Authority to seize vehicles | വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും ഓഫീസർ റാങ്കിലുള്ള പൊലീസുകാർക്ക് മാത്രമാണ് അധികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Jun 27, 2022, 20:59 IST
തിരുവനന്തപുരം: (www.kvartha.com) വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും, പിഴ ഈടാക്കുന്നതിനും സിവിൽ പൊലീസ് ഓഫീസർമാർക്കും, ഹോം ഗാർഡുകൾക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കെപിഎ മജീദ് എംഎൽഎ നിയമസഭയിൽ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
എന്നാൽ സംശയാസ്‌പദമായ നിലയിൽ കാണുന്ന വാഹനങ്ങൾ നിയമാനുസൃതം പരിശോധിക്കുന്നതിന് സംസ്ഥാന പൊലീസിലെ യൂനിഫോമിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും അധികാരമുണ്ടെന്നും, എന്നാൽ ഹോം ഗാർഡുകൾകൾക്ക് വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ലെന്നും, ഹോം ഗാർഡുകൾ വാഹന പരിശോധന നടത്തുന്നുണ്ടെങ്കിൽ അത് നിയമാനുസൃതമല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഹോം ഗാർഡുകളും, സിവിൽ പൊലീസ് ഉദ്യോഗസ്ഥരും വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ പ്രയാസപ്പെടുത്തുന്നു എന്ന പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെപിഎ മജീദ് ഈ വിഷയം നിയമസഭയിൽ ചോദ്യോത്തര സമയത്ത് ഉന്നയിച്ചത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വാഹന പരിശോധന നടത്തുന്ന ഹോം ഗാർഡുകൾക്കെതിരെ നടപടികൾ സ്വീകരിക്കുമോ എന്നും, ഇത്തരത്തിൽ നടത്തുന്ന വാഹന പരിശോധനകൾക്കെതിരെ സഹകരിക്കാത്തവർക്കെതിരെ കേസെടുക്കാൻ സർകാർ നിർദേശമുണ്ടോ എന്ന ചോദ്യത്തിന്, അത്തരം പരിശോധനക്ക് അധികാരമോ, അനുമതിയോ നൽകാത്തതിനാൽ അത്തരം നിർദേശങ്ങൾ സർകാർ നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
< !- START disable copy paste -->

Keywords: Latest-News, Kerala, Thiruvananthapuram, Top-Headlines, Chief Minister, Pinarayi-Vijayan, Government, Police, Vehicles, Seized, Fine, Assembly, Chief Minister Pinarayi Vijayan, Authority to seize vehicles, Chief Minister Pinarayi Vijayan said that only high ranking officials have authority to seize vehicles and levy fines.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.