Chief Minister | മൂന്നാംമുറ തടയാന്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൂത്തുപറമ്പ്: (www.kvartha.com) മൂന്നാംമുറ ഉള്‍പെടെ സമൂഹത്തിന് ചേരാത്ത പ്രവണതകളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണവം പൊലീസ് സ്റ്റേഷന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
   
Chief Minister | മൂന്നാംമുറ തടയാന്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പുതിയ കാലത്തിന്റെ പ്രത്യേകതക്കനുസരിച്ച് പൊലീസ് സംവിധാനം നവീകരിക്കേണ്ടതുണ്ട്. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകുക എന്നത് കാലത്തിന്റെ ആവശ്യമാണ്. കേരള പൊലീസിന്റെ യശ്ശസ് ഉയര്‍ത്തിയ നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളും സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, പൊലീസ് സേനക്ക് കളങ്കം വരുത്തുന്ന ചില പ്രവൃത്തികള്‍ ചിലരുടെ ഭാഗത്തു നിന്നും ഉണ്ടായി. അത് നാം ഗൗരവമായി കാണേണ്ടതുണ്ട്. സമൂഹത്തിനും പൊലീസ് സേനക്കും ചേരാത്ത പ്രവൃത്തി കാട്ടുന്നവരോട് ഒരു ദയയും കാണിക്കാന്‍ കഴിയില്ല. അത്തരം വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസ് സേനക്കില്ല. പൊലീസ് ഒരു ജനസേവന സേനയാണ്. അതിനനുസൃതമായ പ്രവൃത്തികളാണ് ഉണ്ടാകേണ്ടത്.

പലതരത്തിലുള്ള പ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദങ്ങള്‍ തുടങ്ങിയവ വ്യക്തിപരമായും, സാമൂഹിക ജീവിതത്തിന്റെ ഭാഗമായും സേവനത്തിന്റെ ഭാഗമായും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകും. അത്തരക്കാരില്‍ സാധാരണഗതിയില്‍ പരുഷമായി പെരുമാറ്റം കടന്നുവന്നു എന്ന് വരാം. എന്നാല്‍ തനിക്കു മുന്നില്‍ എത്തുന്ന പൊതുജനങ്ങളെ തന്നെക്കാള്‍ പ്രാധാന്യത്തോടെ കാണുകയാണ് പ്രാഥമിക കര്‍ത്തവ്യം എന്ന് പൊലീസ് സേനയിലുള്ള ഓരോരുത്തര്‍ക്കും ബോധ്യം ഉണ്ടാവണം.

പൊലീസ് സേനയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നല്ല മാറ്റമാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ പൊലീസ് സേനക്ക് തന്നെ മാതൃകയാകുന്ന തരത്തില്‍ ക്രമസമാധാന പരിപാലനത്തിലും ശാസ്ത്രീയമായ കുറ്റാന്വേഷണത്തിലും സൈബര്‍ കേസന്വേഷണത്തിലും മറ്റ് മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. നമ്മുടെ നാട്ടില്‍ പൊലീസിന് ലഭിച്ചിട്ടുള്ള സ്വീകാര്യത പല സന്ദര്‍ഭങ്ങളിലും വ്യക്തമാണ്. കേവലമായ ക്രമസമാധാന ചുമതല മാത്രമല്ല ദുരന്തഘട്ടങ്ങളിലും ജനങ്ങളുടെ സന്തതസഹചാരിയായി പൊലീസ് രംഗത്തുണ്ടായി. അതിലൂടെ പൊലീസ് സേനയുടെ പുതിയ മുഖം കേരള ജനതക്ക് കാണാന്‍ കഴിഞ്ഞു. ജനമൈത്രിയിലൂടെ പൊലീസിന് ലഭിച്ച സ്വീകാര്യതയും അഭിമാനിക്കാവുന്ന നേട്ടമാണ്. ജനകീയ പൊലീസാകുന്നതിന് നിരവധി പുതിയ പദ്ധതികളാണ് കൊണ്ടു വന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

20 വര്‍ഷമായി വാടക കെട്ടിടത്തിലാണ് കണ്ണവം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 2.49 കോടി രൂപയാണ് സര്‍കാര്‍ അനുവദിച്ചിട്ടുള്ളത്. കെ കെ ശൈലജ ടീചര്‍ എംഎല്‍എ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. കെ പി മോഹനന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia