങ്ങുമ്പോള്‍ യുഡിഎഫും കോണ്‍ഗ്രസും മാറിനില്‍ക്കുന്നത് ശരിയാണോ എന്നും നിലപാട് പുനഃപരിശോധിക്കാന്‍ ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുകയാണ്.

ഇതിനോടൊപ്പം നാം ചേര്‍ത്തുവായിക്കേണ്ടത് സംസ്ഥാനങ്ങളുമായി വീതം വയ്‌ക്കേണ്ടതില്ലാത്ത സര്‍ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വന്‍ വര്‍ദ്ധനയാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍ചാര്‍ജ്ജുകളും സെസ്സുകളും 12 ല്‍ നിന്നും 20 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് വന്‍ പണഞെരുക്കമാണുണ്ടാക്കുന്നത്.

ഇത് പറയുമ്പോള്‍ എന്തിനാണ് പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് പണഞെരുക്കത്തിന് കാരണമെന്ന് പറയുന്നത്. ബി ജെ പിയുടെ സംഗീതമേളയില്‍ എന്തിനാണ് കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ പക്കവാദ്യം വായിക്കാന്‍ പുറപ്പെടുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

ധൂര്‍ത്തിന്റെ മറവില്‍ - യാഥാര്‍ത്ഥ്യം മറയ്ക്കാനുള്ള പാഴ്മുറ

എന്നാല്‍, സര്‍ക്കാര്‍ എന്തെങ്കിലും ഒരു ആഘോഷം നടത്തിയാല്‍, അത് ധൂര്‍ത്തെന്ന് മുറവിളി കൂട്ടുന്നത് ചിലര്‍ക്കൊരു ആചാരമായി മാറിയിരിക്കുകയാണ്. ഇവയൊന്നും മുമ്പുള്ള സര്‍ക്കാരുകള്‍ ചെയ്തിട്ടില്ലേ? കേരളീയം 2023 നടത്തിയപ്പോള്‍ അതിനെ ധൂര്‍ത്ത് എന്ന് പറയാന്‍ എങ്ങിനെയാണ് കഴിയുന്നത്. നോബല്‍ സമ്മാന ജേതാക്കളും ലോകത്തെ അറിയപ്പെടുന്ന വിദഗ്ദ്ധരും പങ്കെടുത്ത അര്‍ത്ഥവത്തായ സംവാദങ്ങളും ചര്‍ച്ചകളും ഇതിന്റെ ഭാഗമായി നടന്നതും കുപ്രചരണം നടത്തുന്നവര്‍ മറച്ചുവയ്ക്കുകയാണ്.

വിദഗ്ദ്ധര്‍ നല്‍കിയ വിലപ്പെട്ട നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതുപോലെ, നിങ്ങള്‍ ധൂര്‍ത്ത് എന്ന് ആക്ഷേപിച്ച മറ്റൊരു പരിപാടിയാണ് നവകേരള സദസ്സ്. മന്ത്രിസഭാംഗങ്ങള്‍ മൊത്തം 140 അസംബ്ലി മണ്ഡലങ്ങളും സന്ദര്‍ശിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ ഗൗരവകരമായി സ്വീകരിച്ചുവരികയാണ്.

ലോക വിമോചന പ്രസ്ഥാനങ്ങളോട് ഇന്ത്യ എന്ന ഭാരതത്തിന്റെ നിലപാടുകള്‍ - പാരമ്പര്യം മറക്കുന്ന കോണ്‍ഗ്രസ്

ദേശീയപ്രസ്ഥാനത്തിന്റെ കാലം മുതല്‍ ലോകമെമ്പാടുമുള്ള വിമോചന പ്രസ്ഥാനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ബി ജെ പി സര്‍ക്കാരിന്റെ ഭരണകാലത്ത് ഇതില്‍ നിന്നും ദൗര്‍ഭാഗ്യകരമായ ഒരു പിന്നോക്കം പോക്ക് കാണുകയാണ്. ഇതിനെ പലസ്തീന്‍ ജനതയുടെ സ്വയംഭരണാവകാശത്തിനു മേല്‍ നമ്മുടെ രാജ്യം നാളിതുവരെ സ്വീകരിച്ചുവന്നിരുന്ന നിലപാട് മാറ്റിപ്പറയുന്നത്. ഇത് ഇന്ത്യയുടെ യശസ്സിനു ചേര്‍ന്നതാണോ?

ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പ്രതികരിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാന്‍ നെഹ്‌റുവിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇതില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാന്‍ കുറേയധികം സമയം വേണ്ടിവന്നുവെന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നതാണ്. പലസ്തീന്‍ ജനതയുടെ സ്വയംഭരണാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ഇസ്രായേലില്‍ പണിയെടുക്കുന്ന നമ്മുടെ നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യം കേരളത്തിലെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മതനിരപേക്ഷ നിലപാടുകളും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കണമെങ്കില്‍ വിട്ടുവീഴ്ച കൂടാത്ത നിലപാട് അനിവാര്യമാണ്. അവിടെ മൃദുവര്‍ഗ്ഗീയതയും മറ്റു ചെപ്പടിവിദ്യകളും കാട്ടി ചാഞ്ചാട്ടം നടത്തിയാല്‍ അതിന്റെ അന്തിമ ഗുണം ഈ രാജ്യത്തെ വര്‍ഗ്ഗീയശക്തികള്‍ക്കായിരിക്കും എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

മറ്റു പ്രധാനപ്പെട്ട വിഷയങ്ങള്‍

മറ്റു ചില കാര്യങ്ങള്‍ കൂടി ഈയവസരത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സംഘപരിവാര്‍ സംഘടനകളുടെ ഒത്താശയോടെ ഗോത്രവിഭാഗമായ കുക്കികളുടെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വ്യാപകമായാണ് തകര്‍ക്കപ്പെട്ടത്. ബി ജെ പി മണിപ്പൂരില്‍ അധികാരത്തില്‍ വന്നശേഷം ആ സംസ്ഥാനത്ത് വര്‍ഗ്ഗീയ - വംശീയ സംഘര്‍ഷങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്. സംഘപരിവാറിന്റെ തീവ്ര ഹൈന്ദവ വര്‍ഗ്ഗീയതയുടെ നേര്‍പതിപ്പാണ് മണിപ്പൂരില്‍ നാം കാണുന്നത്.

ഇതുപോലെ ഉത്തരാഖണ്ഢില്‍ ആസൂത്രിതമായ മുസ്ലീംവേട്ടയാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നത്. വ്യാപാര്‍ ജിഹാദ് എന്ന ഹിംസാത്മകമായ പേരില്‍ നടത്തിയ വര്‍ഗ്ഗീയവിദ്വേഷ പ്രചാരണത്തിനാണ് ഇവിടെ സംഘപരിവാര്‍ തുടക്കമിട്ടത്. ഇതെല്ലാം നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയെയും ഭദ്രതയെയും തകര്‍ക്കുന്ന നടപടികളായതിനാല്‍ ഇത്തരം വിഷലിപ്തമായ ആശയങ്ങള്‍ ചുമലിലേറ്റി നടക്കുന്നവര്‍ ഇനിയും അധികാരത്തില്‍ തുടരുന്നത് നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ അപകടമാണെന്ന് പറയാതെ വയ്യ.

ഉത്തരകാശിയില്‍ നിന്നും മുസ്ലീങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിക്കണമന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ ഒരു ആവശ്യം. ദേവ് ഭൂമി രക്ഷാഅഭിയാന്‍ എന്ന തീവ്ര ഹിന്ദുത്വ സംഘടന എല്ലാ മുസ്ലീംവ്യാപാരികളും തങ്ങളുടെ കടകള്‍ ഒഴിഞ്ഞുപോകണമെന്ന തിട്ടൂരം ഇറക്കുകയുണ്ടായി.

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആകണം എന്നതടക്കമുള്ള തീവ്രഹിന്ദുത്വ നിലപാട് മുന്നോട്ടുവച്ച ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗീതാപ്രസ്സിനാണ് കഴിഞ്ഞ വര്‍ഷം ഗാന്ധിസമാധാന പുരസ്‌കാരം നല്‍കിയത്. ഗീതാപ്രസ്സിന് മഹാത്മാഗാന്ധിയുടെ പേരിലുള്ള സമാധാന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത് രാഷ്ട്രപിതാവിനെ ഏതു രീതിയില്‍ സംഘപരിവാര്‍ ശക്തികള്‍ കാണുന്നു എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ്.

1923 ല്‍ സ്ഥാപിക്കപ്പെട്ട ഗീതാപ്രസ്സ് അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് കേന്ദ്രസര്‍ക്കാര്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം നല്‍കി അവരെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നത്.

ദൂരദര്‍ശനും ആകാശവാണിയും ഉള്‍ക്കൊള്ളുന്ന പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താസ്രോതസ്സായി സംഘപരിവാര്‍ ചായ്വുള്ള ഹിന്ദുസ്ഥാന്‍ സമാചാറിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതും ഇക്കഴിഞ്ഞ വര്‍ഷമാണ്. വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ ശിവറാം ശങ്കര്‍ ആപ്‌തെ സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ സമാചാറിനെ പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താസ്രോതസ്സായി മാറ്റിയത് പത്രസ്വാതന്ത്ര്യത്തോടെയുള്ള സംഘപരിവാറിന്റെ വെല്ലുവിളിയായി മാത്രമേ കാണാനാവൂ.

വെല്ലുവിളിക്കപ്പെടുന്ന നാനാത്വത്തിലെ ഏകത്വം

നമ്മുടെ രാജ്യത്തിന്റെ, ഇന്ത്യ എന്ന ഭാരതത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ് ആംഗല ഭാഷയില്‍ പറയുന്ന ഡിശ്യേ ശി ഉശ്ലൃേെശ്യ. ഇത് കടുത്ത ഭീഷണി നേരിടുകയാണ്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്.

1971 നു ശേഷം നമ്മുടെ രാജ്യത്ത് പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചല്ല തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സംസ്ഥാനത്ത് സീറ്റുകള്‍ തൂത്തുവാരുന്ന കക്ഷി ഹ്രസ്വകാലത്ത് നടക്കുന്ന നിയസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന അനുഭവങ്ങള്‍ ഏറെയുണ്ട് ഈ രാജ്യത്ത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും വ്യത്യസ്തമായി കാണാനുള്ള വിവേകമുള്ള വോട്ടര്‍മാരാണ് നമ്മുടെ രാജ്യത്തുള്ളത്. എന്നാല്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം അടിച്ചേല്‍പ്പിക്കുമ്പോള്‍ ഒരു തെരഞ്ഞെടുപ്പ്, ഒരു മുദ്രാവാക്യം, ഒരു നേതാവ്, ഒരു കക്ഷി എന്ന ഏകശിലാ രൂപത്തിലേക്ക് നീങ്ങുകയും നമ്മുടെ വൈവിധ്യങ്ങളെ തകര്‍ക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യും. നമ്മുടെ ഫെഡറല്‍ സംവിധാനത്തിന്റെ സൗന്ദര്യം തന്നെ വിവിധ കക്ഷികള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുകയും സാഹചര്യങ്ങള്‍ക്കൊത്ത് സഹകരിക്കുകയും ഭിന്നാഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നത്. ഇത് ഇല്ലാതായാല്‍ നമ്മുടെ ജനാധിപത്യത്തിന്റെ അന്തസത്തക്ക് സാരമായ കോട്ടം സംഭവിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഉപസംഹാരം

നമ്മുടെ രാജ്യം ഇന്ന് ഏകാധിപത്യ വര്‍ഗീയശക്തികളില്‍ നിന്നും നേരിടുന്ന വലിയ ഭീഷണികള്‍ക്കു നേരെ ചെറുത്തുനില്‍പ്പിന്റെ ഒരു വെള്ളി രേഖയായാണ് കേരളം നിലകൊള്ളുന്നത്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും പശ്ചാത്തലസൗകര്യ വികസന പദ്ധതികളുമായി മുന്നോട്ടുപോകാന്‍ ഉദ്യമിക്കുന്ന സര്‍ക്കാരിനെ ഏതെല്ലാം വിധത്തില്‍ ധനഞെരുക്കത്തിലാക്കാമെന്ന് കേന്ദ്ര സര്‍ക്കാരും അതിനെ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്ന കേരളത്തിലെ പ്രതിപക്ഷവും ചില സ്ഥാപിത താല്‍പ്പര്യങ്ങളെയാണ് സംരക്ഷിക്കുന്നത്. വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് ജനങ്ങളുടെ വലിയ പിന്തുണയോടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിജയകരമായി മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട എന്ന കാര്യത്തില്‍ ഉറച്ച വിശ്വാസത്തോടെ പറഞ്ഞുകൊള്ളട്ടെ.

പ്രസംഗം ഉപസംഹരിക്കുന്നതിനു മുമ്പ് കഴിഞ്ഞ മൂന്നുവര്‍ഷ കാലയളവില്‍ വിവിധ മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച പ്രധാനപ്പെട്ട ചില നേട്ടങ്ങള്‍ പ്രത്യേകം എടുത്തുപറയാന്‍ ആഗ്രഹിക്കുകയാണ്.

നേട്ടങ്ങള്‍:

* കേന്ദ്രസര്‍ക്കാരിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷണക്കിന് ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോള്‍ കേരളത്തില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന കൃത്യമായി നിയമനം നടത്തുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി എസ് സി വഴി നിയമനം നടത്തുന്നത് കേരളത്തിലാണെന്ന് യു പി എസ് സി തന്നെ അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

* 2021 ല്‍ ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം 66,532 നിയമന ശുപാര്‍ശകള്‍ പി എസ് സി വഴി നടത്തിയിട്ടുണ്ട്. 2016 മുതല്‍ 2023 നവംബര്‍ വരെ 2,27,800 നിയമന ശുപാര്‍ശകള്‍ പി.എസ്.സി വഴി നടത്തിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2023 നവംബര്‍ വരെ 2018 റാങ്ക്‌ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

* നിതിആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം മാനവവിഭവ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനമുണ്ട്.

* ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ 2019 - 21 ല്‍ കേരളത്തിന്റെ ദാരിദ്ര്യ സൂചിക 0.55 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കുറവ് അതിദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്.

* കേരളത്തില്‍ അതിദാരിദ്ര്യം അനുഭവിക്കുന്ന 64,006 കണ്ടെത്തുകയും അതില്‍ 47.89 ശതമാനം കുടുംബങ്ങളെ ഇതിനകം അതിദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കാനും കഴിഞ്ഞു.

* രാജ്യത്ത് ആദ്യമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിന്‍കീഴിലുള്ള തൊഴിലാളികള്‍ക് ഒരു ക്ഷേമനിധി നടപ്പിലാക്കിയ സവിശേഷമായ നേട്ടം കേരളത്തിന് അവകാശപ്പെട്ടതാണ്.

* ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളര്‍ച്ചക്കായി ഉപയോഗിക്കാന്‍ കഴിയുന്ന 4 സയന്‍സ് പാര്‍ക്കുകള്‍ 1,000 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുകയാണ്.

* കഴിഞ്ഞ ഏഴര വര്‍ഷംകൊണ്ട് 83,000 കോടിയോളം രൂപയുടെ പദ്ധതികള്‍ കിഫ്ബി മുഖേന ഏറ്റെടുക്കാന്‍ നമുക്കു കഴിഞ്ഞിരുന്നു.


* വിഴിഞ്ഞം തുറമുഖത്തിന് 7,700 കോടി രൂപയാണ് ആകെ മുതല്‍മുടക്ക്. ഇതില്‍ 4,600 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് വഹിക്കുന്നത്.

* രാജ്യത്താദ്യമായി ദേശീയപാതാ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം ചിലവ് വഹിച്ച സംസ്ഥാനമാണ് കേരളം കിഫ്ബി മുഖേന 5,580 കോടി രൂപയാണ് ലഭ്യമാക്കിയത്. ദേശീയപാതയുടെ വീതികൂട്ടല്‍ പണി അതിവേഗം പുരോഗമിക്കുകയാണ്.

* കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദ സഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന, നാടിന്റെയാകെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോ 1,136 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ചു.

*തീരദേശ-മലയോര ഹൈവേകളുടെ പണി അതിവേഗം പുരോഗമിച്ചു വരികയാണ്.

* അവയവമാറ്റിവയ്ക്കലില്‍ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനായി കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.

* തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന മൈക്രോബയോം സെന്റര്‍ ഓഫ് എക്‌സലന്‍സ്. ആരോഗ്യരംഗത്തെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്ന ഈ കേന്ദ്രത്തിനായി 10 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

* തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന ന്യൂട്രാസ്യൂട്ടിക്കല്‍സിലെ മികവിന്റെ കേന്ദ്രം. ആദ്യ ഘട്ടത്തിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

* അതിവേഗം നഗരവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ നഗരങ്ങളുടെ പുനരുജ്ജീവനത്തിനും സൗന്ദര്യവത്ക്കരണത്തിനും വേണ്ടി 300 കോടി രൂപയുടെ പദ്ധതി.

ക്ഷേമ പെന്‍ഷന്‍

സാര്‍വ്വത്രിക സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നിരക്കായ 1,600 രൂപ, 60 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് മാസം തോറും വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ 2011 - 16 ല്‍ യു ഡി എഫ് കേരളം ഭരിക്കുമ്പോള്‍ 10 മുതല്‍ 25 മാസം വരെ വിവിധ പെന്‍ഷനുകള്‍ കുടിശ്ശികയാക്കിയിരുന്നു. യു ഡി എഫ് കാലത്ത് 34 ലക്ഷത്തോളം പേര്‍ക്ക് മാത്രമായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നത് എന്നതും നാം ഓര്‍ക്കണം. അതും കേവലം 600 രൂപ നിരക്കില്‍. ക്ഷേമ പെന്‍ഷനുകള്‍ക്കായി യു ഡി എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് ചിലവഴിച്ചത് 9,000 കോടി രൂപയാണെങ്കില്‍ കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് 57,000 കോടി രൂപയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചിലവഴിച്ചത്.

സംസ്ഥാനത്ത് 60 ലക്ഷത്തോളം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കാന്‍ പ്രതിവര്‍ഷം 10,000 കോടി രൂപയോളം ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. ഇതില്‍ സംസ്ഥാനത്തെ ആകെ പെന്‍ഷന്‍കാരില്‍ ചെറിയ വിഭാഗം ആളുകള്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നതിന് കേന്ദ്ര സഹായം ലഭിക്കുന്നത്. ആകെ 600 കോടിയോളം രൂപയാണ് ഇതിനായി കേന്ദ്രം ലഭ്യമാക്കുന്നത്. അതായത്, ഒരു വര്‍ഷം ആകെ വിതരണം ചെയ്യുന്ന പെന്‍ഷന്റെ 6 ശതമാനം തുക പോലും കേന്ദ്രം ലഭ്യമാക്കുന്നില്ല.

ലൈഫ് ഭവന പദ്ധതി

നാലു ലക്ഷത്തോളം വീടുകളാണ് ലൈഫ് മിഷനിലൂടെ ഇതുവരെ പണികഴിപ്പിച്ചിട്ടുള്ളത്. 2016 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 31.12.2023 വരെ 3,67,867 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കിയിട്ടുണ്ട്. 2023-24 ല്‍ (2023 ഡിസംബര്‍ 31 വരെ) 25,491 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പുനര്‍ഗേഹം

വേലിയേറ്റ മേഖലയില്‍ 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചുകൊണ്ട് പുനരധിവസിപ്പിക്കുന്നതിനുള്ള അഭിമാനാര്‍ഹമായ സംരംഭമായ പുനര്‍ഗേഹം പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. ഇക്കാര്യത്തില്‍ നല്ല പുരോഗതിയുണ്ട്.

പട്ടയം

ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. 2016 മുതല്‍ക്കിങ്ങോട്ട് ആകെ മൂന്നു ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തിരിക്കുന്നു. ഈ രണ്ടര വര്‍ഷംകൊണ്ട് വിതരണം ചെയ്തത് 1,21,604 പട്ടയങ്ങളാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വനാവകാശ നിയമപ്രകാരം 2,345 കുടുംബങ്ങള്‍ക്ക് 3,148 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമാക്കിയിട്ടുണ്ട്. ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം 218 കുടുംബങ്ങള്‍ക്കായി 42 ഏക്കര്‍ ഭൂമി വാങ്ങി നല്‍കി. 117 കുടുംബങ്ങള്‍ക്കായി 52 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയുടെ അവകാശരേഖയും ലഭ്യമാക്കി. അങ്ങനെ 2,697 കുടുംബങ്ങള്‍ക്കായി 3,248 ഏക്കര്‍ ഭൂമിയാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ മാത്രം നല്‍കിയിട്ടുള്ളത്. 288 കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കുകയും മുന്‍കാലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ച 739 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.

2016 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ തന്നെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുക എന്നത് പ്രത്യേക അജണ്ടയായി ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് വനാവകാശ നിയമപ്രകാരം 1,564 കുടുംബങ്ങള്‍ക്ക് 2,063 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശരേഖ ലഭ്യമാക്കിയിരുന്നു. 186 കുടുംബങ്ങള്‍ക്ക് 27 ഏക്കര്‍ റവന്യൂ ഭൂമിയുടെ പട്ടയവും ലഭ്യമാക്കി. 2,708 കുടുംബങ്ങള്‍ക്ക് 1862 ഏക്കര്‍ നിക്ഷിപ്ത വനഭൂമിക്ക് മേലുള്ള അവകാശവും ലഭ്യമാക്കി. മാത്രമല്ല, ലാന്‍ഡ് പര്‍ച്ചേസ് മുഖേന 274 കുടുംബങ്ങള്‍ക്കായി 150 ഏക്കര്‍ ഭൂമിയും ലഭ്യമാക്കി. ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം 108 കുടുംബങ്ങള്‍ക്കായി 16 ഏക്കര്‍ ഭൂമി വാങ്ങി നല്‍കി. പ്രളയബാധിതരായ 171 കുടുംബങ്ങളെ 20 ഏക്കര്‍ ഭൂമി വാങ്ങിയാണ് പുനരധിവസിപ്പിച്ചത്. 1,518 കുടുംബങ്ങള്‍ക്കാണ് വീട് അനുവദിച്ചത്.

വ്യാവസായിക മുന്നേറ്റം

കേരളത്തില്‍ വലിയ പുരോഗതിയാണ് വ്യാവസായിക മുന്നേറ്റത്തില്‍ ഉണ്ടായിട്ടുള്ളത്. നാടിന്റെ പൊതുവായ വികസനം ഉറപ്പുവരുത്തുകയാണ്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ആ പദ്ധതി നടപ്പാക്കിയത്. 

ആദ്യത്തെ എട്ട് മാസംകൊണ്ടുതന്നെ പ്രതീക്ഷിച്ച ലക്ഷ്യമായ ഒരു ലക്ഷത്തിലേക്കെത്താന്‍ നമുക്കു കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ എടുത്താല്‍ 1,39,000 ത്തോളം സംരംഭങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 3 ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. സംരംഭക വര്‍ഷം പദ്ധതിക്കു ലഭിച്ച ഈ സ്വീകാര്യതയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ സംരംഭക വര്‍ഷം 2.0 പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിലെ എം എസ് എം ഇകളില്‍ നിന്ന് തിരഞ്ഞെടുത്ത ആയിരം സംരംഭങ്ങളെ ശരാശരി 100 കോടി രൂപ വിറ്റുവരവുള്ള യൂണിറ്റുകളായി 4 വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മിഷന്‍-1000 പദ്ധതിക്ക് തുടക്കമാവുകയാണ്. ഇതിനായി പ്രത്യേക സ്‌കെയില്‍ അപ് മിഷന്‍ രൂപീകരിക്കുകയാണ്. കുറഞ്ഞത് 3 വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചിട്ടുള്ള എം എസ് എം ഇകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിവിധ തലങ്ങളിലുള്ള സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇത് നിശ്ചയമായും സംരംഭകര്‍ക്കു കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2016 ല്‍ 12% ആയിരുന്നു. എല്‍ ഡി എഫിന്റെ കാലത്ത് ഇപ്പോള്‍ അത് 17% ആയി ഉയര്‍ന്നു. ഇതില്‍ മാനുഫാക്ചറിംഗ് സെക്റ്ററിന്റെ സംഭാവന 2016 ല്‍ 9.8% ആയിരുന്നു. ഇപ്പോഴത് 14% ആയി ഉയര്‍ന്നിരിക്കുന്നു. യു ഡി എഫിന്റെ കാലത്ത് ആകെ 82,000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സംരംഭങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1,40,000 ത്തോളം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി.

യു ഡി എഫിന്റെ കാലത്ത് 10,177 തൊഴില്‍ സംരംഭങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എല്‍ ഡി എഫിന്റെ കാലത്ത് ഇന്നത് 30,176 ആയി ഉയര്‍ന്നിട്ടുണ്ട്.. യു ഡി എഫിന്റെ കാലത്ത് 8 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തിലായിരുന്നത്. എല്‍ ഡി എഫിന്റെ കാലത്ത് ഇന്നത് 17 ആയി ഉയര്‍ന്നിരിക്കുന്നു.

ഐ ടി

ഐ ടി മേഖലയില്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. 2016 ല്‍ കേരളത്തിലെ സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022 ല്‍ അത് 17,536 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു. അതായത്, ആറു വര്‍ഷം കൊണ്ട് ഏകദേശം ഇരട്ടിയോളം വര്‍ദ്ധനവ്. 2011 - 16 കാലയളവില്‍ ആകെ 34,123 കോടി രൂപയുടെ ഐ ടി കയറ്റുമതിയാണ് നടന്നത്. കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് ഐ ടി മേഖലയില്‍ 85,540 കോടി രൂപയുടെ കയറ്റുമതി നടന്നത്. 2016 ല്‍ സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 640 ആയിരുന്നെങ്കില്‍ 2022 ല്‍ അത് 1,106 ആയി വര്‍ദ്ധിച്ചു.

ജീവനക്കാരുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 2016 ല്‍ 78,068 പേരാണ് സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകളില്‍ തൊഴിലെടുത്തിരുന്നത് എങ്കില്‍ ഇന്നത് 1,35,288 ആയി ഉയര്‍ന്നിരിക്കുന്നു. യു ഡി എഫ് ഭരണകാലത്ത് ഐ ടി മേഖലയില്‍ സൃഷ്ടിക്കപ്പെട്ടത് 26,000 തൊഴിലവസരങ്ങളാണെങ്കില്‍ കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് 62,000 തൊഴിലവസരങ്ങളാണ് ഐ ടി മേഖലയില്‍ ആകെ സൃഷ്ടിക്കപ്പെട്ടത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 45 ലക്ഷം ചതുരശ്രയടി ഐ ടി സ്‌പേസാണ് സൃഷ്ടിക്കപ്പെട്ടതെങ്കില്‍ കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് 75 ലക്ഷം ഐ ടി സ്‌പേസ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഗ്ലോബല്‍ സ്‌പൈസസ് പ്രോസസ്സിംഗിന്റെ ഹബ്ബായി കേരളം നിലനില്‍ക്കുകയാണ്. ലോകത്തുല്‍പാദിപ്പിക്കപ്പെടുന്ന ആകെ ഒലിയോറെസിനുകളുടെ 40 മുതല്‍ 50 ശതമാനത്തോളം കേരളത്തിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സീ ഫുഡ് പ്രോസസിംഗ് നടത്തുന്ന 75 ശതമാനം കമ്പനികള്‍ക്കും ഇ യു സര്‍ട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

ലോകത്തേറ്റവുമധികം കൃത്രിമപ്പല്ലുകള്‍ ഉണ്ടാക്കുന്ന കമ്പനി കേരളത്തിലാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദന കമ്പനി ഇവിടെയാണ്. ലോകത്തെ ഏറ്റവും വലിയ മെഡിക്കല്‍ എക്യുപ്‌മെന്റ് ഉത്പാദന കമ്പനികളിലൊന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എയര്‍ബസ്, നിസാന്‍, ടെക്ക് മഹീന്ദ്ര, ടോറസ് എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നു.

കുറച്ചു നാള്‍ മുമ്പാണ് തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ ടോറസ് ഡൗണ്‍ടൗണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. പലവിധ സ്ഥാപിത താല്‍പ്പര്യക്കാര്‍ സൃഷ്ടിച്ച ഒരുപാട് കടമ്പകളെ അതിജീവിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. എന്നിട്ടും ഇവിടെ വ്യവസായങ്ങള്‍ വളരുന്നില്ലെന്നും കേരളം വ്യവസായങ്ങള്‍ക്ക് അനുകൂലമല്ല എന്നെല്ലാമുള്ള തെറ്റായ ചിത്രം പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.

കെ ഫോണ്‍ കരാറില്‍ 500 കോടിയോളം രൂപയുടെ ടെന്‍ഡര്‍ എക്‌സസ് ഉണ്ടായിട്ടുണ്ടോ?

കെ-ഫോണ്‍ പദ്ധതിയുടെ പൂര്‍ത്തീകകരണത്തിനുള്ള ചെലവും ഒരു വര്‍ഷത്തെ പരിപാലന ചെലവായ 104 കോടി രൂപയും ഉള്‍പ്പെടെ 1028.20 കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്. തുടര്‍ന്ന് ഗടകഠകഘ ആവശ്യപ്പെട്ട പ്രകാരം എക്‌സ്‌പേര്‍ട് ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. ഈ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് നടത്തിപ്പും പരിപാലനവും 7 വര്‍ഷത്തേക്ക് ആയിരിക്കണമെന്ന് തീരുമാനിച്ചത്. ഇപ്രകാരം പദ്ധതി നടത്തിപ്പ് ഹ്രസ്വകാലം കൊണ്ട് പൂര്‍ത്തിയാകുന്നതല്ലാ എന്ന് കണ്ടതിനാലാണ് ഏഴ് വര്‍ഷത്തെ പരിപാലന നടത്തിപ്പും പരിപാലന ചെലവും ഉള്‍പ്പെടുത്തി ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചത്.

KSITIL ടെണ്ടര്‍ ക്വാട്ട് ചെയ്തത് 1548.68 കോടി രൂപയാണ്. ഏഴ് വര്‍ഷത്തെ പരിപാലന ചെലവ് 728 കോടി രൂപ വരും എന്നാല്‍ BEL ഇതിനായി 363 കോടി രൂപയാണ് ക്വാട്ട് ചെയ്തത്. BEL ഉമായി നെഗോഷ്യേറ്റ് ചെയ്ത് 17 കോടി രൂപ കുറച്ചാണ് ടെണ്ടര്‍ നടപടി അന്തിമമാക്കിയത്. GST ഒഴികെ 1531.68 കോടി രൂപയ്ക്കാണ് പുതുക്കിയ ഭരണാനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ ടെണ്ടര്‍ എക്‌സസ് ഉണ്ടായിട്ടില്ല.

ഏഴ് വര്‍ഷത്തെ പരിപാലന ചെലവിന് പകരം ഒരു വര്‍ഷത്തെ പരിപാലന ചെലവിന്റെ കണക്ക് പറഞ്ഞാണ് 500 കോടി രൂപ അധികം ചെലവായി എന്ന് തെറ്റിദ്ധരിപ്പിക്കുന്ന അടിസ്ഥാനരഹിത മായ ആരോപണം ഉന്നയിക്കുന്നത്.

കെ-ഫോണിലൂടെ നാളിതുവരെ 20398 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 5497 ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. കൂടാതെ 2162 വാണിജ്യ കണക്ഷനും നല്‍കിയിട്ടുണ്ട്.

സ്റ്റാര്‍ട്ടപ്പ്

2016 ല്‍ സംസ്ഥാനത്ത് 300 സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 5,000 കടന്നിരിക്കുന്നു. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ 778 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 35 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളില്‍ നിന്നും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 466 ഇന്നവോഷന്‍ ആന്‍ഡ് ഓണ്‍ട്ര പ്രൊണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകളാണ് സ്ഥാപിച്ചത്.

ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം കരസ്ഥമാക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് ജീനോമിന്റെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലന്റ് റേറ്റിംഗില്‍ കേരളം ഏഷ്യയില്‍ ഒന്നാമതാണ്. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇന്‍ക്യുബേറ്ററായി യു ബി ഐ ഗ്ലോബല്‍ തെരഞ്ഞെടുത്തത് കേരള സ്റ്റാര്‍ട്ടപ്പ് മിഷനെയാണ്.

ഉന്നതവിദ്യാഭ്യാസം

സര്‍ക്കാര്‍ കോളേജുകളുടെയും സര്‍വകലാശാലകളുടെയും അടിസ്ഥാനസൗകര്യ വികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി കിഫ്ബിയിലൂടെ 700 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 750 കോടി രൂപയുടെ പദ്ധതികള്‍ക്കുള്ള അംഗീകാരം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് 6,000 കോടി രൂപയിലധികമാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവച്ചത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 4,149 സീറ്റുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതുതായി അനുവദിക്കപ്പെട്ടത്. 6 സ്വകാര്യ കോളേജുകളും പുതിയ ഒരു എയ്ഡഡ് കോളേജും അനുവദിച്ചു. 131 ബിരുദ പ്രോഗ്രാമുകള്‍ക്ക് അനുമതി നല്‍കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 612 കോടി രൂപയാണ് അനുവദിച്ചത്.

ഉന്നത വിദ്യാഭ്യാസ രംഗത്തിന് സംസ്ഥാന ബജറ്റിലുള്ള അടങ്കല്‍ തുക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റൂസ പദ്ധതി പ്രകാരം 153 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 565 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയ അടിസ്ഥാനത്തില്‍ റൂസാ ഫണ്ടിംഗിന് അര്‍ഹത നേടിയ ഏറ്റവും കൂടുതല്‍ കോളേജുകള്‍ ഉള്ളത് കേരളത്തിലാണ്.

നാക്ക് അക്രഡിറ്റേഷനില്‍ കേരള സര്‍വകലാശാല എ പ്ലസ് പ്ലസ് നേടിയ കാര്യം നിങ്ങള്‍ക്കറിയാം. രാജ്യത്താകെ 6 സര്‍വകലാശാലകള്‍ക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. കോഴിക്കോട് സര്‍വകലാശാലയും കൊച്ചി സര്‍വകലാശാലയും സംസ്‌കൃത സര്‍വകലാശാലയും എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്. 16 കോളേജുകളാണ് കേരളത്തില്‍ നിന്നും എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കിയത്. 26 കോളേജുകള്‍ എ പ്ലസ് ഗ്രേഡും 53 കോളേജുകള്‍ എ ഗ്രേഡും സ്വന്തമാക്കി. മഹാത്മാഗാന്ധി സര്‍വകലാശാല, ടൈം ഹയര്‍ എജ്യൂക്കേഷന്‍ വേള്‍ഡ് റാങ്കിംഗിന്റെ 401-500 ബാന്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഗവേഷണ രംഗത്ത് ഗ്രാഫൈന്‍ അടിസ്ഥാനമാക്കിയുള്ള ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ ഭാവിവികസനത്തിന് വലിയ ത്വരകമായിത്തീരും.

കാര്‍ഷിക വളര്‍ച്ച

യു ഡി എഫിന്റെ കാലത്ത് 2016 ലെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് 2 ശതമാനം. എല്‍ ഡി എഫിന്റെ കാലത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 4.64 ശതമാനമായി ഉയര്‍ന്നു.

യു ഡി എഫിന്റെ കാലത്ത് 2016 ല്‍ 1.7 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍ ഇന്നത് 2.23 ലക്ഷം ഹെക്ടറിലേക്ക് വര്‍ദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടു മാത്രം 8,268 ഹെക്ടറിലാണ് നെല്‍ക്കൃഷി പുതുതായി ആരംഭിച്ചത്. നെല്ലിന്റെ ഉത്പാദന ക്ഷമത ഹെക്ടറിന് 4.56 ടണ്‍ ആയി വര്‍ദ്ധിച്ചു.

നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെല്‍വയല്‍ ഉടമകള്‍ക്ക് ഓരോ ഹെക്ടറിനും 3,000 രൂപാവീതം റോയല്‍റ്റി അനുവദിച്ചിട്ടുണ്ട്. 14,498 ഹെക്ടര്‍ നെല്‍വയലുകള്‍ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റോയല്‍റ്റി ലഭ്യമാക്കിയത്.

2022-23 സംഭരണ വര്‍ഷത്തില്‍ 7,31,183 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. സംഭരണ വിലയായി 2,061.9 കോടി രൂപയാണ് കര്‍ഷകര്‍ക്കു നല്‍കിയത്. കേരളത്തിലെ 3,06,533 നെല്‍കര്‍ഷകര്‍ക്കാണ് ഇത് പ്രയോജനപ്പെട്ടത്.

യു ഡി എഫിന്റെ കാലത്ത് 2016 ല്‍ പച്ചക്കറി ഉത്പാദനം 6.28 ലക്ഷം മെട്രിക് ടണ്‍, എല്‍ ഡി എഫിന്റെ കാലത്ത് 2022 ല്‍ അത് 15 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു.

പച്ചക്കറി കൃഷിയുടെ വിസ്തൃതി യു ഡി എഫിന്റെ കാലത്തെ 60,000 ഹെക്ടറില്‍ നിന്ന് 1.20 ലക്ഷം ഹെക്ടറിലേക്ക് വര്‍ദ്ധിപ്പിച്ചു.

പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച ഏക സംസ്ഥാനമായി കേരളം മാറിയത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ്.

16 പഴം-പച്ചക്കറി ഇനങ്ങള്‍ക്ക് തറവില പ്രഖ്യാപിച്ചതിനു പുറമെ 27 ഇനം വിളകള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

യു ഡി എഫിന്റെ 2011-16 കാലത്ത് 26,180.42 ലക്ഷം ലിറ്റര്‍ ആയിരുന്നു പാലുല്പാദനം. എല്‍ ഡി എഫിന്റെ 2016-21 കാലത്ത് 31,421.38 ലക്ഷം ലിറ്റര്‍. യു ഡി എഫിന്റെ 2011-16 കാലത്ത് 4 ലക്ഷം ലിറ്റര്‍ പാലാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. എല്‍ ഡി എഫിന്റെ 2016-21 കാലത്ത് 1.5 ലക്ഷം ലിറ്റര്‍ പാല്‍ മാത്രമേ ഇറക്കുമതി ചെയ്യേണ്ടിവന്നുള്ളു.

നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍ നിന്നും 34 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നാളികേര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച കേരഗ്രാമം പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 98 കേരഗ്രാമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി, 12.64 ലക്ഷം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു.

റബ്ബര്‍

റബ്ബര്‍ പ്രോഡക്ട് ഇന്‍സെന്റീവ് സ്‌കീം പ്രകാരം റബ്ബറിന്റെ താങ്ങുവില 170 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്താനുള്ള ധനസഹായം ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കാര്‍ഷികമേഖലയില്‍ സഹകരണ ഇടപെടലിനായി ആവിഷ്‌കരിച്ച കോ-ഓപ്പറേറ്റീവ് ഇന്റര്‍വെന്‍ഷന്‍ ഇന്‍ ടെക്‌നോളജി ഡ്രിവണ്‍ അഗ്രികള്‍ച്ചര്‍ എന്ന പദ്ധതിക്കായി 23 കോടി രൂപ നീക്കിവച്ചിരുന്നു. ഇതിന്റെ ഭാഗമായി പത്തോളം സഹകരണ സംഘങ്ങള്‍ കാര്‍ഷിക വിപണന മേഖലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിക്കായി അടുത്ത സാമ്പത്തിക വര്‍ഷം 35 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

പച്ചക്കറികളിലും മത്സ്യ-മാംസാദികളിലുമുള്ള വിഷാംശം കണ്ടെത്തുന്നതിനായി 'ട്രെയ്‌സെബിലിറ്റി' പദ്ധതി തയ്യാറാക്കി വരികയാണ്. ഇതിന്റെ ഭാഗമായി രണ്ട് പെസ്റ്റിസൈഡ് റെസിഡ്യൂ ലബോറട്ടറികള്‍ സ്ഥാപിച്ചിട്ടുണ്ട്. ജൈവകൃഷി വ്യാപനം, മൂല്യവര്‍ദ്ധനവ്, ഓര്‍ഗാനിക് ബ്രാന്‍ഡിംഗ് എന്നിവ ഉള്‍പ്പെടുത്തിയുള്ള ജൈവകൃഷി മിഷന്‍ രൂപീകരണം അന്തിമ ഘട്ടത്തിലാണ്.

ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഓണ്‍ലൈന്‍ വിപണി കണ്ടെത്തുന്നതിനുമായി ഉത്പന്നങ്ങളുടെ സമഗ്ര വിവരങ്ങളടങ്ങിയ വെബ്‌സൈറ്റ് രൂപീകരിച്ചു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 35 ഭൗമസൂചിക ഉത്പന്നങ്ങളാണ് കേരളത്തിലുള്ളത്.

ഇ-ഗവേര്‍ണന്‍സ്

രാജ്യത്താകെ വിവിധ സേവനങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുമ്പോള്‍ കേരളത്തില്‍ അതിനവസാനം കുറിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ സേവനങ്ങളും വാതില്‍പ്പടി സേവനങ്ങളും ഒക്കെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. തൊള്ളായിരത്തിലധികം സേവനങ്ങളാണ് ഇപ്പോള്‍ ജനങ്ങള്‍ക്കു ഓണ്‍ലൈനായി ലഭ്യമാക്കിയിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.

വികസനവും ക്ഷേമവും എന്നപോലെ തന്നെ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. അവ എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താനാണ് ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചത്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ലോകത്താകെ ഏറ്റവുമധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടി കൂടുതല്‍ പ്രസക്തമാവുന്നത്. എല്ലാവര്‍ക്കും കുറഞ്ഞ ചിലവിലോ സൗജന്യമായോ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുകയാണ്. അങ്ങനെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാത്ത ഒരു സമൂഹം യാഥാര്‍ത്ഥ്യമാക്കുകയാണ്.

വിനോദ സഞ്ചാരം

കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തിലധികം വിനോദസഞ്ചാര മേഖലയുടെ സംഭാവനയാണ്. ഇത്ര പ്രധാനപ്പെട്ട ഒരു മേഖലയുടെ വളര്‍ച്ചയ്ക്കുവേണ്ട നൂതനമായ ഒരു പദ്ധതിയും യു ഡി എഫിന്റെ കാലത്ത് ഉണ്ടായില്ല. 2016 മുതല്‍ക്കിങ്ങോട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ വിനോദ സഞ്ചാര മേഖലയില്‍ സവിശേഷമായാണ് ഇടപെടുന്നത്.

അതിന്റെ ഫലമായി വിനോദസഞ്ചാര മേഖലയില്‍ നിന്ന് കേരളത്തിന് 2015 ല്‍ ലഭിച്ച 26,690 കോടി രൂപ എന്ന മൊത്തവരുമാനം 2019 ല്‍ 45,000 കോടി രൂപയായി ഉയര്‍ന്നു. അത് സര്‍വ്വകാല റെക്കോര്‍ഡാണ്. ടൂറിസത്തില്‍ നിന്നുള്ള വിദേശനാണ്യ വരുമാനമാകട്ടെ, ചരിത്രത്തിലാദ്യമായി 10,000 കോടി രൂപ കടക്കുകയും ചെയ്തിരുന്നു. 2015 നെ അപേക്ഷിച്ച് കേരളത്തിലേക്കുള്ള വിദേശസഞ്ചാരികള്‍, ആഭ്യന്തര സഞ്ചാരികള്‍ എന്നിവരുടെ കാര്യത്തില്‍ യഥാക്രമം 21.71 ശതമാനവും 47.48 ശതമാനവും വളര്‍ച്ചയാണ് 2019 ല്‍ ഉണ്ടായത്.

2020 ല്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി ലോകത്താകെ തന്നെ ടൂറിസം മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഏതാണ്ട് രണ്ടു വര്‍ഷത്തോളം അതിന്റെ പ്രത്യാഘാതങ്ങള്‍ നീണ്ടുനിന്നു. കോവിഡിനു ശേഷം നമ്മുടെ വിനോദസഞ്ചാര മേഖല വീണ്ടും മടങ്ങിവരവിന്റെ പാതയിലാണ്. 2022 കലണ്ടര്‍ വര്‍ഷത്തില്‍ 35,168 കോടി രൂപയുടെ വരുമാനമാണ് വിനോദസഞ്ചാര മേഖലയില്‍ നിന്നു കേരളത്തിനു ലഭിച്ചത്.

സംസ്ഥാനത്തേക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവില്‍ 2023 ലെ ആദ്യ രണ്ടു പാദത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ആദ്യ 6 മാസത്തില്‍ത്തന്നെ 1 കോടി ആറ് ലക്ഷത്തിലധികം ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 2022 ല്‍ ഇത് 80 ലക്ഷമായിരുന്നു. അതായത്, 20 ശതമാനത്തിലധികം വര്‍ദ്ധനവ് ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്.

വിദേശ വിനോദസഞ്ചാരികളുടെ കാര്യത്തില്‍ വലിയ തോതിലുള്ള വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 2023 ലെ ആദ്യ ആറ് മാസത്തില്‍ത്തന്നെ 3 ലക്ഷത്തോളം വിദേശ വിനോദ സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 171 ശതമാനം വര്‍ദ്ധനവാണ് വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.

ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച, ലോകത്ത് കണ്ടിരിക്കേണ്ടതായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി ട്രാവല്‍ പ്ലസ് ലീഷര്‍ മാഗസിന്റെ വായനക്കാര്‍ തിരഞ്ഞെടുത്തത് കേരളത്തെയാണ്.

ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുള്ള കേരളത്തിന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിക്ക് ലണ്ടനില്‍ നടന്ന വേള്‍ഡ് ടൂറിസം മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ചു. കാരവാന്‍ ടൂറിസവും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും അഗ്രി-ടൂറിസം നെറ്റ് വര്‍ക്കും ഒക്കെ പുതിയ ആകര്‍ഷണ കേന്ദ്രങ്ങളാവുകയാണ്.

Keywords:  Chief Minister Pinarayi Vijayan says state is being squeezed in the form of economic sanctions, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Politics, Criticism, Farming, Tourism, Kerala News.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia