National highway | ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത് സര്‍കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) നമ്മുടെ ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത് സര്‍കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എച് സലാമിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സര്‍കാര്‍ വകുപ്പുകളുടെ കൈവശത്തിലുള്ള ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍, മതിലുകള്‍ മുതലായവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ദേശീയപാതാ അതോറിറ്റി അത് പുനര്‍നിര്‍മിച്ച് നല്‍കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് വ്യവസ്ഥ. ഇപ്രകാരം ഭൂമി കൈമാറി നല്‍കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Aster_MIMS

National highway | ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത് സര്‍കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഏറ്റെടുക്കുന്ന സര്‍കാര്‍ ഭൂമിക്ക് സ്ഥലവില അനുവദിക്കാന്‍ കഴിയില്ലായെന്നും, എന്നാല്‍ അതിലെ കെട്ടിടങ്ങള്‍ക്കും ചമയങ്ങള്‍ക്കും മൂല്യനിര്‍ണയം നടത്തി അതിന്റെ ആറു ശതമാനം നഷ്ടത്തുക കിഴിച്ച് നഷ്ടപരിഹാരം അനുവദിക്കുന്നതിന് കഴിയുമെന്നും ദേശീയപാതാ വികസന അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍, മെഡികല്‍ കോളജ്, സമാനസ്വഭാവമുള്ള സര്‍കാര്‍ സ്ഥാപനങ്ങളിലെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നവിധമുള്ള നിര്‍മാണങ്ങള്‍ ആവശ്യമുള്ള പക്ഷം അവ സമയബന്ധിതമായി ഏറ്റെടുത്ത് നടത്താന്‍ കഴിയുമോ എന്ന കാര്യം തദ്ദേശസ്വയംഭരണം ഉള്‍പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് തീരുമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Chief Minister Pinarayi Vijayan says it is declared policy of government to complete national highway development in timely manner, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, Assembly, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia