Pinarayi Vijayan | കേന്ദ്രസര്‍കാര്‍ ചില സംസ്ഥാനങ്ങളെ കണ്ണിലെ കരടായി കാണുന്നു, ന്യായമായ ആവശ്യങ്ങള്‍ പോലും നിരാകരിക്കുന്ന അവസ്ഥ; കേരളത്തിന്റെ മേല്‍ മെക്കിട്ടുകേറുന്ന മനോഭാവം ശരിയല്ല; പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്രത്തിന്റെ തിട്ടൂരം ആവശ്യമില്ലെന്നും മുഖ്യമന്ത്രി
Nov 11, 2022, 18:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കേന്ദ്രസര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ചില സംസ്ഥാനങ്ങളെ കണ്ണിലെ കരടായി കാണുന്നുവെന്നും ഇത്തരത്തില്‍ കാണുന്ന സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിരാകരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോര്‍പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്രഷറി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ഷേമകാര്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നയമല്ല കേരളത്തിനുള്ളത്. പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്രത്തിന്റെ തിട്ടൂരം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ മേല്‍ മെക്കിട്ടുകേറുന്ന മനോഭാവം ശരിയല്ലെന്നും കേരളം രാജ്യത്തിന്റെ ഭാഗമാണെന്ന് ഓര്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര താല്‍പര്യത്തിന് അനുസരിച്ചാണ് വരുമാനം വിതരണം ചെയ്യുന്നത്. പല കാര്യങ്ങളിലും കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ദുരനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍കാര്‍ അനുമതി നല്‍കേണ്ട കാര്യങ്ങള്‍ ഉണ്ട്. എയിംസ് വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഓരോ തവണയും നടപ്പാക്കുമെന്ന് തോന്നുമെങ്കിലും കേരളത്തിന് നിരാശയാണ് ഉണ്ടായത്. ഒരു സംസ്ഥാനത്തോട് ഏത് രീതിയില്‍ നീതികേട് ചെയ്യാം എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Chief Minister Pinarayi Vijayan Against Central Govt, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

