Pinarayi Vijayan | പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ എടുത്ത കേസുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: (KVARTHA) പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ എടുത്ത കേസുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് 835 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 629 കേസുകള്‍ ഇതിനോടകം കോടതിയില്‍ നിന്ന് ഇല്ലാതായി കഴിഞ്ഞു. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളില്‍ 84 എണ്ണത്തില്‍ സര്‍ക്കാര്‍ ഇതിനോടകം പിന്‍വലിക്കാനുള്ള സമ്മതം നല്‍കി കഴിഞ്ഞിട്ടുണ്ട്.

Pinarayi Vijayan | പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ എടുത്ത കേസുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
 

ഇതിന്‍മേല്‍ തീരുമാനം എടുക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണ്. അന്വേഷണ ഘട്ടത്തില്‍ ഉള്ളത് കേവലം ഒരേ ഒരു കേസ് മാത്രമാണ്. കേസ് തീര്‍പ്പാക്കാന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കണം. അങ്ങനെ അപേക്ഷ നല്‍കാത്തതും ഗുരുതരസ്വഭാവമുള്ളതുമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടതുമായ കേസുകള്‍ മാത്രമേ തുടരുന്നുള്ളു എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Keywords: Chief Minister Pinarayi Vijayan says court should take decision on the cases taken in the agitation against the Citizenship Amendment Act, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Press Meet, Case, Court, Application, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia